twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എഴുന്നേക്ക് രതീഷ്..!! ഈ ഡയലോഗിന് ഒരു കഥ പറയാനുണ്ട്, ആ രസകരമായ സംഭവം തുറന്ന് പറഞ്ഞ് വിഷ്ണു

    ആ സിനിമയിലെ തമാശകളും സരസ പ്രയോഗങ്ങളും നമ്മൾ സുഹൃത്തുക്കളുടെ ഇടയിൽ നിന്ന് വന്നതാണ്

    |

    പ്രായഭേദമന്യേ പ്രേക്ഷകരെ കുടുകുടാന്നു ചിരിപ്പിച്ച് ഒരു ചിത്രമായിരുന്നു കട്ടപ്പനയിലെ ഋത്വിക് റോഷൻ. നാദിർഷ സംവിധാനം ചെയ്ത ഹാസ്യത്തിന് ഏറെ പ്രധാന്യമുള്ള ചിത്രമായികരുന്നു ഇത് . സൂപ്പർ സ്റ്റാറുകളില്ല പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന സംഘടനമോ പഞ്ച്ഡയലോഗോ ഈ കപ്പടനയിലില്ല. എങ്കിലും ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ബോക്സ്ഓഫീസിൽ വൻ വിജയമായിരുന്നു ഈ ചെറിയ ചിത്രം നേടിയെടുത്തത്.

     സർക്കാരിനെ ട്രോളി ശ്രീനിവാസൻ!! പവിത്രൻ മാഷ് ചൂരൽ പ്രയോഗവുമായി എത്തി, ട്രെയിലർ കാണൂ സർക്കാരിനെ ട്രോളി ശ്രീനിവാസൻ!! പവിത്രൻ മാഷ് ചൂരൽ പ്രയോഗവുമായി എത്തി, ട്രെയിലർ കാണൂ

    2016 ൽ പുറത്തിറങ്ങിയ ചിത്രമാണെങ്കിൽ പോലും ഇപ്പോഴും നിത്യ ജീവിതത്തിൽ ജനങ്ങൾ ഈ സിനിമയെ ഉപയോഗിക്കുന്നുണ്ട്. ഈ സിനിമയിലൂടെ നിരവധി പ്രയോഗങ്ങളാണ് മലയാളികൾക്ക് ലഭിച്ചിരിക്കുന്നത്. ചിത്രം ഇറങ്ങുന്നതിനു മുൻപേ ഏറ്റവും കൂടുതൽ കേട്ടിരുന്ന ഒരു പദമായിരുന്ന ബ്രോ. എന്നത്. എന്നാൽ സിനിമ പുറത്തു വന്നത് ശേഷം അത് സഹോ എന്നായി. അതുപോലെ ഏറെ കുറെ , രതിഷ് ഇങ്ങനെ കിടന്നുറങ്ങാമോ, ഭാരിദ്രം എന്നീ വാക്കുകളൊക്കെ ജനങ്ങളുടെ നിത്യ ജീവിതത്തിന്റെ ഭാഗമാകാൻ തുടങ്ങി. പഞ്ച് ഡയലോഗുകളെക്കാലും പ്രേക്ഷകർ കൈയടിക്കുന്നത് ഈ നാടൻ പദ പ്രയോഗങ്ങൾക്കാണ്. രതീഷ് എണീക്ക് രതീഷ് ഇങ്ങനെ കിടന്നു ഉറങ്ങാമോ എന്ന ഹിറ്റ് ഡയലോഗിനു പിന്നിൽ ഒരു കഥയുണ്ട്. അത് വിഷ്ണു ഉണ്ണികൃഷ്ണൻ തന്നെ തുറന്നു പറയുകയാണ്. ന്യൂസ് 18 മലയാളത്തിനു നൽകിയ അഭിമുഖത്തിലാണ് വിഷ്ണു അത് വെളിപ്പടുത്തിയത്.

     അതീവ ഗ്ലാമറസ്സായി ഹണി റോസ്!! താരത്തിന്റെ ഹോട്ട് ഫോട്ടോ ഷൂട്ട് വീഡിയോ വൈറൽ, കാണൂ അതീവ ഗ്ലാമറസ്സായി ഹണി റോസ്!! താരത്തിന്റെ ഹോട്ട് ഫോട്ടോ ഷൂട്ട് വീഡിയോ വൈറൽ, കാണൂ

     ജീവിതത്തിലുണ്ടായ  അനുഭവങ്ങൾ

    ജീവിതത്തിലുണ്ടായ അനുഭവങ്ങൾ

    കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമയിൽ തങ്ങൾക്കുണ്ടായ ചില അനുഭവങ്ങളാണ് പങ്കുവെയ്ക്കുന്നത്. ആ സിനിമയിലെ തമാശകളും സരസ പ്രയോഗങ്ങളും നമ്മൾ സുഹൃത്തുക്കളുടെ ഇടയിൽ നിന്ന് വന്നതാണ്. ഞങ്ങൾ പല അവസരത്തിൽ അത് പറഞ്ഞ് ചിരിക്കാറുമുണ്ട്.

     കിട്ടിയാൽ കിട്ടി

    കിട്ടിയാൽ കിട്ടി

    കിട്ടിയാൽ കിട്ടി എന്ന് ചിന്തിച്ചു കൊണ്ട് മാത്രമാണ് സിനിമയിൽ ഈ പദപ്രയോഗങ്ങൾ ഉൾപ്പെടുത്തിയത്. ഞങ്ങൾ സുഹൃത്തുക്കൾ ഇത്തരം ഡയലോഗുകൾ പറഞ്ഞ് ചിരിക്കാറുണ്ട്. അത്തരത്തിൽ വന്നതാണ് രതീഷ് എന്നുളള പ്രയോഗവും. സുഹൃത്തുക്കൾക്കിടയിൽ തീഷ് എന്ന ഡയലോഗ് ഹിറ്റായിരുന്നു. ഇത് ഞങ്ങൾ കൂടുതൽ ഉപയോഗിക്കുന്ന ഒരു ഡയലോഗമാണ്. ഒരു ഷർട്ട് എടുത്തിട്ട് ശരിയായില്ലെങ്കിൽ അത് രതീഷ് ആയിപ്പോയി എന്ന് ഞങ്ങൾ പറയാറുണ്ടായിരുന്നു.

     സിനിമയിൽ  ക്ലിക്കായത്

    സിനിമയിൽ ക്ലിക്കായത്

    സിനിമ തയ്യാറാക്കിയത് സമയത്ത് ഈ പ്രയോഗം ക്ലിക്കാകുമോ എന്നുള്ള കാര്യത്തിൽ ഞങ്ങൾക്ക് നല്ല സംശയമുണ്ടായിരുന്നു. എന്നാൽ അതാണ് സിനിമയിൽ ഏറെ ജനപ്രീചി നേടിയ പ്രയോഗവും. അതിൽ വളറെ അധികം സന്തോഷമുണ്ടെന്നും വിഷ്ണും അഭിമുഖത്തിൽ പറഞ്ഞു.

     മറ്റൊരു നടനെ ഉദ്ദേശിച്ച് എഴുതിയ ചിത്രം

    മറ്റൊരു നടനെ ഉദ്ദേശിച്ച് എഴുതിയ ചിത്രം

    മറ്റൊരു നടനെ ഉദ്ദേശിച്ചാണ് കട്ടപ്പനയിലെ ഋത്വിക് റോഷൻ എഴുതിയത്. എന്നാൽ ഒടുവിൽ ചിത്രവുമായി ആ നടനെ സമീപിച്ചപ്പോൾ അത് നടക്കാതെ വരുകയായിരുന്നു. അങ്ങനെ നാദിർഷ തന്നെയാണ് തന്നോട് ആ റോൾ ചെയ്യാൻ ആവശ്യപ്പെട്ടത്. അങ്ങനെയാണ് കട്ടപ്പനയിലെ ഋത്വിക് റോഷനായി സ്ക്രീനിൽ എത്തിയതെന്നും വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞു.

    English summary
    vishnu unnikrishnan says about Kattappanayile Rithwik Roshan dialogue
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X