ആദ്യത്തെ കണ്‍മണിക്ക് പേരിട്ട് വിഷ്ണു ഉണ്ണികൃഷ്ണന്‍, കുടുംബത്തിനൊപ്പം നടന്റെ പുതിയ ചിത്രം

By Midhun Raj

കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. നായകനായുളള ആദ്യ ചിത്രം തന്നെ നടന്റെതായി തിയ്യേറ്ററുകളില്‍ വലിയ വിജയമായിരുന്നു. നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയതും വിഷ്ണു തന്നെയാണ്. അടുത്ത സുഹൃത്തും നടനുമായ ബിബിന്‍ ജോര്‍ജ്ജിനൊപ്പമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്‌റെ സ്‌ക്രിപ്റ്റ് എഴുതിയത്. ബാലതാരമായി തുടങ്ങി നായകനടനായി ഉയര്‍ന്ന താരം കൂടിയാണ് വിഷ്ണു. വിഷ്ണു ഉണ്ണികൃഷ്ണന്റെതായി പുറത്തിറങ്ങാറുളള ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

vishnuunnikrishnan

അതേസമയം ഈ വര്‍ഷമാദ്യം ആണ് നടന്റെ വിവാഹം കഴിഞ്ഞത്. ഐശ്വര്യയെ ആണ് നടന്‍ ജീവിത സഖിയാക്കിയത്. വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹ റിസപ്ഷനില്‍ സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പടെയുളള സിനിമാ പ്രവര്‍ത്തകരെല്ലാം പങ്കെടുത്തിരുന്നു. തുടര്‍ന്ന് കുറച്ചുമാസങ്ങള്‍ക്ക് മുന്‍പാണ് ഭാര്യ ഗര്‍ഭിണിയാണെന്നുളള കാര്യം നടന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ആദ്യത്തെ കണ്‍മണിക്കായുളള കാത്തിരിപ്പിലാണ് തങ്ങളെന്നും ഐശ്വര്യക്കൊപ്പമുളള ചിത്രം പങ്കുവെച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍ കുറിച്ചിരുന്നു.

കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ മാസമാണ് നടന് ആണ്‍കുഞ്ഞ് പിറന്നത്. വിഷ്ണു തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചിരുന്നത്. നിരവധി പേരാണ് അന്ന് നടനും ഭാര്യക്കും അഭിനന്ദനങ്ങള്‍ നേര്‍ന്ന് എത്തിയത്. ആരാധകര്‍ക്കും സഹതാരങ്ങളും അന്ന് വിഷ്ണുവിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരുന്നു. ഇപ്പോഴിതാ മകനെ കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്റെതായി വന്ന പുതിയ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇത്തവണ കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് കഴിഞ്ഞതിന്റെ സന്തോഷമാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്.

മാധവ് എന്നാണ് മകന് വിഷ്ണു ഉണ്ണികൃഷ്ണന്‍ പേരിട്ടിരിക്കുന്നത്. കുഞ്ഞ് പിറന്ന് 28ാമത്തെ ദിവസമാണ് പേരിടല്‍ ചടങ്ങ് നടന്നത്. അതേസമയം മലയാളത്തില്‍ ബിഗ് ബ്രദറാണ് നടന്റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം. മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ അഭിനയിച്ചത്. മൂന്ന് സിനിമകള്‍ക്ക് വേണ്ടിയാണ് ബിബിനൊപ്പം വിഷ്ണു തിരക്കഥ എഴുതിയത്. കട്ടപ്പനയ്ക്ക് പുറമെ അമര്‍ അക്ബര്‍ അന്തോണി, ഒരു യമണ്ടന്‍ പ്രേമകഥ തുടങ്ങിയവയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍-ബിബിന്‍ ജോര്‍ജ്ജ് കൂട്ടുകെട്ടില്‍ ഇറങ്ങിയ മറ്റുചിത്രങ്ങള്‍.

Read more about: vishnu unnikrishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X