'ഡ്യൂപ്പിടാമെന്ന് പറഞ്ഞിട്ടും കേട്ടില്ല, സാനിയ കിണറ്റിൽ ചാടി, അവസാനം പണികിട്ടി'; വിഷ്ണു ഉണ്ണികൃഷ്ണൻ പറയുന്നു!

മിമിക്രി വേദിയിലൂടെ തുടങ്ങി വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധേയ സാന്നിധ്യമായി മാറിയ നടനാണ് വിഷ്ണു ഉണ്ണിക്കൃഷ്ണൻ. 2003ലെ എൻറെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് വിഷ്ണു കടന്നുവന്നത്. താരം പിന്നീട് 2015ൽ പുറത്തിറങ്ങിയ അമർ അക്ബർ അന്തോണി എന്ന ചിത്രത്തിന് തിരക്കഥയും ഒരുക്കി തിരക്കഥാകൃത്ത് എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സിനിമ വലിയ വിജയമായി മാറിയതോടെ രണ്ടാമതും തിരക്കഥ ഒരുക്കി.

Vishnu Unnikrishnan, Vishnu Unnikrishnan movies, Vishnu Unnikrishnan news, Vishnu Unnikrishnan, Saniya iyappan, സാനിയ ഇയ്യപ്പൻ, വിഷ്ണു ഉണ്ണികൃഷ്ണൻ സിനിമകൾ, സാനിയ ഇയ്യപ്പൻ വാർത്തകൾ, കൃഷ്ണൻകുട്ടി പണി തുടങ്ങി

രണ്ടാമത്തെ തിരക്കഥയായ കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചതും താരം തന്നെയായിരുന്നു. തുടർന്ന് വിഷ്ണുവിന് കൈനിറയെ അവസരങ്ങൾ ലഭിക്കുകയായിരുന്നു. നാൽപതോളം സിനിമകൾ വിഷ്ണുവിന്റെ സിനിമാ ജീവിതത്തിൽ സംഭവിച്ച് കഴിഞ്ഞു. ഏറ്റവും പുതിയതായി റിലീസിനൊരുങ്ങുന്ന വിഷ്ണു ഉണ്ണികൃഷ്ണന്റെ സിനിമ രണ്ട് ആണ്. ഫൈനൽസ് എന്ന സിനിമക്ക് ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ചു സുജിത് ലാൽ സംവിധാനം ചെയ്ത സിനിമ നാളെയാണ് തിയേറ്ററിൽ റിലീസ് ചെയ്യാൻ പോകുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്റെ നായിക അന്ന രാജനാണ്. ഒരു പൊളിറ്റിക്കൽ സറ്റയർ ആയ ചിത്രം സമകാലീന രാഷ്ട്രീയത്തിലൂന്നിയാണ് കഥ പറയുന്നത്.

എല്ലാ മനുഷ്യരെയും ഒരുപോലെ കാണാൻ ശ്രമിക്കുന്ന വാവ എന്ന ചെറുപ്പക്കാരനായ നാട്ടിൻപുറത്തുകാരന്റെ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് രണ്ട്. ഇർഷാദ്, കലാഭവൻ റഹ്മാൻ, സുധി കോപ്പ, ബാലാജി ശർമ്മ, ഗോകുലൻ, ജയശങ്കർ, കോബ്ര രാജേഷ്, ശ്രീലക്ഷ്മി, മാല പാർവതി, മറീന മൈക്കിൾ, പ്രീതി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. കഥ, തിരക്കഥ, സംഭാഷണം എന്നിവ ബിനുലാൽ ഉണ്ണിയാണ് നിർവഹിച്ചിരിക്കുന്നത്. സിനിമയുടെ കഥ ആദ്യം കേട്ടപ്പോൾ ചെയ്യാൻ‌ ഭയന്നിരുന്നുവെന്നും പിന്നീട് തിരക്കഥ വായിച്ചപ്പോൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്നും വിഷ്ണു ഉണ്ണികൃഷ്ണൻ ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന സിനിമയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത വിഷ്ണു ഉണ്ണികൃഷ്ണൻ സിനിമ. ഒടിടി റിലീസായിരുന്നു സിനിമ. സിനിമയിൽ നായിക സാനിയ ഇയ്യപ്പനായിരുന്നു. ചിത്രീകരണ സമയത്ത് സാനിയയ്ക്ക് സംഭവിച്ച അപകടത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണനിപ്പോൾ. 'ഒരുപാട് സ്റ്റണ്ടും കാര്യങ്ങളും സിനിമയിൽ ഉണ്ടായിരുന്നു. സാനിയയാണ് ഏറെ കഷ്ടപ്പെട്ടത്. അവൾ കിണറ്റിൽ ചാടുന്ന രം​ഗത്തിലൊന്നും ഡ്യൂപ്പിനെ ഉപയോ​​ഗിച്ചിട്ടില്ല. ഞാൻ അവളോട് ഡ്യൂപ്പിനെ ഉപയോ​ഗിക്കാമെന്ന് പറഞ്ഞിരുന്നു. ധൈര്യമുണ്ടെന്നും ചെയ്യാൻ താൽപര്യമുണ്ടെന്നും പറഞ്ഞാണ് ഡ്യൂപ്പില്ലാതെ കിണറ്റിൽ ചാടിയത്. അത് ഒറിജിനൽ കിണർ ആയിരുന്നു. റീടേക്ക് എടുക്കേണ്ടി വന്നിരുന്നു. അങ്ങനെ കിണറ്റിൽ ചാടുന്നതിനിടെ കൈയ്യിൽ ഭിത്തിയിൽ ഇടിച്ചു.'

'കൈയ്ക്ക് നന്നായി പരിക്കേറ്റിരുന്നു. പിന്നീട് കരച്ചിലും നിലവിളിയുമായിരുന്നു. എല്ലാവരും കരുതി കൈയ്യൊടിഞ്ഞെന്ന്. പക്ഷെ അങ്ങനൊന്നും സംഭവിച്ചില്ല. പരിക്കുകൾ‌ ഉണ്ടായിരുന്നു. പക്ഷെ അവള‍് തളർന്നൊന്നുമില്ല. വീണ്ടും ഉഷാറായി ഷൂട്ടിങിന് എത്തി. അത് അവളുടെ ധൈര്യത്തിന് വലിയ ഉദാഹരണമാണ്' വിഷ്ണു ഉണ്ണികൃഷ്ണൻ‌ പറയുന്നു. സഭാഷ് ചന്ദ്രബോസാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെ ഇനി പുറത്തിറങ്ങാനുള്ള മറ്റൊരു സിനിമ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X