ഒടുവില്‍ അച്ഛന്റെ സിനിമയില്‍ പ്രധാനവേഷത്തില്‍ കയറിപ്പറ്റി! ആകാശഗംഗ 2ല്‍ താനുമുണ്ടെന്ന് വിഷ്ണു വിനയ്
Recommended Video
മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് മക്കളും സിനിമയില്‍ അരങ്ങേറുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതാ. താരപുത്രന്‍മാരും താരപുത്രികളുമൊക്കെ ഇതിനകം തന്നെ വരവറിയിച്ച് കഴിഞ്ഞിട്ടുണ്ട്. ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല പിന്നിലും അണിനിരന്നിട്ടുണ്ട് ചിലര്‍. മരക്കാറിലൂടെ അനി ശശിയും സിദ്ധാര്‍ത്ഥ് പ്രിയദര്‍ശനും അരങ്ങേറുകയാണ്. ഹിസ്റ്ററി ഓഫ് ജോയ് എന്ന സിനിമയിലൂടെയാണ് വിഷ്ണു വിനയ് നായകനായി അരങ്ങേറിയത്. സംവിധായകന്‍ വിനയന്റെ മകനായ വിഷ്ണുവിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്.
താരങ്ങളില്‍ പലര്‍ക്കും കരിയര്‍ ബ്രേക്ക് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് വിനയന്‍. മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തില്‍ നിരവധി സിനിമകളാണ് അദ്ദേഹം സമ്മാനിച്ചിട്ടുള്ളത്. എക്കാലത്തേയും മികച്ച പ്രേത സിനിമയായ ആകാശഗംഗയുടെ 2ാം ഭാഗവുമായി താനെത്തുന്നുണ്ടെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിനിമയുടെ ചിത്രീകരണം ആരംഭിക്കാന്‍ പോവുകയാണെന്നുള്ള വിവരവുമായാണ് കഴിഞ്ഞ ദിവസം അദ്ദേഹമെത്തിയത്. അതിന് പിന്നാലെയായാണ് താനും ആ സിനിമയിലുണ്ടെന്ന് വ്യക്തമാക്കി വിഷ്ണു എത്തിയത്.

അച്ഛന്റെ സിനിമയില്‍
മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന സിനിമകള്‍ മാത്രമല്ല നിരവധി അഭിനയ പ്രതിഭകളേയും നമുക്ക് സമ്മാനിച്ച സംവിധായകനാണ് വിനയന്‍. ദിവ്യ ഉണ്ണി നായികയായി തുടക്കം കുറിച്ചത് വിനയന്‍ ചിത്രമായ കല്യാണസൗഗന്ധികത്തിലൂടെയായിരുന്നു. കലാഭവന്‍ മണി, ഇന്ദ്രജിത്ത് , ജയസൂര്യ തുടങ്ങിയവര്‍ക്ക് കരിയര്‍ ബ്രേക്ക് ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട് അദ്ദേഹം. വിഷ്ണു ഗോവിന്ദിനൊപ്പമായിരുന്നു വിഷ്ണു വിനയ് അരങ്ങേറിയത്. ഹിസ്റ്ററി ഓഫ് ജോയ് ക്ക് ശേഷമുള്ള താരപുത്രന്റെ സിനിമയ്ക്കായി കാത്തിരിക്കുന്നതിനിടയിലാണ് പുതിയ സന്തോഷം പങ്കുവെച്ച് വിഷ്ണു എത്തിയത്.

പ്രധാന വേഷത്തിലെത്തുന്നു
അമേരിക്കയില്‍ നിന്നും ഉപരിപഠനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് വിഷ്ണു വിനയ് സിനിമയില്‍ തുടക്കം കുറിച്ചത്. അച്ഛന്റെ സിനിമയായതിനാല്‍ ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാനായിരുന്നു ആദ്യം തീരുമാനിച്ചതെന്നും പിന്നീടാണ് അത് മാറിയതെന്നും അദ്ദേഹം പറയുന്നു. താനും ഈ സിനിമയില്‍ ാെരു പ്രധാന വേഷത്തില്‍ കയറിക്കൂടിയെന്നാണ് വിഷ്ണു കുറിച്ചിട്ടുള്ളത്. എംബിബിഎസ് വിദ്യാര്‍ത്ഥിയുടെ വേഷത്തിലാണ് താനെത്തുന്നതെന്നും താരപുത്രന്‍ പറയുന്നു. ശ്രീനാഥ് ഭാസി, വിഷ്ണു ഗോവിന്ദ്, രാജാമണി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ആകാംക്ഷയോടെ കാത്തിരിക്കുന്നു
പ്രഖ്യാപനവേള മുതല്‍ത്തന്നെ കേരളക്കര ഏറ്റെടുത്തിരിക്കുകയാണ് ഈ ചിത്രത്തെ. ആദ്യഭാഗമിറങ്ങി നീണ്ട ഇടവേളയ്ക്ക് ശേഷം രണ്ടാം ഭാഗമെത്തുമ്പോള്‍ സംഭവിക്കുന്ന മാറ്റത്തെക്കുറിച്ചറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആകാശഗംഗയിലെ പ്രേതരംഗങ്ങളും ഗാനവുമൊക്കെ ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. പ്രേക്ഷകരെ നിരാശപ്പെടുത്താത്ത തരത്തിലായിരിക്കും ഇത്തവണത്തെ വരവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകനും എത്തിയിരുന്നു.

ദിവ്യ ഉണ്ണി തിരിച്ചുവരുമോ?
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി. ബാലതാരമായി സിനിമയിലേക്കെത്തിയ ദിവ്യ ആദ്യമായി നായികയായത് വിനയന്റെ ചിത്രത്തിലൂടെയായിരുന്നു. കല്യാണസൗഗന്ധികത്തിലൂടെയായിരുന്നു ആ ഭാഗ്യം താരത്തെ തേടിയെത്തിയത്. ആകാശഗംഗയുടെ ആദ്യഭാഗത്തില്‍ ഗംഭീരപ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. വിവാഹത്തോടെ സിനിമോയട് ബൈ പറഞ്ഞ ദിവ്യ ഉണ്ണിയുടെ തിരിച്ചുവരവ് ഈ സിനിമയിലൂടെയായിരിക്കുമോ എന്ന തരത്തിലുള്ള ചര്‍ച്ചകളും അരങ്ങേറിയിരുന്നു.

ചിത്രീകരണം ആരംഭിക്കുന്നു
ആകാശഗംഗ 2 ന്റെ ചിത്രീകരണം ബുധനാഴ്ച ആരംഭിക്കുകയാണെന്നുള്ള വിവരവുമായി വിനയന്‍ എത്തിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് അറിയിച്ചത്. 20 വര്‍ഷം മുന്‍പ് സിനിമയുടെ ആദ്യഭാഗം ചിത്രീകരിച്ച വെള്ളിനേഴി ഒഴപ്പമണ്ണയില്‍ വെച്ചാണ് രണ്ടാം ഭാഗത്തിന്റേയും സ്വിച്ച് ഓണ്‍ കര്‍മ്മം നടക്കുന്നത്. ആദ്യഭാഗത്തിലുണ്ടായിരുന്നു പല താരങ്ങളും ഇന്ന് മുക്കൊപ്പമില്ലെന്നും അവരുടെ ദീപ്തമായ സ്‌ഹേന സ്മരണകള്‍ക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം കുറിച്ചിരുന്നു.
പോസ്റ്റ് കാണാം
വിഷ്ണു വിനയിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.


Click it and Unblock the Notifications











