താരപുത്രന് വിവാഹം! വേദ ഇനി വിഷ്ണുവിന് സ്വന്തം! സംവിധായകന്‍ വിനയന്റെ മകന്‍ വിവാഹിതനായി!
യുവതാരനിരയിലെ താരപുത്രന്‍മാരിലൊരാളാണ് വിഷ്ണു വിനയ്. സംവിധായകന്‍ വിനയന് പിന്നാലെയാണ് വിഷ്ണുവും സിനിമയിലേക്കെത്തിയത്. മകന്‍ സിനിമയിലേക്ക് വരുന്നതിനോട് തുടക്കത്തില്‍ മുഖം തിരിച്ചിരുന്നു അദ്ദേഹം. പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതിനിടയിലായിരുന്നു ഇത്തരമൊരു കാര്യവുമായി വിഷ്ണുവെത്തിയത്. ഹിസ്റ്ററി ഓഫ് ജോയ് എന്ന സിനിമയിലൂടെയാണ് വിഷ്ണു തുടക്കം കുറിച്ചത്. വിഷ്ണു ഗോവിന്ദനായിരുന്നു ഈ സിനിമയൊരുക്കിയത്. ദി ഗാംബിനോസാണ് താരപുത്രന്റെ രണ്ടാമത്തെ സിനിമ.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് വിഷ്ണു വിനയ്. ലൊക്കേഷന്‍ ചിത്രങ്ങളൊക്കെ താരപുത്രന്‍ പങ്കുവെക്കാറുണ്ട്. അനൂപ് മേനോന്‍, ജയസൂര്യ, ഇന്ദ്രജിത്ത് തുടങ്ങിയ താരങ്ങള്‍ക്ക് കരിയര്‍ ബ്രേക്ക് ചിത്രങ്ങള്‍ സമ്മാനിച്ച വിനയന്‍ മകനെ നായകനാക്കി സിനിമയൊരുക്കാത്തതെന്താണെന്നായിരുന്നു ആരാധകരുടെ ചോദ്യം. സംവിധാനത്തോടാണ് വിഷ്ണുവിനും ആഭിമുഖ്യമെങ്കിലും നടനായാണ് തുടക്കം കുറിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു താരപുത്രന്റെ വിവാഹം. ജനുവരി 19ന് വിവാഹമാണെന്ന് താരപുത്രന്‍ അറിയിച്ചിരുന്നു. 21ാം തീയതിയായിരുന്നു കൊച്ചിയില്‍ വിവാഹവിരുന്ന് നടത്തുന്നതെന്നും അറിയിച്ചിരുന്നു. മലയാള സിനിമാലോകം ഒന്നടങ്കം വിഷ്ണുവിനെയും വിധുവിനെയും അനുഗ്രഹിക്കാനായി എത്തിയിരുന്നു.

മമ്മൂട്ടി, രമേഷ് പിഷാരടി, ജോഷി, കൃഷ്്ണ, ജയസൂര്യ, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, സോന നായര്‍, മനോജ് കെ ജയന്‍, ഹരിശ്രീ അശോകന്‍, തുടങ്ങി വന്‍താരനിരയാണ് ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയത്. വിവാഹ വിരുന്നിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications











