'വിവാഹത്തെ കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ലെന്ന് പറഞ്ഞു! ആ വ്യക്തി ഈ ചിത്രത്തിലുളള ആളെ പോലുണ്ട്‌'

By Prashant V R

ബാഹുബലിയിലൂടെ ശ്രദ്ധേയനായ തെന്നിന്ത്യന്‍ താരം റാണ ദഗുബതിയുടെ വിവാഹം ഇക്കഴിഞ്ഞ ആഗസ്റ്റ് ഏട്ടിനാണ് നടന്നത്. അടുത്ത സുഹൃത്തായിരുന്ന മിഹികയെയാണ് റാണ ജീവിതസഖിയാക്കിയത്. കോവിഡ് നിയന്ത്രണങ്ങളോടെ ഹൈദരാബാദില്‍ വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്. റാണയുടെ വിവാഹ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാവുകയും ചെയ്തിരുന്നു.

മിഹികയുമായുളള വിവാഹത്തെ കുറിച്ച് റാണ തന്നെയായിരുന്നു മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെ തുറന്നുപറഞ്ഞത്. ഇന്‍സ്റ്റഗ്രാമില്‍ മിഹികയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് അവള്‍ യെസ് പറഞ്ഞു എന്നായിരുന്നു നടന്‍ അറിയിച്ചിരുന്നത്. തുടര്‍ന്ന് പ്രിയ താരം വിവാഹിതനാകാന്‍ പോവുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് താരങ്ങളും ആരാധകരുമെല്ലാം തന്നെ എത്തിയിരുന്നു.

തുടര്‍ന്ന് റാണയുടെ പിതാവ്

തുടര്‍ന്ന് റാണയുടെ പിതാവ് സുരേഷ് ബാബുവാണ് വിവാഹതിയ്യതി എല്ലാവരെയും അറിയിച്ചിരുന്നത്. മുപ്പതില്‍ താഴെ അതിഥികള്‍ മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുത്തിരുന്നത്. കോവിഡ് മാനദണ്ഡങ്ങളോടെ നടന്ന ചടങ്ങില്‍ എല്ലാ അതിഥികളും കോവിഡ് ടെസ്റ്റ് നടത്തിയ ശേഷമായിരുന്നു എത്തിയത്. റാണയുടെ വിവാഹത്തില്‍ അടുത്ത ബന്ധുക്കളായ നടി സാമന്ത അക്കിനേക്കി, ഭര്‍ത്താവും നടനുമായ നാഗചൈതന്യ. നടന്‍ രാംചരണ്‍, ഭാര്യ ഉപാസന, നടന്‍ വെങ്കിടേഷ് തുടങ്ങിയവരും പങ്കെടുത്തിരുന്നു.

റാണയുടെ വിവാഹത്തിന് പിന്നാലെ

റാണയുടെ വിവാഹത്തിന് പിന്നാലെ ആശംസകള്‍ നേര്‍ന്ന് അടുത്ത സുഹൃത്തുക്കളും താരങ്ങളുമെല്ലാം തന്നെ എത്തിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍, വിക്രം പ്രഭു, ശ്രുതി ഹാസന്‍, കീര്‍ത്തി സുരേഷ്, കാജല്‍ അഗര്‍വാള്‍, ശ്രിയ റെഡ്ഡി തുടങ്ങിയവരെല്ലാം റാണയ്ക്കും മിഹികയ്ക്കും ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു. പിന്നാലെ ആശംസകള്‍ക്കെല്ലാം നന്ദി അറിയിച്ച് റാണയും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

Recommended Video

Rana Talks About Beef | Filmibeat Malayalam
ആശംസകള്‍ അറിയിച്ചവരുടെ കൂട്ടത്തില്‍

ആശംസകള്‍ അറിയിച്ചവരുടെ കൂട്ടത്തില്‍ റാണയുടെ അടുത്ത സുഹൃത്തായ തമിഴ് നടന്‍ വിഷ്ണു വിശാലും ഉണ്ടായിരുന്നു. റാണയെ കുറിച്ചുളള വിഷ്ണു വിശാലിന്റെ പുതിയ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരിക്കുകയാണ്. "കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്ക് വിവാഹിതനാകുന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലും വയ്യെന്ന് ആരോ പറഞ്ഞു.

ഈ മനോഹര ചിത്രത്തിലുളള

ഈ മനോഹര ചിത്രത്തിലുളള വ്യക്തിയെ കാണാന്‍ ആ പറഞ്ഞ ആളെപ്പോലുണ്ട്. സന്തോഷകരമായ ജീവിതം ഉണ്ടാവട്ടെ റാണ, ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് വിഷ്ണു വിശാല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. കൂട്ടുകാരന്റെ ആശംസയ്ക്ക് പിന്നാലെ റാണ ദഗുബതിയുടെ രസകരമായ മറുപടിയും വന്നിരുന്നു. ആ കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. നന്ദി സഹോദരാ എന്നാണ് റാണ മറുപടി നല്‍കിയിരിക്കുന്നത്.

പരമ്പരാഗത തെലുങ്കു-മര്‍വാരി

പരമ്പരാഗത തെലുങ്കു-മര്‍വാരി ആചാര പ്രകാരമാണ് വിവാഹം. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്യൂ ഡ്രോപ്പ് ഡിസൈന്‍ സ്റ്റുഡിയോയുടെ സ്ഥാപകയാണ് മിഹിക. നേരത്തെ അവള്‍ ഒകെ പറഞ്ഞു എന്ന് കുറിച്ചുകൊണ്ടുളള ബാഹുബലി താരത്തിന്റെ പോസ്റ്റ് ആരാധകരെയും കുടുംബത്തെയുമെല്ലാം സന്തോഷത്തിലാഴ്ത്തിയിരുന്നു. വിവാഹം കഴിക്കാനുളള സമയമായെന്നും ഇതാണ് അതിന് ശരിയായ സമയമെന്നും നടന്‍ തുറന്നുപറഞ്ഞിരുന്നു.

Read more about: rana daggubati vishnu vishal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X