അന്തരിച്ച പ്രിയതാരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ രക്തദാനം ചെയ്ത് ആരാധകര്‍ !
ചലച്ചിത്രതാരങ്ങളോടുള്ള ആരാധനയ്ക്ക് ഒരു കുറവു വരുത്താത്തവരാണ് മലയാളി പ്രേക്ഷകരെ അപേക്ഷിച്ച് തമിഴ് -കന്നട പ്രേക്ഷകര്‍. താരങ്ങള്‍ മരിച്ചാലും അവര്‍ അവരോടുള്ള ആരാധനയ്ക്ക് ഒരു കുറവും വരുത്താറില്ല. തങ്ങളുടെ പ്രിയ താരങ്ങളുടെ ജനന മരണ വാര്‍ഷികങ്ങളെല്ലാം അവര്‍ മറക്കാതെ ആഘോഷിക്കും.
അന്തരിച്ച പ്രമുഖ കന്നട നടന്‍ വിഷ്ണുവര്‍ദ്ദന്റെ ജന്മദിനം വ്യത്യസ്തമായ രീതിയിലാണ് ഇത്തവണ ആരാധകര്‍ ആഘോഷിച്ചത്. രക്തദാനം നടത്തിയാണ് ആയിരക്കണക്കിന് ആരാധകര്‍ മാതൃകയായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിച്ചേര്‍ന്ന പതിനായിരക്കണക്കിനു ആളുകളാണ് നഗരത്തില്‍ രക്തദാനത്തിനായി നടന്റെ സമാധി സ്ഥലത്ത് എത്തിച്ചേര്‍ന്നത്.

വിഷ്ണു വര്‍ദ്ദന്റെ ഭാര്യയും മുന്‍ നടിയുമായ ഭാരതിയും കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. സപ്തംബര്‍ 18 നാണ് വിഷ്ണുവര്‍ദ്ദന്റെ ജന്മദിനം. വിഷ്ണുവര്‍ദ്ദനെ നായകനാക്കി നാഗരഹാവു എന്ന ചിത്രവും അടുത്ത് പുറത്തിറങ്ങും. രമ്യയാണ് ചിത്രത്തിലെ നായിക .
കോടി രാമകൃഷ്ണ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ മികച്ച ഗ്രാഫിക്‌സുകളും താരത്തിന്റെ മറ്റു ചിത്രത്തിലെ രംഗങ്ങളുമാണ് ഉപയോഗിച്ചിരിക്കുന്നത്.


Click it and Unblock the Notifications











