ലാലെത്തി, മമ്മൂട്ടി വിഷുവിന്
മോഹന്‍ലാലിന്റെ വിഷുച്ചിത്രമായ ഇന്നത്തെ ചിന്താവിഷയം 48 കേന്ദ്രങ്ങളിലായി ഏപ്രില്‍ 11 വെള്ളിയാഴ്ച റിലീസ് ചെയ്തു. മമ്മൂട്ടിയുടെ അണ്ണന്‍തമ്പി വിഷുദിനമായ ഏപ്രില്‍ 14ന് തിയേറ്ററുകളിലെത്തും. മറ്റൊരു വിഷുച്ചിത്രമായ ദേ ഇങ്ങോട്ടു നോക്യേ ഏപ്രില്‍ 12നാണ് റിലീസ് ചെയ്യുന്നത്.
ബി, സി ക്ലാസ് തിയേറ്ററുകളിലും ചിത്രങ്ങള്‍ റിലീസ് ചെയ്യാമെന്ന എക്സിബിറ്റേഴ്സ്സ് അസോസിയേഷന്റെ തീരുമാനം നിലവില്‍ വന്നെങ്കിലും എ ക്ലാസ് തിയേറ്ററുകളില്‍ മാത്രമാണ് ഇന്നത്തെ ചിന്താവിഷയം റിലീസ് ചെയ്തത്. ചുരുങ്ങിയ കേന്ദ്രങ്ങളില്‍ മാത്രം ചിത്രം റിലീസ് ചെയ്യുന്നത് ചിത്രത്തിന്റെ മൊത്തം ബോക്സോഫീസ് പ്രകടനത്തെ സഹായിക്കുമെന്നാണ് ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ വാദം. റിലീസിംഗ് കേന്ദ്രങ്ങളില്‍ കൂടുതല്‍ ദിവസം സിനിമയോടാന്‍ ചുരുങ്ങിയ കേന്ദ്രങ്ങളില്‍ മാത്രം ചിത്രം റിലീസ് ചെയ്യുന്നതാണത്രെ നല്ലത്.
മറ്റൊരു വിഷുച്ചിത്രമായ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ദേ ഇങ്ങോട്ടു നോക്യേ ഏപ്രില്‍ 12ന് 30 തിയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. ബി, സി ക്ലാസ് തിയേറ്ററുകള്‍ കിട്ടാന്‍ ബുദ്ധിമുട്ടില്ലെങ്കിലും ചിത്രത്തിന്റെ 30 പ്രിന്റുകള്‍ മാത്രമാണ് പുറത്തിറക്കിയിരിക്കുന്നത്. സൂപ്പര്‍താര ചിത്രങ്ങളോട് ഏറ്റുമുട്ടുന്ന ഈ ചിത്രം കഥ പ്രേക്ഷകരെ ആകര്‍ഷിക്കുകയാണെങ്കില്‍ മാത്രമേ ബോക്സോഫീസില്‍ രക്ഷപ്പെടൂ. അതുകൊണ്ടാണ് ചുരുക്കം പ്രിന്റുകളുമായി ചിത്രം റിലീസ് ചെയ്യുന്നത്.
മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുകയാണെങ്കില്‍ കൂടുതല്‍ പ്രിന്റുകളുമായി കൂടുതല്‍ തിയേറ്ററുകളില്‍ ചിത്രമെത്തിക്കാനാണ് പദ്ധതി. ബാലചന്ദ്രമേനോന് പുറമെ ജഗതി ശ്രീകുമാര്‍, ജയസൂര്യ എന്നിവരാണ് ചിത്രത്തില്‍ പ്രധാന താരങ്ങളായെത്തുന്നത്.
എത്ര തിയേറ്ററുകളിലും റിലീസിംഗാവാമെന്ന പുതിയ തീരുമാനത്തിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തുന്ന ചിത്രം മമ്മൂട്ടിയുടെ അണ്ണന്‍ തമ്പിയാണ്. 75 കേന്ദ്രങ്ങളിലാണ് അണ്ണന്‍ തമ്പി റിലീസ് ചെയ്യുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications