വിഷുചിത്രങ്ങള്‍ എല്ലാമെത്തുന്നു
വിഷുപ്പടക്കം മുഴുവന്‍ പൊട്ടണമെങ്കില്‍ മര്യാദരാമനും ഭാസ്‌കര്‍ ദ് റാസ്‌കലും ഉത്തമവില്ലനുമെത്തണം. മോഹന്‍ലാലിന്റെ എന്നും എപ്പോഴും നിവിന്‍പോളിയുടെ ഒരുവടക്കന്‍ സെല്‍ഫി, ദുല്‍ക്കറിന്റെ 100 ഡെയ്‌സ് ഓഫ് ലവ് എന്നീ ചിത്രങ്ങള്‍ തിയറ്ററുകളില്‍ നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
ഇനി ആദ്യം റിലീസ് ചെയ്യുന്നത് ദിലീപിന്റെ മര്യാദ രാമന്‍ ആണ്. സുരേഷ് ദിവാകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനു തിരക്കഥ എഴുതിയിരിക്കുന്നത് ഉദയ്കൃഷ്ണ- സിബി കെ തോമസ്ആണ്. നിക്കി ഗില്‍റാണിയാണു നായിക. കോമഡി ചിത്രമായ ഇതില്‍ ദിലീപ് സഞ്ചരിക്കുന്ന സൈക്കിള്‍ സംസാരിക്കുന്നുണ്ട്. കുട്ടികളെ ലക്ഷ്യമിട്ടാണ് ചിത്രമൊരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് ആണ് സൈക്കിളിനു ശബ്ദം നല്‍കിയിരിക്കുന്നത്. കേരളമാകെ ചിത്രത്തിന്റെ പോസ്റ്റര്‍നിറഞ്ഞു കഴിഞ്ഞു. നൂറിലധികം തിയറ്ററുകളില്‍ ചിത്രം റിലീസ് ഉണ്ട്.

മമ്മൂട്ടിയുടെ ഭാസ്‌കര്‍ ദ് റാസ്‌കല്‍ വിഷുവിന്റെ തലേദിവസം ആണ് എത്തുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. സിദ്ദീഖ് സംവിധാനം ചെയ്യുന്ന ചിത്രം കോമഡി ഫാമിലി എന്റര്‍ടെയ്‌നറാണ്.
ഇതോടൊപ്പം തന്നെ കമല്‍ഹാസന്റെ ഉത്തമവില്ലനുമെത്തും. ജയറാമും പ്രധാന വേഷം ചെയ്യുന്നുണ്ട്. രമേഷ് അരവിന്ദ് ആണ് കോമഡിപീരിയോഡിക് ചിത്രമൊരുക്കുന്നത്.
ഈ മൂന്നു ചിത്രവും എത്തുന്നതോടെ കേരളത്തിലെ എല്ലാ തിയറ്ററുകളും ജനസാഗരമാകും എന്നുറപ്പാണ്. മുന്‍പെങ്ങുമില്ലാത്ത വിധം തിരക്കാണ് ഈ വിഷുക്കാലത്ത് തിയറ്ററുകളില്‍ കാണുന്നത്.
ദിലീപ് ചിത്രം പ്രധാനമായും മല്‍സരിക്കുക നിവിന്‍പോളിയുടെ വടക്കന്‍സെല്‍ഫിയോടായിരിക്കും. മമ്മൂട്ടിയുടെ ഭാസ്‌കര്‍ ലാലിന്റെ എന്നും എപ്പോഴിനോടും. ലാല്‍ ചിത്രവും നിവിന്‍പോളി ചിത്രവും വന്‍ തിരക്കോടെയാണ് ഇപ്പോള്‍പ്രദര്ശിപ്പിക്കുന്നത്.


Click it and Unblock the Notifications











