»   » മമ്മൂട്ടിയും നിവിനും നേര്‍ക്കുനേര്‍, ബോക്‌സോഫീസില്‍ ആരു തകര്‍ക്കും ??

മമ്മൂട്ടിയും നിവിനും നേര്‍ക്കുനേര്‍, ബോക്‌സോഫീസില്‍ ആരു തകര്‍ക്കും ??

By: Nihara
Subscribe to Filmibeat Malayalam

ഉത്സവകാലവും വെക്കേഷനും വരവേല്‍ക്കാനൊരുങ്ങി താരങ്ങള്‍. ബോക്‌സോഫീസില്‍ ഇത്തവണ ആരു നേടുമെന്നുള്ളതിനെക്കുറിച്ചാണ് പ്രേക്ഷകര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം തന്റെ ചിത്രങ്ങളുമായി മെഗാസ്റ്റാര്‍ വീണ്ടും സജീവമാവുകയാണ്. യുവതാരങ്ങളില്‍ ശ്രദ്ധേയനായ നിവിന്‍ പോളിക്കൊപ്പമാണ് ഇത്തവണ താരം ഏറ്റുമുട്ടുന്നത്.

വിഷുവിന് രണ്ടു ദിനം മുന്നേ തന്നെ മമ്മൂട്ടി ചിത്രമായ പുത്തന്‍പണം തിയേറ്ററുകളിലേക്കെത്തും. എന്തിനും ഏതിനും തയ്യാറായാണ് നിത്യാനന്ദ ഷേണായി കാസര്‍കോടു നിന്നും കൊച്ചിയിലേക്ക് വണ്ടി കയറുന്നത്. ഏപ്രില്‍ 12 നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.

ഡേവിന് പിന്നാലെ നിത്യാനന്ദ ഷേണായിയും എത്തുന്നു

ഗ്രേറ്റ് ഫാദറിന് പിന്നാലെ പുത്തന്‍പണവും തിയേറ്ററുകളിലേക്കെത്തുകയാണ്. ചിത്രത്തിന്റെ ടീസറും ട്രെയിലറും റിലീസിങ്ങിനു മുന്‍പ് തന്നെ ഏറെ വൈറലായിരുന്നു. മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ഏപ്രില്‍ 12 നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.

ഇതുവരെ കാണാത്ത രൂപഭാവഭേദവുമായി മെഗാസ്റ്റാര്‍

മീശ പിരിച്ച് വ്യത്യസ്തമായ ലുക്കിലാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യന്‍ റുപ്പിയുടെ ആശയത്തിന്റെ തുടര്‍ച്ച ഈ ചിത്രത്തിലും ഉണ്ടാകും. കള്ളപ്പണത്തിന്റെ പ്രചാര വഴികളും നോട്ടുകള്‍ പിന്‍വലിച്ച പുതിയ സാഹചര്യവും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. കാഷ്‌മോര, മാരി തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന ഓം പ്രകാശാണ് ചിത്രത്തിന്റെ ക്യാമറാമാന്‍. ഇനിയ, രഞ്ചി പണിക്കര്‍, സായ് കുമാര്‍, സിദ്ദിഖ്, ഹരീഷ് പെരുമണ്ണ, മാമുക്കോയ, ജോജു ജോര്‍ജ്. വിശാഖ് നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

വിഷയം ചില്ലറയല്ല, പ്രധാനപ്പെട്ടതാണ്

നിത്യാനന്ദ ഷേണായി എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.രാജ്യത്ത് കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി 500,1000 രൂപയുടെ കറന്‍സി നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യവും നോട്ട് നിരോധനത്തിന് ശേഷം അനുഭവപ്പെടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും ചിത്രത്തില്‍ പറയുന്നുണ്ട്.

സംസാര ശൈലി ഏറെ വ്യത്യസംത

ചെയ്യുന്ന കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി കഥാ പശ്ചാത്തലത്തെ സംസാര രീതി മമ്മൂട്ടി സ്വായത്തമാക്കാറുണ്ട്. രാജമാണിക്യം, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് തുടങ്ങിയ ചിത്രങ്ങളൊക്കെ ഉത്തമ ഉദാഹരണങ്ങളാണ്. പുത്തന്‍പണത്തിലെ നിത്യാനന്ദ ഷേണായി സംസാരിക്കുന്നത് കാസര്‍കോട് ശൈലിയിലാണ്.

ഇടവേളയ്ക്കു ശേഷം നിവിന്‍ പോളി

ചെറിയൊരു ഇടവേളയ്ക്കു ശേഷമാണ് നിവിന്‍ പോളി സഖാവുമായി പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗൗരവക്കാരനായ സഖാവ് കൃഷ്ണനായും ചിരിച്ചും കളിച്ചും നടക്കുന്ന കുട്ടി സഖാവ് കൃഷ്ണ കുമാറായും നിവിന്‍ രണ്ട് ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടും.

ആരാധകര്‍ക്ക് പ്രതീക്ഷയുണ്ട്

ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിനു ശേഷം തിയേറ്ററുകളിലേക്കെത്തുന്ന ചിത്രമെന്ന രീതിയില്‍ തന്നെ സഖാവിനെക്കുറിച്ച് പ്രതീക്ഷകളേറെയാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത രൂപഭാവഭേദവുമായാണ് നിവിന്‍ പോളി എത്തുന്നത്. യുവാക്കളുടെ ഹരമായി മാറിയ നിവിന്‍ പോളിയുടെ ഈ ചിത്രം ബോക്‌സോഫീസില്‍ മികച്ച കളക്ഷന്‍ നേടുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

English summary
Vishu release films. Mammootty, the megastar of Mollywood is currently filming for his much-awaited upcoming project Puthan Panam.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam