ഈ വിഷുവിനാണ് ശരിക്കുള്ള താരയുദ്ധം
ഈ വിഷുവിന് മലയാളക്കരയില്‍ പൊടി പാറും. ഈ വര്‍ഷം, മലയാളി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രങ്ങളെല്ലാം വിഷുവിന് മുമ്പും വിഷുവിനും വിഷുവിന് ശേഷവുമായി തിയേറ്ററുകളിലെത്തും.
ഈ താരയുദ്ധത്തില്‍ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം മത്സരിയ്ക്കാന്‍ നിവിനും ദുല്‍ഖറും ശക്തമായ തന്നെയുണ്ട്. അതേ സമയം പൃഥ്വിരാജിനും ഫഹദ് ഫാസിലിനും ഈ വിഷു ഇല്ല. വിഷു ആഘോഷിക്കാന്‍ എത്തുന്ന ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഈ വിഷുവിനാണ് ശരിക്കുള്ള താരയുദ്ധം
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന എന്നും എപ്പോഴിനും ഒപ്പമാണ് മോഹന്‍ലാലിന്റെ വിഷു. മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രം മാര്‍ച്ച് 27 ന് തിയേറ്ററുകളിലെത്തും. വിഷു കഴിഞ്ഞാല്‍ ജോഷി സംവിധാനം ചെയ്ത ലൈല ഓ ലൈലയുമുണ്ടാവും.

ഈ വിഷുവിനാണ് ശരിക്കുള്ള താരയുദ്ധം
സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഭാസ്‌ക്കര്‍ ദ റാസ്‌ക്കലാണ് ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ വിഷു ചിത്രം. ഏപ്രില്‍ 14 ന് ചിത്രം തിയേറ്ററുകളിലെത്തും. നയന്‍താരയാണ് നായിക.

ഈ വിഷുവിനാണ് ശരിക്കുള്ള താരയുദ്ധം
ഉത്സവ ചിത്രങ്ങള്‍ എന്നും ദിലീപിനെ തുണച്ചിട്ടുണ്ട്. ഈ വര്‍ഷം ഇവന്‍ മര്യാദ രാമന്‍ എന്ന ചിത്രത്തിനോടൊപ്പമാണ് ദിലീപിന്റെ വിഷു. ഏപ്രില്‍ നാലിന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ നിക്കി ഗല്‍റാനിയാണ് നായിക.

ഈ വിഷുവിനാണ് ശരിക്കുള്ള താരയുദ്ധം
സര്‍ സിപി എന്ന ചിത്രവുമായി വിഷു ആഘോഷത്തിന് ജയറാമുമുണ്ട്. മാര്‍ച്ച് 20 ന് ചിത്രം തിയേറ്ററുകളിലെത്തും

ഈ വിഷുവിനാണ് ശരിക്കുള്ള താരയുദ്ധം
നിവിന്‍ പോളിയ്ക്കും വിഷുവിന് രണ്ട് ചിത്രങ്ങളുണ്ട്. ഒരു വടക്കന്‍ സെല്‍ഫി മാര്‍ച്ച് 27 ന് തിയേറ്ററുകളിലെത്തുമ്പോള്‍ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പ്രേമം ഏപ്രില്‍ 15 ന് വിഷുദിനത്തില്‍ റിലീസ് ചെയ്യും

ഈ വിഷുവിനാണ് ശരിക്കുള്ള താരയുദ്ധം
ജാനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന 100 ഡെയ്‌സ് ഓഫ് ലവ്വും(മാര്‍ച്ച് 20), മണിരത്‌നത്തിന്റെ ഓകെ കണ്‍മണി (ഏപ്രില്‍ 10)യുമാണ് ദുല്‍ഖറിന്റെ വിഷു ചിത്രങ്ങള്‍

ഈ വിഷുവിനാണ് ശരിക്കുള്ള താരയുദ്ധം
ആസിഫിനും ഇപ്പോള്‍ കരിയര്‍ വളരെ പിന്നോട്ടാണ്. എന്നിരിക്കിലും ഇത്തവണത്തെ വിഷു ആഘോഷിക്കാന്‍ യു ടൂ ബ്രൂട്ടസുമായി ആസിഫ് വരുന്നുണ്ട്. മാര്‍ച്ച് 20ന് ചിത്രം തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications











