മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളെ കടത്തിവെട്ടി ഉലകനായകന്റെ മാസ്! വിശ്വരൂപം 2 റെക്കോര്‍ഡ് തകര്‍ക്കുമോ?
തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധങ്ങളുണ്ടാക്കിയ സിനിമയായിരുന്നു വിശ്വരൂപം. കമല്‍ ഹാസന്‍ സംവിധാനം ചെയ്ത സിനിമ 2013 ലായിരുന്നു റിലീസിനെത്തിയത്. വിശ്വരൂപം ഹിറ്റായതോടെ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ രണ്ടാം ഭാഗവുമായി കമല്‍ ഹാസന്‍ എത്തിയിരിക്കുകയാണ്. വിശ്വരൂപം 2 എന്ന് പേരിട്ടിരിക്കുന്ന സിനിമ ആഗസ്റ്റ് പത്തിനാണ് റിലീസ് ചെ്തിരിക്കുന്നത്.
ഒരുപാട് തവണ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും സിനിമയ്ക്ക് മുന്നില്‍ ഒരുപാട് പ്രതിസന്ധികള്‍ തലപൊക്കിയിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ നിയമക്കുരുക്കില്‍ നിന്നും പുറത്ത് വന്ന വ്യത്യസ്ത അഭിപ്രായങ്ങളാണ് നേടിയിരിക്കുന്നത്. എന്നാല്‍ റിലീസ് ദിവസത്തെ കളക്ഷനെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിശ്വരൂപം 2
ഉലകനായകന്‍ കമല്‍ ഹാസന്‍ സംവിധാനം ചെയ്ത് 2013 ലെത്തിയ വിശ്വരൂപത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് വിശ്വരൂപം 2 നിര്‍മ്മിച്ചിരിക്കുന്നത്. നായകന്‍, സംവിധാനം, നിര്‍മാണം, കഥ എന്നിങ്ങനെയെല്ലാം കമല്‍ ഹാസന്‍ സ്വന്തമായിട്ടാണ് ചെയ്തിരിക്കുന്നത്. കമല്‍ ഹാസന്‍ നായകനാവുമ്പോള്‍ രാഹുല്‍ ബോസ്, പൂജ കുമാര്‍, ആന്‍ഡ്രിയ ജെറേമിയ, ശേഖര്‍ കപൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഗസ്റ്റ് പത്തിനായിരുന്നു വിശ്വരൂപം 2 റിലീസിനെത്തിയത്.

കേരളത്തിലും ഗംഭീര സ്വീകരണം
ബിഗ് ബജറ്റിലൊരുക്കിയ ചിത്രം ഇന്ത്യയിലൊട്ടാകെ വമ്പന്‍ റിലീസായിട്ടാണ് എത്തിയിരിക്കുന്നത്. കേരളത്തിലും ഗംഭീര സ്വീകരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. പുറത്ത് വരുന്ന കണക്കുകള്‍ പ്രകാരം വിശ്വരൂപം 2 വിന് 200 തിയറ്ററുകളില്‍ കേരളത്തില്‍ നിന്നും ലഭിച്ചെന്നാണ് പറയുന്നത്. അടുത്തിറങ്ങിയ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളുടെ സിനിമകളെക്കാള്‍ പ്രധാന്യത്തോടെയാണ് ഉലകനായകന്റെ വിശ്വരൂപം കേരളത്തിലേക്ക് എത്തിയിരുന്നത്.

കൊച്ചി മള്‍ട്ടിപ്ലെക്‌സിലേക്ക്..
കൊച്ചി മള്‍ട്ടിപ്ലെക്‌സിലേക്കും വിശ്വരൂപം 2 വലിയ പ്രതീക്ഷകളോടെയായിരുന്നു എത്തിയിരുന്നത്. റിലീസ് ദിവസം മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 20 പ്രദര്‍ശനമായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ലഭിക്കാവുന്നതില്‍ നിന്നും മികച്ച പിന്തുണയായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. മുന്‍കൂട്ടിയുള്ള ടിക്കറ്റ് ബുക്കിംഗും മള്‍ട്ടിപ്ലെക്‌സില്‍ നടന്നിരുന്നു. ഇതില്‍ നിന്നും അവറേജ് പെര്‍ഫോമന്‍സ് കാഴ്ച വെക്കാനെ സിനിമയ്ക്ക് കഴിഞ്ഞിരുന്നുള്ളു.

ആദ്യ ദിവസത്തെ കളക്ഷന്‍
മള്‍ട്ടിപ്ലെക്‌സില്‍ 20 പ്രദര്‍ശനങ്ങള്‍ ലഭിച്ചതോടെ സിനിമയ്ക്ക് നല്ലൊരു തുടക്കം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആവറേജ് പെര്‍ഫോമന്‍സില്‍ ഒതുങ്ങാനെ ചിത്രത്തിന് കഴിഞ്ഞിരുന്നുള്ളു. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും റിലീസ് ദിവസം 3.71 ലക്ഷമാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. ഫോറം കേരള പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരമാണ് സിനിമയുടെ കളക്ഷനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. കേരളത്തില്‍ പെയ്യുന്ന മഴയും മറ്റ് പ്രതികൂല സാഹചര്യങ്ങളും സിനിമകളുടെ പ്രദര്‍ശനത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്നാണ് സൂചന.

കാലയുടെ വിജയം
ഈ വര്‍ഷം കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമ രജനികാന്തിന്റെ കാലയായിരുന്നു. ജൂണില്‍ തിയറ്ററുകളിലേക്കെത്തിയ സിനിമ റിലീസ് ദിവസം 1.31 ലക്ഷമായിരുന്നു സ്വന്തമാക്കിയത്. എന്നാല്‍ ആദ്യ ദിവസം 40 ഷോ കാലയ്ക്ക് ലഭിച്ചിരുന്നു. കുറഞ്ഞ ദിവസം കൊണ്ട് ലക്ഷങ്ങള്‍ വാരിക്കൂട്ടാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. വരും ദിവസങ്ങളില്‍ വിശ്വരൂപവും ഇതേ പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications











