ആരാധകരെ ആവേശത്തിലാഴ്ത്തി വിശ്വരൂപം 2 തിയ്യേറ്ററുകളില്‍! ആദ്യദിന പ്രേക്ഷക പ്രതികരണമിങ്ങനെ!!
Recommended Video

ഉലകനായകന്റെതായി സിനിമാ പ്രേമികള്‍ ആകാംക്ഷകളോടെ കാത്തിരുന്ന ചിത്രമായിരുന്നു വിശ്വരൂപം 2. കാത്തിരിപ്പിനൊടുവില്‍ ചിത്രം ഇന്ന് തിയ്യേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഇത്തവണയും വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് കമല്‍ഹാസന്‍ ചിത്രമൊരുക്കിയിരിക്കുന്നത്. ബിഗ് ബഡ്ജറ്റിലൊരുക്കിയ ചിത്രം വമ്പന്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലെത്തിയിരിക്കുന്നത്.
ആഗോള ഭീകരവാദത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കശ്മീരി മുസ്ലീം ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനവും വെല്ലുവിളികളുമാണ് ചിത്രത്തിന്റെ പ്രമേയം. വിശ്വരൂപം 2വില്‍ വിസാം അഹമ്മദ് കാശ്മീരി എന്ന റോ എജന്റിന്റെ വേഷത്തിലാണ് കമല്‍ഹാസന്‍ എത്തുന്നത്. ആന്‍ഡ്രിയ, പൂജാ കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. തമിഴില്‍ ചിത്രീകരിച്ച സിനിമ തെലുങ്ക്,ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ഇന്ന് റീലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.

ആദ്യ പകുതി ഗംഭീരം
മികച്ചൊരു ആദ്യപകുതിയും മോശമല്ലാത്ത രണ്ടാം പകുതിയുമാണ് ചിത്രത്തിലെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. പതിവ് പോലെ ഇത്തവണയും കമല്‍ഹാസന്റെ പ്രകടനം ഗംഭീരമായെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ചിത്രത്തിന് മോശമല്ലാത്ത പ്രേക്ഷക പ്രതികരണങ്ങളാണ് റിലീസ് ചെയ്ത തിയ്യേറ്ററുകളില്‍ നിന്നെല്ലാം ലഭിക്കുന്നത്. പ്രേക്ഷകരെ മടുപ്പിക്കാത്ത തരത്തിലുളള ആദ്യ പകുതിയാണ് ചിത്രത്തിനാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ചിത്രത്തില്‍ മികച്ച പ്രകടനമാണ് കമല്‍ഹാസന്‍ നടത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

മികച്ചൊരു തിരക്കഥ
വിശ്വരൂപത്തിന്റെ ആദ്യ ഭാഗം പോലെ രണ്ടാം ഭാഗത്തിലും ഒതുക്കമുളള ഒരു തിരക്കഥയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. പ്രേക്ഷകരെ മുഴുവന്‍ സമയവും എന്‍ഗേജ്ഡ് ആകുന്ന രീതിയിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. താരങ്ങളുടെ പ്രകടനങ്ങള്‍ക്കൊപ്പം വിശ്വരൂപം 2വിന്റെ ഒതുക്കമുളള തിരക്കഥയും ചിത്രത്തിന് മികച്ച നിലവാരം നല്‍കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

കമല്‍ഹാസന്റെ മികച്ച ഡയലോഗുകള്‍
കമല്‍ഹാസന്റെ ചില ഡയലോഗുകള്‍ ആദ്യ പകുതില്‍ മികച്ചുനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അഭിനയത്തിനുപുറമെ കമല്‍ഹാസന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഇത്തവണയും വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് അദ്ദേഹം രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്.
കമല്‍ എന്ന സംവിധായകന്റെ വിജയം
കമല്‍ എന്ന സംവിധായകന്റെ വിജയം
വിശ്വരൂപം 2 റിവ്യൂ
വിശ്വരൂപം 2 റിവ്യൂ
റിവ്യൂ കാണൂ
റിവ്യൂ കാണൂ
ഫസ്റ്റ് ഡേ റിവ്യൂ
ഫസ്റ്റ് ഡേ റിവ്യൂ


Click it and Unblock the Notifications











