»   » വീണ്ടും സ്റ്റേ; കമല്‍ സുപ്രീം കോടതിയിലേക്ക്

വീണ്ടും സ്റ്റേ; കമല്‍ സുപ്രീം കോടതിയിലേക്ക്

Posted By:
Subscribe to Filmibeat Malayalam

കമല്‍ഹാസന്റ 'വിശ്വരൂപം' എന്ന ചിത്രത്തിനുള്ള പ്രദര്‍ശനാനുമതി മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. ഫെബ്രുവരി ആറുവരെ തമിഴ്‌നാട്ടില്‍ ചിത്രം പ്രദര്‍ശിപ്പിയ്ക്കരുതെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

തിങ്കളാഴ്ചക്കുള്ളില്‍ തമിഴ്‌നാട് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ചിത്രം റിലീസ് ചെയ്യാന്‍ ചൊവ്വാഴ്ച സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ക്രമസമാധാന പ്രശ്‌നം ഉയര്‍ത്തി സര്‍ക്കാര്‍ ബുധനാഴ്ച നല്‍കിയ പുനഃ പരിശോധനാഹര്‍ജിയിലാണ് ഇപ്പോഴത്തെ സ്‌റ്റേ. സര്‍ക്കാരിനോട് തിങ്കളാഴ്ചക്കകം കേസില്‍ വിശദീകരണം നല്‍കാനും കോടതി ആവശ്യപ്പെട്ടു. ഡിവിഷന്‍ ബഞ്ച് വിധിയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിയ്ക്കുമെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Kamala Hassan

വിലക്ക് നീക്കിയ സിംഗിള്‍ ബഞ്ച് ഉത്തരവ് പുറത്തുവന്നതോടെ തമിഴ്‌നാട്ടിലെ ഒട്ടേറെ കേന്ദ്രങ്ങളില്‍ ബുധനാഴ്ച സിനിമ റിലീസ് ചെയ്തിരുന്നു. പലയിടത്തും തീയേറ്ററുകളില്‍ അക്രമം ഉണ്ടായി. ചില തിയറ്ററുകള്‍ക്കെതിരെ പെട്രോള്‍ ബോംബാക്രമണവും നടന്നു.

അതിനിടെ ചിത്രത്തിലെ വിവാദ ഭാഗങ്ങള്‍ നീക്കുമെന്നും കമല്‍ഹാസന്‍ അറിയിച്ചു. സിനിമയില്‍ ഖുറാനുമായി ബന്ധപ്പെട്ട ഭാഗങ്ങളാണ് നീക്കുന്നത്. മുസ്‌ലീം സംഘടന പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ തീരുമാനം എടുത്തതെന്ന് കമല്‍ഹാസന്‍ പറഞ്ഞു.

ചില മുസ്ലീം സഹോദരങ്ങളുടെ കുടുംബങ്ങള്‍ ഇതു സംബന്ധിച്ച് തന്നോട് പരാതി പറഞ്ഞിരുന്നു. അതിനാലാണ് ചിത്രത്തില്‍ വിവാദമെന്ന് പറയപ്പെടുന്ന ഭാഗങ്ങള്‍ ഒഴിവാക്കാന്‍ ഞാന്‍ സമ്മതിച്ചത്. അതല്ലാതെ താനും മുസ്ലീം സമൂഹവുമായി യാതൊരു ഭിന്നതയും ഇല്ലെന്നും കമലഹാസന്‍ വ്യക്തമാക്കി.

സിനിമയുമായി ബന്ധപ്പെട്ട് തനിക്ക് അര്‍ഹതപ്പെട്ട നീതി നിഷേധിക്കപ്പെടുകയാണെന്നും സമ്മര്‍ദ്ദം തുടര്‍ന്നാല്‍ ഇന്ത്യ വിടേണ്ടിവരുമെന്നും കമല്‍ഹാസന്‍ ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

English summary
Kamal Haasan on Wednesday agreed to delete some objectionable scenes from his controversial film 'Vishwaroopam'. The actor-director said the issue had been settled amicably.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam