മോഹന്‍ലാലിന്റെ മായ നിസാരക്കാരിയല്ല! പ്രണവിന് അഭിനയമെങ്കില്‍ താരപുത്രിയുടെ ഇഷ്ടം മറ്റൊന്നാണ്
നടന്‍ മോഹന്‍ലാലിനെ പോലെ മക്കളായ പ്രണവിനും വിസ്മയയ്ക്കും വലിയ ആരാധക പിന്‍ബലമുള്ളവരാണ്. അച്ഛന്റെ പാത പിന്തുടര്‍ന്ന് പ്രണവ് സിനിമയിലേക്ക് എത്തിയെങ്കിലും വിസ്മയ ഇതുവരെ സിനിമയോടുള്ള താല്‍പര്യത്തെ കുറിച്ച് പറഞ്ഞിട്ടില്ല. വിദ്യാഭ്യാസത്തിന് ശേഷം താരപുത്രി സിനിമയിലേക്ക് വരുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകരും.
ഇതിനിടെ വരകളുടെ ലോകത്തേക്ക് എത്തിയ വിസ്മയ മോഹന്‍ലാലിനെ കുറിച്ചുള്ള വാര്‍ത്തകളാണ് തരംഗമാവുന്നത്. താരപുത്രി എഴുതിയ കവിതകളും വരച്ച ചിത്രങ്ങളുമൊക്കെ ചേര്‍ത്തൊരു പുസ്തകം പബ്ലിഷ് ചെയ്യാനൊരുങ്ങുകയാണിപ്പോള്‍. ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ബുക്കിന്റെ കവര്‍ ചിത്രം വിസ്മയ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

എന്റെ കുറച്ച് കവിതകളും ചിത്രങ്ങളും ചേര്‍ന്നൊരു ബുക്ക് തയ്യാറാക്കിയിരിക്കുകയാണ്. ബാക്കി വിവരങ്ങള്‍ പിന്നാലെ അറിയാക്കാമെന്നും താരപുത്രി പറയുന്നു. ഇതോടെ സിനിമയെക്കാള്‍ കലാരംഗത്ത് സജീവമായിരിക്കാനാണ് താരപുത്രിയ്ക്ക് താല്‍പര്യമെന്ന സൂചനയാണ് ലഭിക്കുന്നത്. എന്തായാലും വിസ്മയുടെ ബുക്കിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.
മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ് മോഹന്‍ലാലിന്റേതായി വരാനിരിക്കുന്നത്. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലും പ്രധാനപ്പെട്ടൊരു വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ചിത്രമായിട്ടാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒരുക്കുന്നത്.


Click it and Unblock the Notifications