വിസ്മയയുടെ ഇ ബുക്കില്‍ തെറ്റുകള്‍, ക്ഷമ ചോദിച്ച് താരപുത്രി
മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ പുതിയ പുസ്തകം ഇറങ്ങിയത് ആരാധകരില്‍ സന്തോഷമുണ്ടാക്കിയിരുന്നു. ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന പേരിലാണ് ലാലേട്ടന്‌റെ മകള്‍ മായയുടെ പുസ്തകം വന്നത്. മകളുടെ പുസ്തകത്തെ കുറിച്ച് അറിയിച്ച് മോഹന്‍ലാലും സോഷ്യല്‍ മീഡിയയിലൂടെ എത്തിയിരുന്നു. അഭിമാന നിമിഷമെന്നാണ് മകളുടെ പുസ്തക പ്രകാശനത്തെ കുറിച്ച് സൂപ്പര്‍താരം പറഞ്ഞത്. കൂടാതെ മായയുടെ പുസ്തകം ബെസ്റ്റ് സെല്ലറായതിന്‌റെ സന്തോഷവും ആരാധകരോട് നടന്‍ പങ്കുവെച്ചു. പെന്‍ഗ്വിന്‍ ബുക്ക്‌സ് ആയിരുന്നു വിസ്മയയുടെ പുസ്‌കം പ്രസിദ്ധീകരിച്ചത്.

പിന്നാലെ പുസ്തകത്തിന്‌റെ ഇ-ബുക്കില്‍ തെറ്റുകളുണ്ടെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. വിസ്മയ തന്നെയാണ് ഇക്കാര്യം അറിയിച്ച് എത്തിയത്. ഉടന്‍ തെറ്റ് തിരുത്തുമെന്ന് അറിയിച്ചുകൊണ്ടാണ് താരപുത്രി സോഷ്യല്‍ മീഡിയയില്‍ എത്തിയത്. "ഇ ബുക്കില്‍ തെറ്റുകള്‍ വന്നിട്ടുണ്ട്. ലേ ഔട്ട് മാറിപ്പോയി. അത് തിരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് വാങ്ങിയവരോട് ഞാന്‍ ക്ഷമ ചോദിക്കുന്നു. എത്രയും പെട്ടെന്ന് തന്നെ അപ്‌ഡേറ്റ് ചെയ്ത് ബുക്ക് നിങ്ങള്‍ക്ക് കിട്ടുമെന്നും, വിസ്മയ മോഹന്‍ലാല്‍ തന്‌റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.
ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍
അതേസമയം താരപുത്രിമാരില്‍ വിസ്മയയുടെ വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ കാത്തിരിക്കാറുണ്ട്. അടുത്തിടെ തടി കുറച്ച കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ താരപുത്രി അറിയിച്ചിരുന്നു. പ്രണവിന് പിന്നാലെ മോഹന്‍ലാലിന്‌റെ മകളും സിനിമയില്‍ എത്തുമോ എന്ന് ആകാംക്ഷകളോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മോഹന്‍ലാലിന്റ സംവിധാന സംരംഭമായ ബറോസിന്‌റെ ടീമില്‍ മായയും എത്തുമെന്ന് മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. ബാലതാരമായാണ് പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റം. പിന്നീട് നായക നടനായും സിനിമയില്‍ സജീവമായി താരപുത്രന്‍.


Click it and Unblock the Notifications