ഫഹദിനും നസ്രിയയ്ക്കും മായ മോഹന്‍ലാല്‍ നല്‍കിയ സമ്മാനം, താരപുത്രിയെ അഭിനന്ദിച്ച് നടി

By Midhun Raj

മലയാളികള്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ ഫഹദും. ഇവരുടെ എറ്റവും പുതിയ വിശേഷങ്ങള്‍ അറിയാന്‍ എല്ലാവരും കാത്തിരിക്കാറുണ്ട്. നിലവില്‍ മലയാള സിനിമയില്‍ താരമൂല്യം കൂടിയ താരങ്ങളില്‍ ഒരാളാണ് ഫഹദ്. വേറിട്ട സിനിമകളുമായി മോളിവുഡില്‍ മുന്നേറുകയാണ് താരം. വിവാഹ ശേഷം നസ്രിയയും ഫഹദിനൊപ്പം സിനിമയില്‍ സജീവമായി. വിവാഹം കഴിഞ്ഞ് നാല് വര്‍ഷത്തിന് ശേഷമാണ് നസ്രിയ വീണ്ടും എത്തിയത്.

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അല്ലു അര്‍ജുന്‍റെ നായിക, ഫോട്ടോസ് കാണാം

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു നസ്രിയയുടെ തിരിച്ചുവരവ്. പിന്നീട് മണിയറയിലെ അശോകന്‍, ട്രാന്‍സ് എന്നീ സിനിമകളിലും നടി അഭിനയിച്ചു. അഭിനയത്തിന് പുറമെ ഫഹദ് ഫാസിലിനൊപ്പം നിര്‍മ്മാണ രംഗത്തും തുടക്കം കുറിച്ചിരുന്നു നടി.

ഫഹദ് സോഷ്യല്‍ മീഡിയയില്‍ അത്ര

ഫഹദ് സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവല്ലെങ്കിലും നസ്രിയ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. നസ്രിയയുടെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷ നേരംകൊണ്ടാണ് വൈറലാകാറുളളത്. ഫഹദിനൊപ്പമുളള ചിത്രങ്ങളും വീഡിയോസും നസ്രിയ പോസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കൊപ്പം നസ്രിയയുടെ വളര്‍ത്തുനായ ഓറിയോയും സോഷ്യല്‍ മീഡിയയിലെ താരമാണ്. വിവാഹ ശേഷം നസ്രിയയ്ക്ക് സമ്മാനമായി ഫഹദ് നല്‍കിയതാണ് ഓറിയോയെ.

അതേസമയം മോഹന്‍ലാലിന്‌റെ മകള്‍ നല്‍കിയ

അതേസമയം മോഹന്‍ലാലിന്‌റെ മകള്‍ നല്‍കിയ സമ്മാനത്തെ കുറിച്ച് പറഞ്ഞ് നസ്രിയയുടെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറി വന്നിരിക്കുകയാണ്. ഫഹദിനും നസ്രിയയ്ക്കും ലാലേട്ടന്റെ മകള്‍ നല്‍കിയ സമ്മാനമാണ് നടി തന്‌റെ ഇന്‍സ്റ്റ സ്റ്റോറിയില്‍ പങ്കുവെച്ചത്. ഇക്കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലാണ് വിസ്മയ മോഹന്‍ലാല്‍ തന്‌റെ ആദ്യ പുസ്തകമായ ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് പുറത്തിറക്കിയത്.

ഇത് മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള നിരവധി പേര്‍

ഇത് മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. താരപുത്രിയുടെ പുസ്തകം വായിച്ച മിക്കവരും അതിനെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പങ്കുവെച്ചത്. അടുത്ത സുഹൃത്തുക്കള്‍ക്കെല്ലാം മായ മോഹന്‍ലാല്‍ പുസ്തകം അയച്ചുകൊടുത്തു.
വിസ്മയ സമ്മാനമായി നല്‍കിയ പുസ്തകത്തിന്‌റെ ചിത്രം പങ്കുവെച്ചാണ് നസ്രിയയുടെ പുതിയ പോസ്റ്റ് വന്നത്.

ഞാന്‍ വളരെ വൈകിപ്പോയി

'ഞാന്‍ വളരെ വൈകിപ്പോയി. എന്നാലും മായ ഇത് വളരെ മനോഹരമാണ്, തിളങ്ങിക്കൊണ്ടിരിക്കൂ' എന്നാണ് മോഹന്‍ലാലിന്‌റെ മകളെ അഭിനന്ദിച്ച് നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഷാനു ചേട്ടാ നസ്രിയ, ഇത് വായിക്കുന്നത് നിങ്ങള്‍ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരുപാട് സ്‌നേഹത്തോടെ മായ എന്നാണ് വിസ്മയ ഫഹദിനും നസ്രിയയ്ക്കും സമ്മാനമായി നല്‍കിയ പുസ്തകത്തിന്‌റെ കോപ്പിയില്‍ കുറിച്ചത്.

Recommended Video

JoJi മികച്ച സിനിമയെന്ന് ദ ന്യൂയോര്‍ക്കര്‍ | FilmiBeat Malayalam
അടുത്തിടെ നിര്‍മ്മാതാവ് ആന്റണി

അടുത്തിടെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്‌റെ മകളുടെ വിവാഹ സല്‍ക്കാരത്തിലാണ് നസ്രിയയും മായ മോഹന്‍ലാലും കണ്ടുമുട്ടിയത്. അന്ന് എടുത്ത ചിത്രങ്ങള്‍ നസ്രിയ തന്‌റെ പേജിലൂടെ പങ്കുവെച്ചു. പ്രണവ് മോഹന്‍ലാല്‍, ഷറഫുദ്ദീന്‍, സിജു വില്‍സണ്‍, മായ തുടങ്ങിയവര്‍ക്കൊപ്പമുളള നസ്രിയ ഫഹദിന്‌റെ ചിത്രങ്ങള്‍ വൈറലായിരുന്നു.

Read more about: nazriya fahadh faasil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X