»   » ഒപ്പം മാത്രമല്ല, ലാലിന്റെ മറ്റൊരു ചിത്രത്തിന്റെ ട്രെയിലര്‍ കൂടെ ഇന്ന് എത്തും

ഒപ്പം മാത്രമല്ല, ലാലിന്റെ മറ്റൊരു ചിത്രത്തിന്റെ ട്രെയിലര്‍ കൂടെ ഇന്ന് എത്തും

Written By:
Subscribe to Filmibeat Malayalam

പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ഒപ്പം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഏതാനും മണിക്കൂര്‍കള്‍ക്ക് മുമ്പാണ് റിലീസ് ചെയ്തത്. സസ്‌പെന്‍സ് ത്രില്ലറായ ചിത്രത്തിന്റെ ട്രെയിലറിന് പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് മികച്ച സ്വീകരണവും ലഭിയ്ക്കുന്നു.

കബാലി ഭ്രമം തീര്‍ന്നില്ലേ, ഇനി മോഹന്‍ലാലിന്റെ ഒപ്പം ട്രെയിലര്‍ കാണാം; ത്രില്ലിങ്ങാണ്!!

ഒപ്പം മാത്രമല്ല, ലാലിന്റെ മറ്റൊരു ചിത്രത്തിന്റെ ട്രെയിലര്‍ കൂടെ ഇന്ന് റിലീസ് ചെയ്യുന്നുണ്ട്, ചന്ദ്രശേഖര്‍ യേലത്തി സംവിധാനം ചെയ്യുന്ന മനമാന്ത എന്ന ചിത്രത്തിന്റെ ട്രെയിലര്‍. വിസ്മയം എന്ന പേരില്‍ മലയാളത്തിലും സിനിമ എത്തുന്നു. ചിത്രത്തിന്റെ ആദ്യ ടീസറിന് മികച്ച സ്വീകരണമാണ് ലഭിച്ചത്.

ഒപ്പം മാത്രമല്ല, ലാലിന്റെ മറ്റൊരു ചിത്രത്തിന്റെ ട്രെയിലര്‍ കൂടെ ഇന്ന് എത്തും

തെലുങ്കില്‍ മനമാന്ത എന്ന പേരിലും മലയാളത്തില്‍ വിസ്മയം എന്ന പേരിലുമാണ് ചിത്രം റിലീസിനെത്തുന്നത്.

ഒപ്പം മാത്രമല്ല, ലാലിന്റെ മറ്റൊരു ചിത്രത്തിന്റെ ട്രെയിലര്‍ കൂടെ ഇന്ന് എത്തും

ചന്ദ്രശേഖര്‍ യെലേട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ കഥ തയ്യാറാക്കിയിരിയ്ക്കുന്നതും.

ഒപ്പം മാത്രമല്ല, ലാലിന്റെ മറ്റൊരു ചിത്രത്തിന്റെ ട്രെയിലര്‍ കൂടെ ഇന്ന് എത്തും

വര്‍ഷങ്ങള്‍ക്ക് ശേഷം ഗൗതമി ലാലിന്റെ നായികയായി ചിത്രത്തില്‍ എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഉര്‍വശി ചിത്രത്തില്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു.

ഒപ്പം മാത്രമല്ല, ലാലിന്റെ മറ്റൊരു ചിത്രത്തിന്റെ ട്രെയിലര്‍ കൂടെ ഇന്ന് എത്തും

വരാഹി ചലന ചിത്രയുടെ ബാനറില്‍ രജനി കൊരപാടി നിര്‍മിയ്ക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്നത് രാഹുല്‍ ശ്രീനിവാസ്തവാണ്. മഹേഷ് ശങ്കറാണ് സംഗീത സംവിധാനം. ചിത്രം ആഗസ്റ്റ് 5 ന് തിയേറ്ററുകളിലെത്തും

English summary
Vismayam official trailer will be launched today

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam