»   » മികച്ച ഫാമിലി എന്റര്‍ടെയ്‌നര്‍, ത്രില്ലിങ്, സസ്‌പെന്‍സ് വിസ്മയം മോഹന്‍ലാലിന്റെ മറ്റൊരു ദൃശ്യമാകുമൊ?

മികച്ച ഫാമിലി എന്റര്‍ടെയ്‌നര്‍, ത്രില്ലിങ്, സസ്‌പെന്‍സ് വിസ്മയം മോഹന്‍ലാലിന്റെ മറ്റൊരു ദൃശ്യമാകുമൊ?

Posted By:
Subscribe to Filmibeat Malayalam

ദൃശ്യത്തിന് ശേഷം പുറത്തിറങ്ങുന്ന മോഹന്‍ലാലിന്റെ മികച്ച ഒരു ഫാമിലി എന്റര്‍ടെയ്ന്‍മെന്റാകുമോ വിസ്മയം? കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ്. ചന്ദ്രശേഖര്‍ യെലടി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം മനമന്തയുടെ മലയാളം പതിപ്പാണ് വിസ്മയം. ഒരേ സമയം മൂന്ന് ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

തെലുങ്ക്, മലയാളം, തമിഴ് മൂന്ന് ഭാഷകളിലേക്കും മോഹന്‍ലാല്‍ തന്നെ ഡബ് ചെയ്യുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. മോഹന്‍ലാലിനൊപ്പം ഗൗതമി, പുതുമുഖതാരം വിശ്വാനന്ദ്, ബാലതാരം റെയ്‌നാ റാവോ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തും. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിച്ചു. ആഗസ്റ്റ് അഞ്ചിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. എന്തുകൊണ്ട് വിസ്മയം മോഹന്‍ലാലിന്റെ മറ്റൊരു ദൃശ്യമാകുമെന്ന് പറയുന്നു, തുടര്‍ന്ന് വായിക്കൂ..

മികച്ച ഫാമിലി എന്റര്‍ടെയ്‌നര്‍, ത്രില്ലിങ്, സസ്‌പെന്‍സ് വിസ്മയം മോഹന്‍ലാലിന്റെ മറ്റൊരു ദൃശ്യമാകുമൊ?

എയ്ത് എന്ന ചിത്രത്തിലൂടെയാണ് ചന്ദ്രശേഖര്‍ യെലറ്റി സംവിധാന രംഗത്തേക്ക് കടന്ന് വരുന്നത്. മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ അവാര്‍ഡടക്കം ആദ്യം ചിത്രത്തിലൂടെ ഒട്ടേറെ അവാര്‍ഡുകള്‍ യെലറ്റി സ്വന്തമാക്കി. തുടര്‍ന്ന് യെലറ്റി സംവിധാനം ചെയ്ത അന്‍കൊകനഡ ഒക രാജു ചിത്രവുമെല്ലാം ഏറ്റവും മികച്ച പ്രതികരണമാണ് നേടിയത്.

മികച്ച ഫാമിലി എന്റര്‍ടെയ്‌നര്‍, ത്രില്ലിങ്, സസ്‌പെന്‍സ് വിസ്മയം മോഹന്‍ലാലിന്റെ മറ്റൊരു ദൃശ്യമാകുമൊ?

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിസ്മയം സെന്‍സര്‍ബോര്‍ഡിന്റെ യു സര്‍ട്ടിഫിക്കറ്റ് നേടി. ആഗസ്റ്റ് അഞ്ചിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

മികച്ച ഫാമിലി എന്റര്‍ടെയ്‌നര്‍, ത്രില്ലിങ്, സസ്‌പെന്‍സ് വിസ്മയം മോഹന്‍ലാലിന്റെ മറ്റൊരു ദൃശ്യമാകുമൊ?

ചന്ദ്രശേഖര്‍ യെലറ്റിയുടെ സംവിധാനത്തില്‍ തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലാണ് വിസ്മയം പ്രദര്‍ശനത്തിനെത്തുന്നത്. ഒരു സാധരണ കുടുംബ ചിത്രം കൂടിയാണ് വിസ്മയം. ചിത്രത്തിലെ പ്രധാനികളായ നാല് പേരുടെയും ത്രില്ലിങ് രംഗങ്ങളുമാണ് ചിത്രം.

മികച്ച ഫാമിലി എന്റര്‍ടെയ്‌നര്‍, ത്രില്ലിങ്, സസ്‌പെന്‍സ് വിസ്മയം മോഹന്‍ലാലിന്റെ മറ്റൊരു ദൃശ്യമാകുമൊ?

ഗൗതമി, ഉര്‍വ്വശി, വിശ്വാനന്ദ്, റെയ്‌നാ റാവോ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
Vismayam received clean U certificate.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam