വിസ്‌മയത്തുമ്പത്ത് ഇനി സൂര്യമുഖി
ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ഏറ്റവും താരമൂല്യമുള്ള നായികയിപ്പോള്‍ നയന്‍താരയാണ്.
നയന്‍സ് അഭിനയിച്ച ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസുകളില്‍ വന്‍ വിജയം നേടുന്നതു തന്നെ ഇതിനു തെളിവ്.
മറ്റുള്ള നായികമാരെയൊക്കെ പിന്തള്ളി മുന്നോട്ടു കുതിയ്‌ക്കുന്ന നയന്‍സിന്റെ ചെലവില്‍ മലയാളത്തില രണ്ട് സൂപ്പര്‍ താരങ്ങളും കേരള അതിര്‍ത്തി കടക്കുകയാണ്.
മമ്മൂട്ടിയും നയന്‍ താരയും ഒന്നിച്ചഭിനയിച്ച തസ്‌ക്കരവീരന്‍ തമിഴില്‍ യുവരാജ് എന്ന പേരില്‍ പുറത്തിറക്കുന്നുവെന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. മമ്മൂട്ടി ചിത്രത്തിനു പിന്നാലെ ഇപ്പോഴിതാ ഒരു മോഹന്‍ലാല്‍ ചിത്രവും നയന്‍സിന്റെ ചെലവില്‍ വീണ്ടുമെത്തുകയാണ്.
മോഹന്‍ലാലും നയന്‍താരയും ഒന്നിച്ച വിസ്‌മയത്തുമ്പത്ത് എന്ന ചിത്രമാണ് ഇപ്പോള്‍ മൊഴി മാറ്റി പുറത്തിറക്കുന്നത്. സൂര്യമുഖി എന്ന പേരില്‍ തെലുങ്കില്‍ പുറത്തിറക്കുന്ന ഈ ചിത്രം സംവിധാനം ചെയ്‌തത് ഫാസിലായിരുന്നു.
മോഹന്‍ലാലിന്റെ പരാജയ ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച വിസ്‌മയത്തുമ്പത്ത് ഇനി നയന്‍സിന്റെ ചെലിവില്‍ ഓടുമോയെന്ന് കണ്ടു തന്നെയറിയണം.
സായ് നവീന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ കോടേശ്വര റാവുവും ക്രാന്തികുമാറും ചേര്‍ന്നാണ് സൂര്യമുഖി പുറത്തിറക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
കണ്ടില്ലേ, നയന്‍സിന്റെ സൂപ്പര്‍ ഗ്ലാമര്‍...? ![]()
![]()


Click it and Unblock the Notifications











