twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിജയം ആവര്‍ത്തിക്കാനായില്ല, വിശ്വരൂപം 2വിന് കേരളത്തില്‍ കാലിടറി!

    |

    2013ലായിരുന്നു വിശ്വരൂപം എന്ന ബ്രഹ്മാണ്ഡ ചിത്രവുമായി കമല്‍ഹാസന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. തീവ്രവാദം പ്രമേയമായ ചിത്രം റിലീസിന് മുന്നേ വിവാദങ്ങള്‍ സൃഷ്ടിച്ചു. ചിത്രത്തിലെ മുസ്ലീം, ഖുറാന്‍ പരാമര്‍ശങ്ങള്‍ വിമര്‍ശനം ഏറ്റുവാങ്ങി. തമിഴ്‌നാട് രാഷ്ട്രീയത്തിലെ കമല്‍ഹാസന്റെ നിലപാടുകളും പരാമര്‍ശങ്ങളും ചിത്രത്തെ പ്രതികൂലമായി ബാധിച്ചു. തമിഴ്‌നാട്ടില്‍ ചിത്രത്തിന്റെ റിലീസ് തടയപ്പെട്ടു. ഒരാഴ്ചയ്ക്ക് ശേഷമാണ് ചിത്രം തമിഴ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. വിവാദങ്ങള്‍ക്കിടയിലും ചിത്രം ശ്രദ്ധിക്കപ്പെട്ടു.

    vishwaroopam

    ഒന്നാം ഭാഗം ഇറങ്ങിയതിന് പിന്നാലെ രണ്ടാം ഭാഗമുണ്ടെന്ന്് പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഭാഗത്തിലെ ചില രംഗങ്ങള്‍ ടെയില്‍ എന്‍ഡില്‍ കാണിക്കുകയും ചെയ്തിരുന്നു. പക്ഷെ അഞ്ച് വര്‍ഷത്തിന് ശേഷമായിരുന്നു രണ്ടാം ഭാഗം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. ഓഗസ്റ്റ് ഒന്‍പതിന് തിയറ്ററിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു. കേരളത്തിലും അതേ ദിവസം പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് പക്ഷെ ആദ്യ ഭാഗത്തിന് ലഭിച്ച സ്വീകാര്യത നേടാനായില്ല.

    ഒന്നാം ഭാഗം കേരള ബോക്‌സ് ഓഫീസില്‍ നിന്നും നാല് കോടി രൂപ കളക്ഷന്‍ നേടിയപ്പോള്‍ രണ്ടാം ഭാഗത്തിന് ആകെ നേടാന്‍ സാധിച്ചത് ഒരു കോടി രൂപ മാത്രമാണ്. കലൈഞ്ചര്‍ കരുണാനിധിയുടെ മരണത്തിന് പിന്നാലെ തിയറ്ററിലെത്തിയ വിശ്വരൂപം 2 നാല് ദിവസം കൊണ്ട് 25 കോടി രൂപ ആഗോള കളക്ഷന്‍ നേടിയിരുന്നു. 100 ക്ലബ്ബിലേക്കുള്ള പ്രവേശനം വിശ്വരൂപം 2വിന് ഇനിയും അകലെയാണ്. ഒരേ സമയം ഹിന്ദിയിലും തമിഴിലുമായി ചിത്രീകരിച്ച സിനിമ തെലുങ്കില്‍ മൊഴിമാറ്റിയും പ്രദര്‍ശനത്തി. കമല്‍ഹാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ രാഹുല്‍ ബോസ്, ആന്‍ഡ്രിയ ജറമിയ, പൂജ കുമാര്‍ എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍.

    <strong>ലിനിയായി റിമ, ശൈലജ ടീച്ചറായി രേവതി, കോഴിക്കോട് ജില്ലാ കളക്ടറായി ടൊവിനോ!! വൈറസിന്റെ കാസ്റ്റിങ് </strong>ലിനിയായി റിമ, ശൈലജ ടീച്ചറായി രേവതി, കോഴിക്കോട് ജില്ലാ കളക്ടറായി ടൊവിനോ!! വൈറസിന്റെ കാസ്റ്റിങ്

    English summary
    Viswaroopam 2 Kerala Box office final gross collection
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X