'എന്റെ കുറ്റം തന്നെയാണ്, വേണ്ടാത്തിടത്ത് വേണ്ടാത്ത സമയത്ത് ഞാന്‍ പോകരുതായിരുന്നു'
ഷൈന്‍ ടോം ചാക്കോ നായകനാകുന്ന വിശ്വാസം അതല്ലെ എല്ലാം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റലീസ് ചെയ്തു. സമീപകാലത്ത്, യഥാര്‍ത്ഥ ജീവിതത്തില്‍ ഷൈന്‍ ടോം ചാക്കോ നേരിട്ട സംഭവങ്ങളെ ആസ്പദമാക്കിയാണോ ചിത്രമൊരുക്കുന്നതെന്ന സൂചന നല്‍കിയാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.
ഒരുമിനിട്ട് 58 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ നിന്നും ഷൈന്‍ ടോം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഒരു ഏകദേശ രൂപം പ്രേക്ഷകര്‍ക്ക് കണ്ടെത്താന്‍ കഴിയും. ഒടുവില്‍ 'എന്റെ കുറ്റം തന്നെയാണ്, വേണ്ടാത്തയിടത്ത് വേണ്ടാത്ത സമയത്ത് ഞാന്‍ പോകരുതായിരുന്നു' എന്ന് പറഞ്ഞവസാനിപ്പിക്കുന്ന ട്രെയിലറിലൂടെ എല്ലാം പൂര്‍ണം.

ജയരാജ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍, ശങ്കര്‍, അന്‍സിബ ഹസന്‍, കലാഭവന്‍ ഷാജോണ്‍, സുനില്‍ സുഗദ, വിജയരാഘവന്‍, അര്‍ച്ചന ജയകൃഷ്ണന്‍, നിയാസ് ബക്കര്‍, തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍
എം ആര്‍ കെ ഫിലിം കമ്പനിയുടെ ബാനറില്‍ ഷജീര്‍ റാവുത്തറാണ് വിശ്വാസം അതല്ലെ എല്ലാം നിര്‍മിയ്ക്കുന്നത്. ഗോപി സുന്ദറിന്റേതാണ് സംഗീതം. പേരു പോലെ ചിത്രം ഷൈന്‍ ടോമിനെ രക്ഷിക്കട്ടെ എന്നാശംസിക്കാം.


Click it and Unblock the Notifications











