ലൂസിഫറിലെ ബോബി ആള് ചില്ലറക്കാരനല്ല! വിവേക് ഒബ്‌റോയിയുടെ നിലപാടുകള്‍ക്കാണ് കൈയ്യടി! കാണൂ!

പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ലൂസിഫര്‍. സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാലെത്തിയപ്പോള്‍ വില്ലനായാരെത്തുമെന്ന തരത്തിലുള്ള ചര്‍ച്ചകളും തുടക്കം മുതലേ സജീവമായിരുന്നു. ബോളിവുഡിന്റെ സ്വന്തം താരങ്ങളിലൊരാളായ വിവേക് ഒബ്‌റോയി ആണ് ബോബി എന്ന വില്ലനെ അവതരിപ്പിക്കുന്നതെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയതോടെയാണ് എല്ലാ കണ്ണുകളും അദ്ദേഹത്തിലേക്ക് തിരിഞ്ഞത്. നയന്‍ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഫോണില്‍ വിളിച്ചാണ് വിവേകിനോട് കഥ പറഞ്ഞതെന്ന് പൃഥ്വി പറഞ്ഞിരുന്നു. കേട്ടപ്പോള്‍ത്തന്നെ അദ്ദേഹം ഈ സിനിമയില്‍ അഭിനയിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. പൃഥ്വി പറഞ്ഞത് പോലെ തന്നെ ബോളിവുഡ് സിനിമ കൃത്യമായി വിനിയോഗിക്കാത്ത താരങ്ങളിലൊരാള്‍ തന്നെയാണ് വിവേകെന്ന് പ്രേക്ഷകരും സമ്മതിച്ചിരുന്നു.

പതിവില്‍ നിന്നും വ്യത്യസ്തമായി വളരെ മനോഹരമായി പുഞ്ചിരിച്ചും വില്ലത്തരം പുറത്തെടുക്കാമെന്നായിരുന്നു വിവേക് ഒബ്റോയ് ലൂസിഫറിലൂടെ തെളിയിച്ചത്. ഷാരൂഖിനോടും സല്‍മാന്‍ ഖാനോടുമൊക്കെ അടുത്ത സൗഹൃദമാണ് വിവേകിന്. റെഡ്ഡിഫിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് വിവേക് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. താരപദവിയിലൊന്നും തനിക്ക് വലിയ വിശ്വാസമില്ലെന്ന് അദ്ദേഹം പറയുന്നു. ബോക്‌സോഫീസിലെ മത്സരത്തോടും താല്‍പര്യമില്ലെന്നും താരം പറയുന്നു.

Vivek Oberoi

താരപദവി എന്നത് കേവലമൊരു മിത്താണ്. സ്റ്റാര്‍ഡമെന്ന സംഭവത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും വിവേക് പറയുന്നു. താരപദവിയെന്ന കാര്യമുണ്ടെങ്കില്‍ എല്ലാ താരത്തിന്റെ റിലീസിനും ഒരേ പോലെ സ്വീകാര്യത കിട്ടേണ്ടേയെന്നും അദ്ദേഹം ചോദിക്കുന്നു. മറ്റ് സിനിമകളില്‍ നിന്നും വ്യത്യസ്തമായി ചില ചിത്രങ്ങള്‍ക്ക് മാത്രം കൂടുതല്‍ ഹൈപ്പ് കിട്ടുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു. ആദിത്യ ചോപ്രയാണ് തന്റെ മാതൃകാ താരമെന്നും വിവേക് പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X