വിവേക് ഒബ്റോയി മലയാളത്തില്‍
ബോളിവുഡിലെ യുവതാരം വിവേക് ഒബ്റോയി മലയാളത്തില്‍ പ്രത്യക്ഷപ്പെടുന്നു. മോഹന്‍ലാല്‍ നായകനായ മേജര്‍ രവിയുടെ കാര്‍ഗില്‍ എന്ന ചിത്രത്തിലാണ് വിവേക് ഒബ്റോയി അഭിനയിക്കുന്നത്.
വിവേക് ഒബ്റോയി മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത് ഇതാദ്യമല്ല. വിവേകിന്റെ ആദ്യചിത്രം തന്നെ മോഹന്‍ലാലിനൊപ്പമായിരുന്നു. രാംഗോപാല്‍ വര്‍മ സംവിധാനം ചെയ്ത കമ്പനിയിലാണ് വിവേകും മോഹന്‍ലാലും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. കമ്പനിയില്‍ വിവേക് അധോലോകത്തെ പ്രമുഖനായും മോഹന്‍ലാല്‍ പൊലീസ് ഓഫീസറുമായാണ് വേഷമിട്ടിരുന്നത്.
കേരളം വിവേകിന് അപരിചിതമല്ല. എല്ലാ വര്‍ഷവും വ്രതമെടുത്ത് ശബരിമലയില്‍ അയ്യപ്പനെ തൊഴാന്‍ വിവേക് എത്താറുണ്ട്. ശബരിമല തീര്‍ത്ഥാടനത്തിനിടെ ഒരിക്കല്‍ വിവേകിന് അപകടം നേരിടേണ്ടിയും വന്നിരുന്നു.
മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ഓണച്ചിത്രമായിരിക്കും കാര്‍ഗില്‍. കാര്‍ഗില്‍ ഓപ്പറേഷന്റെ കഥ പറയുന്ന ഈ ചിത്രം പൂര്‍ണമായും കശ്മീരിലാണ് ചിത്രീകരിക്കുന്നകത്.


Click it and Unblock the Notifications