ബണ്ടി ചോര്‍ അല്ല ബാങ്ക് ചോറുമായി വിവേക് എത്തുന്നു
കോമഡി ത്രില്ലര്‍ ബാങ്ക് ചോറിന് വേണ്ടി വിവേക് ഒബ്‌റോയിയും റിതേഷ് ദേശ്മുഖും ഒന്നിയ്ക്കുന്നു. ഗ്രാന്‍ഡ് മസ്തിയ്ക്ക് ശേഷം താരങ്ങള്‍ ഒന്നിയ്ക്കുന്ന ചിത്രമാണ് ബാങ്ക് ചോര്‍. യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ബംപിയാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്.
വിവേകും റിതേഷും തമ്മിലുള്ള മികച്ച കെമിസ്ട്രിയാണ് വീണ്ടുമൊരു ചിത്രത്തിലേയ്ക്ക് ഇവരെ ഒരുമിപ്പിച്ചത്. റിതേഷിനൊപ്പം വീണ്ടും അഭിനയിക്കാന്‍ കഴിഞ്ഞതിലും യഷ് രാജ് കുടുംബത്തിന്റെ ചിത്രത്തില്‍ വീണ്ടുമെത്താന്‍ കഴിഞ്ഞതിലും ഏറെ സന്തോഷമുണ്ടെന്ന് വിവേക ഒബ്‌റോയ്. ബാങ്ക് ചോറും മികച്ച ചിത്രമാകുമെന്നും വിവേക് ഒബ്‌റോയി.

റിയ ചക്രവര്‍ത്തിയാണ് ചിത്രത്തില്‍ റിതേഷിന്റെ നായികയാവുന്നത്. ഏക് വില്ലന്‍ ആണ് റിതേഷിന്റേതായി പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രം. ബോക്‌സോഫീസില്‍ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. ബാംഗിസ്ഥാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലായി പോളണ്ടിലാണ് റിതേഷ്.


Click it and Unblock the Notifications











