ലൂസിഫര്‍ പോലെ മോദി ബയോപിക്കും സ്വീകരിക്കണം! മലയാളികളോട് അഭ്യര്‍ത്ഥനയുമായി വിവേക് ഒബ്‌റോയി
ലൂസിഫറിലെ പ്രകടനത്തിലൂടെ മലയാളി പ്രേക്ഷകരുടെയും ഇഷ്ടതാരമായി മാറിയിരിക്കുകയാണ് വിവേക് ഒബ്‌റോയി. ചിത്രത്തിലെ ബിമല്‍ നായര്‍ എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമായിരുന്നു താരം നടത്തിയിരുന്നത്. ബോളിവുഡ് താരമെന്ന പാളിച്ചകളൊന്നുമില്ലാതെയാണ് നടന്‍ മലയാള അരങ്ങേറ്റം ഗംഭീരമാക്കിയത്. ലൂസിഫറിന് പിന്നാലെയാണ് വിവേക് ഒബ്‌റോയിയുടെ പിഎം നരേന്ദ്ര മോദി ബയോപിക്ക് റിലീസിനെത്തിയത്.
സിനിമ സമ്മിശ്ര പ്രതികരണം നേടി തിയ്യേറ്ററുകളില്‍ മുന്നേറുകയാണ്. ഇതിനിടെ ലൂസിഫര്‍ സ്വീകരിച്ചതു പോലെ മലയാളികള്‍ മോദി ബയോപിക്കും സ്വീകരിക്കണമെന്ന് നടന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ദുബായില്‍ നടന്ന പത്രസമ്മേളനത്തിനിടെയാണ് വിവേക് ഒബ്‌റോയ് ഇക്കാര്യം പറഞ്ഞത്. "കൊച്ചിയില്‍ ഹൗസ്ഫുളായി മോദി പ്രദര്‍ശനം തുടരുകയാണ് എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. മോദിയെന്ന വ്യക്തിയെ അടുത്തറിയാന്‍ ഈ ചിത്രം സഹായിക്കും.

രാഷ്ട്രീയമോ ആശയങ്ങളോ മാറ്റിവെച്ച് ഒരു സാധാരണ സിനിമ എന്ന രീതിയില്‍ വേണം ചിത്രത്തെ കാണാന്‍. കേരളീയര്‍ക്ക് ഇത് തീര്‍ച്ചയായും ഇഷ്ടപ്പെടും. ലൂസിഫറിലെ തന്റെ കഥാപാത്രത്തെ അവര്‍ ഇഷ്ടപ്പെടുന്നു. അതേപോലെ ഈ ചിത്രവും അവര്‍ സ്വീകരിക്കും. പത്രസമ്മേളനത്തില്‍ സംസാരിക്കവേ നടന്‍ പറഞ്ഞു.
ഒമങ് കുമാറാണ് പിഎം നരേന്ദ്ര മോദി ബയോപിക്ക് സംവിധാനം ചെയ്തിരിക്കുന്നത്. അമിത് ഷാ ആയി മനോജ് ജോഷിയാണ് എത്തുന്നത്. ദശന്‍ കുമാര്‍, ബൊമാന്‍ ഇറാനി, പ്രശാന്ത് നാരായണന്‍, സെറീന വഹാബ്, ബര്‍ഖ ബിഷ്ത് സെന്‍ഗുപ്ത, അന്‍ജന്‍ ശ്രീവാസ്തവ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ


Click it and Unblock the Notifications











