രാഹുല്‍ ഗാന്ധിയുടെ കഥയെങ്കില്‍ ഷൂട്ടിംഗ് ഭുരിഭാഗവും തായ്‌ലന്‍ഡില്‍! പരിഹസിച്ച് വിവേക് ഒബ്‌റോയി! കാണൂ
Recommended Video

രാഷ്ട്രീയ നേതാക്കളുടെ ജീവിതം പറഞ്ഞുകൊണ്ടുളള ബയോപിക്ക് ചിത്രങ്ങള്‍ അടുത്തിടെ ധാരാളമായി പുറത്തിറങ്ങിയിരുന്നു. തെലുങ്കിലും ഹിന്ദിയിലുമായിട്ടാണ് നിരവധി ചിത്രങ്ങള്‍ അടുത്തിടെ ഇറങ്ങിയിരുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് ഇത്തരം സിനിമകള്‍ ഒരുക്കിയെതെന്ന വിമര്‍ശനങ്ങളും ചിത്രങ്ങള്‍ നേരിട്ടിരുന്നു.
ഇതില്‍ എറ്റവുമൊടുവിലായി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ബയോപിക്ക് ചിത്രമായ പിഎം നരേന്ദ്രമോഡിയാണ് റിലീസിങ്ങിനൊരുങ്ങുന്നത്. വിവേക് ഒബ്‌റോയി ആണ് ചിത്രത്തില്‍ മോഡിയായി വേഷമിട്ടിരിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിന്റെ തൊട്ടടുത്ത ദിവസമാണ് ചിത്രം പുറത്തിറങ്ങുന്നത്. സിനിമയുമായി ബന്ധപ്പെട്ടു നടന്ന ഒരഭിമുഖത്തില്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ചുകൊണ്ട് വിവേക് ഒബ്‌റോയി സംസാരിച്ചിരുന്നു.

പിഎം നരേന്ദ്ര മോഡി ബയോപിക്ക്
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതത്തെ ആസ്പദമാക്കി ബി ഒമങ്ങ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പിഎം നരേന്ദ്ര മോഡി. മോഡിയുടെ ചെറുപ്പകാലം മുതല്‍ 2014 തെരഞ്ഞെടുപ്പ് വിജയം വരെയുളള കഥയാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് വിവേക് ഒബ്‌റോയി എത്തുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ ട്രെയിലര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവേക് ഒബ്‌റോയിക്കൊപ്പം ബോളിവുഡിലെ മറ്റു ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് വിവേക്
പിഎം നരേന്ദ്ര മോഡി ബയോപിക്കിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കിടെ നടന്ന അഭിമുഖത്തിലാണ് രാഹുല്‍ ഗാന്ധിയെ വിവേക് ഒബ്‌റോയി പരിഹസിച്ചിരുന്നത്. രാഹുല്‍ ഗാന്ധിയുടെ കഥ പറയുന്ന ചിത്രമുണ്ടാകുമോ എന്ന ചോദ്യത്തിനായിരുന്നു വിവേക് ഒബ്‌റോയിയുടെ മറുപടി വന്നത്. ഞാനെന്തിനാണ് രാഹുല്‍ ഗാന്ധിയുടെ ജീവിതം സിനിമയാക്കുന്നത്? അദ്ദേഹം എന്താണ് ചെയ്തിട്ടുളളത്. അദ്ദേഹത്തിന്റെ കഥയെങ്കില്‍ സിനിമയുടെ ഷൂട്ടിംഗ് ഭൂരിഭാഗവും തായ്‌ലന്‍ഡില്‍ വേണ്ടി വരും. വിവേക് ഒബ്‌റോയി പറയുന്നു.

നരേന്ദ്ര മോഡിയുടെ ആരാധകന്‍
രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് സംസാരിച്ച വിവേക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വലിയ ആരാധകനാണെന്നും പറഞ്ഞു. രാഷ്ട്രീയ പശ്ചാത്തലമോ അന്താരാഷ്ട്ര നിലവാരത്തിലുളള വിദ്യാഭ്യാസമോ അദ്ദേഹത്തിനില്ല. അനുഭവ സസമ്പത്തോ പണമോ ഒന്നുമില്ലാതെ റെയില്‍വേ സ്‌റ്റേഷനില്‍ ചായവിറ്റ് നടന്നിരുന്ന ഒരു ചെറുപ്പക്കാരന്‍ ഒരു ജാതിയുടെയോ സംഘടനയുടെയോ പിന്‍ബലമില്ലാതെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി.

ഇതുപോലൊരു കഥാപാത്രം
ഇന്ന് അദ്ദേഹം ജപ്പാന്‍ പ്രധാനമന്ത്രിയുമായും അമേരിക്കന്‍ പ്രസിഡണ്ടായും മുഖാമുഖം സംസാരിക്കുന്ന ലോകനേതാവാണ്. ഇതുപോലൊരു കഥാപാത്രം എപ്പോഴും ചെയ്യാന്‍ സാധിക്കുന്ന ഒരു കാര്യമല്ല. തിരഞ്ഞടുപ്പുമായി സിനിമക്കോ റിലീസിനോ ഒരു ബന്ധവുമില്ലെന്നും വിവേക് ഒബ്‌റോയി പറഞ്ഞു. അവരവര്‍ക്ക് വിശ്വാസമുള സിനിമ ചെയ്യാനുളള സ്വാതന്ത്യം ഭരണഘടനയിലുണ്ടെന്നും വിവേക് ഒബ്‌റോയി പറഞ്ഞു. ദേശീയ ചാനലായ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വിവേക് ഒബ്‌റോയി ഇക്കാര്യങ്ങള്‍ പറഞ്ഞത്


Click it and Unblock the Notifications











