കിഷോര്‍ കുമാറിന്റെ ഗാനം ആലപിച്ച് മോഹന്‍ലാല്‍! സന്തോഷം പങ്കുവെച്ച് വിവേക് ഒബ്‌റോയി
അഭിനേതാവ് എന്നതിലുപരി നല്ലൊരു ഗായകന്‍ കൂടിയാണ് താനെന്ന് തെളിയിച്ചിട്ടുളള താരമാണ് മോഹന്‍ലാല്‍. നിരവധി സിനിമകള്‍ക്ക് വേണ്ടി അദ്ദേഹം മുന്‍പ് ഗാനങ്ങള്‍ ആലപിച്ചിരുന്നു. മോഹന്‍ലാലിന്റെ പാട്ടുകളെല്ലാം പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. ഹിന്ദി ഗാനം ആലപിച്ചുകൊണ്ടുളള നടന്റെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇക്കഴിഞ്ഞ എഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌സിലാണ് സൂപ്പര്‍താരം പാട്ട് പാടിയിരിക്കുന്നത്. കിഷോര്‍ കുമാര്‍ പാടിയ അനശ്വര ഹിന്ദി ഗാനം 'മേരി സപ്‌നോം കി റാണി' എന്ന ഗാനമാണ് മോഹന്‍ലാല്‍ ആലപിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ ലൂസിഫറില്‍ ബോബിയായി മലയാളികളെ ഞെട്ടിച്ച വിവേക് ഒബ്‌റോയ് ആണ് പങ്കുവെച്ചത്.
അതിമനോഹരം ഒരെയൊരു മോഹന്‍ലാല്‍, ഇതാ ഹിന്ദിയില്‍ പാടുന്നു, ബ്രില്യന്റ്, ലവ് യൂ ഏട്ടന്‍ എന്നാണ് വീഡിയോ പങ്കുവെച്ചതിനൊപ്പം വിവേക് ഒബ്‌റോയി ട്വീറ്റ് ചെയ്തിരിക്കുന്നത്. ലൂസിഫര്‍, ഇട്ടിമാണി മേഡ് ഇന്‍ ചൈന തുടങ്ങിയ സിനിമകളിലെ പ്രകടനത്തിന് ഇത്തവണ മികച്ച നടനുളള പുരസ്‌കാരം മോഹന്‍ലാലിന് ലഭിച്ചത്. ലൂസിഫറിലൂടെ മികച്ച സംവിധായകനായി പൃഥ്വിരാജും വില്ലനായി വിവേക് ഒബ്‌റോയും തിരഞ്ഞെടുക്കപ്പെട്ടു.


Click it and Unblock the Notifications