ലൂസിഫറിന് ശേഷം പൃഥ്വിരാജും വിവേക് ഒബ്‌റോയും വീണ്ടും, കടുവയിലേക്ക് നടനും
ലൂസിഫറിലെ വില്ലന്‍ വേഷത്തിലൂടെ മലയാളികളുടെയും പ്രിയങ്കരനായ താരമാണ് വിവേക് ഒബ്‌റോയ്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് ബോളിവുഡ് താരം കാഴ്ചവെച്ചത്. മാസ് ആക്ഷന്‍ ചിത്രത്തിലെ ബോബി എന്ന കഥാപാത്രം നടന്റെ കരിയറില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷം കൂടിയായിരുന്നു. ലൂസിഫറില്‍ ആദ്യാവസാനം നിറഞ്ഞുനിന്ന താരം തനിക്ക് ലഭിച്ച റോള്‍ ഗംഭീരമാക്കി.
ഗ്ലാമറസ് ലുക്കില്‍ ധനുഷിന്‌റെ നായിക, പുത്തന്‍ ചിത്രങ്ങള്‍ കാണാം
കമ്പനി എന്ന ബോളിവുഡ് ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച വിവേക് ഒബ്‌റോയി തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും അദ്ദേഹത്തിനൊപ്പം അഭിനയിച്ചത്. നടന്‌റെ അഭിനയത്തിനൊപ്പം വിനീതിന്‌റെ ഡബ്ബിംഗും കൂടി ചേര്‍ന്നപ്പോഴാണ് ലൂസിഫറിലെ ബോബി എന്ന വില്ലന്‍ കഥാപാത്രം ശ്രദ്ധേയമായത്.

അതേസമയം ലൂസിഫറിന് പിന്നാലെ പൃഥിരാജിനൊപ്പം വീണ്ടും ഒന്നിക്കുകയാണ് വിവേക് ഒബ്‌റോയ്. പൃഥ്വിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന മാസ് ചിത്രം കടുവയിലാണ് പ്രധാന വേഷത്തില്‍ വിവേക് ഒബ്‌റോയ് എത്തുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധായകനായി തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കടുവ. ജിനു വി എബ്രഹാമിന്‌റെ തിരക്കഥയിലാണ് സിനിമ ഒരുങ്ങുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‌റെ ബാനറില്‍ പൃഥ്വിയുടെ ഭാര്യ സുപ്രിയയും മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.

ഹരിശ്രീ അശോകന്‍, സായികുമാര്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക, വിജയരാഘവന്‍, അജു വര്‍ഗീസ്, സിദ്ധിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഒറ്റ ഷെഡ്യൂളില്‍ സിനിമ പൂര്‍ത്തീകരിക്കാനാണ് സംവിധായകന്‍ ഷാജി കൈലാസ് ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരിടവേളയ്ക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

സിംഹാസനമാണ് ഈ കൂട്ടുകെട്ടില്‍ ആദ്യം പുറത്തിറങ്ങിയ ചിത്രം. അതേസമയം പൃഥ്വിരാജിന്‌റെ ആദം ജോണ്‍ സംവിധാനം ചെയ്തത് ജിനു വി എബ്രഹാമാണ്. തുടര്‍ന്ന് മാസ്‌റ്റേഴ്‌സ്, ലണ്ടന്‍ ബ്രിഡ്ജ് തുടങ്ങിയ പൃഥ്വിരാജ് ചിത്രങ്ങള്‍ക്കും ജിനു തിരക്കഥയെഴുതി. അതേസമയം കുരുതിയാണ് പൃഥ്വിരാജിന്‌റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം.

മേയ് 13നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ റിലീസ് ഇനിയും നീളാനാണ് സാധ്യത. കോള്‍ഡ് കേസ്, ജനഗണമന, സ്റ്റാര്‍, ഭ്രമം, ആടുജീവിതം, തീര്‍പ്പ്, ബറോസ് തുടങ്ങിയവയും പൃഥ്വിരാജിന്‌റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളാണ്. അഭിനേതാവായുളള സിനിമകള്‍ക്ക് പുറമെ പൃഥ്വിയുടെ അടുത്ത സംവിധാനസംരംഭമായ ലൂസിഫര്‍ 2 എമ്പുരാനായും ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ലൂസിഫര്‍ വമ്പന്‍ വിജയമായതിന് പിന്നാലെയാണ് ചിത്രത്തിന് അണിയറ പ്രവര്‍ത്തകര്‍ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്.


Click it and Unblock the Notifications