തപ്സി ഹോളിവുഡില്‍ പോകണമെന്ന് വിവേക്
സൗന്ദര്യത്തെയും കഴിവിനെയും പുകഴ്ത്തുന്നത് ആര്‍ക്കായാലും ഇഷ്ടമുള്ള കാര്യമല്ലേ. ഇത്തരത്തില്‍ ഒരു താരം തന്നെ വാനോളം പുകഴ്ത്തിയതിന്റെ ത്രില്ലിലാണ് നടി താപ്‌സി. പുകഴ്ത്തിയത് മറ്റാരുമല്ല തമിഴ് സിനിമയിലെ ഹാസ്യ താരം വിവേക്. തപ്‌സിയുടെ കഴിവും സൗന്ദര്യവും വച്ച് നോക്കുമ്പോള്‍ അവര്‍ക്ക് ഏറ്റവും അനുയോജ്യം ഹോളിലുഡ് ആണെന്നും വളരെ ഉയരങ്ങളില്‍ എത്തിപ്പെടേണ്ട നടിയാണവരെന്നുമാണ് വിവേക് പറഞ്ഞത്.
ട്വിറ്ററിലൂടെയാണ് വിവേക് തപ്‌സിയെ പുകഴ്ത്തിയത്. ഒരു സഹപ്രവര്‍ത്തകന്‍ തന്നെ ഇത്രയധികം പ്രകീര്‍ത്തിച്ചത് എന്തായാലും തപ്സിയ്ക്ക് നന്നെ പിടിച്ചു. ട്വിറ്ററിലൂടെ തന്നെ തപ്‌സി വിവേകിന് മറുപടിയു നല്‍കി. 'നന്ദി വിവേക് സാര്‍ നിങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരനാകുമെന്ന് ഞാന്‍ പ്രതീക്ഷിയ്ക്കുന്നു' എന്നായിരുന്നു തപ്‌സിയുടെ ട്വീറ്റ്.

'വയ് രാജ വയ് 'എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിലാണ് ഇരുവരും. ഐശ്വര്യ ധനുഷാണ് ചിത്രത്തിന്റെ സംവിധായിക. ഗൗതം കാര്‍ത്തിക് , പ്രിയ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചത്. യുവ്വന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്. വേല്‍രാജാണ് ഛായാഗ്രഹണം.


Click it and Unblock the Notifications











