ലാലിന്റെ കമ്പനി വേണ്ടെന്ന് വിവേക്
മേജര്‍ രവിയുടെ കാര്‍ഗിലില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള ക്ഷണം ബോളിവുഡ് താരം വിവേക് ഒബ്റോയി നിരസിച്ചു. ഹിന്ദിയിലെ തിരക്കുകള്‍ കാരണമാണ് മലയാള ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം വിവേക് വേണ്ടെന്നുവച്ചത്.
നേരത്തെ വിവേക് ഒബ്റോയി രാംഗോപാല്‍ വര്‍മയുടെ കമ്പനിയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്. വിവേകിന്റെ ആദ്യചിത്രമായിരുന്നു കമ്പനി. മോഹന്‍ലാലിന്റെ ആദ്യ ഹിന്ദി ചിത്രവും.
വിവേകിന് ഹിന്ദിയില്‍ ഏതാനും പുതിയ അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. രെണ്‍സില്‍ ഡിസില്‍വയുടെ പേരിട്ടിട്ടില്ലാത്ത പുതിയ ചിത്രത്തില്‍ സെയ്ഫ് അലിഖാനൊപ്പം പ്രധാന വേഷത്തില്‍ വിവേക് വേഷമിടുന്നുണ്ട്. കരീനാ കപൂറാണ് ചിത്രത്തിലെ നായിക.
വിവേക് ലാകിയയുടെ മിഷന്‍ ഇസ്താംബൂളിലും വിവേക് ഒരു പ്രധാനവേഷത്തിലെത്തുന്നു. സുനില്‍ ഷെട്ടി, സയിദ് ഖാന്‍, ശ്രേയാ സരണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖതാരങ്ങള്‍.


Click it and Unblock the Notifications