വികെപി ചിത്രത്തില്‍ ആസിഫ് അലി നായകന്‍
പൃഥ്വിരാജ്, ഇന്ദ്രജിത്ത്, അനൂപ് മേനോന്‍, ജയസൂര്യ, ഫഹദ് ഫാസില്‍ തുടങ്ങി യുവതാരങ്ങലെല്ലാം വി കെ പി എന്നറിയപ്പെടുന്ന വികെ പ്രകാശിന്റെ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷെ യുവതാരം ആസിഫ് അലിയ്ക്ക് മാത്രം അങ്ങനെയൊരു അവസരം ലഭിച്ചിരുന്നില്ല. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇനി അധികം വൈകാതെ ആസിഫിനെ വി കെ പിയുടെ ചിത്രത്തില്‍ കാണാം.
വി കെ പി അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് ആസിഫ് അലിയാണെന്ന് റിപ്പോര്‍ട്ടുകള്‍. മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് കൂട്ടുകെട്ടാണ് വി കെ പിയ്ക്ക് വേണ്ടി തിരക്കഥയെഴുതുന്നത്. ബോബി സഞ്ജയ് നേരത്തെ തിരക്കഥയെഴുതി ഹിറ്റാക്കിയ 'ട്രാഫിക്' എന്ന ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു രോള്‍ ആസിഫിന് ലഭിച്ചിരുന്നു.

സൈജു കുറുപ്പും ചിത്രത്തിലെ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ടെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ അറിവായിട്ടില്ല. അതിനിടയില്‍ വി കെ പി അടുത്തതായി ചെയ്യുന്നത് ഫഹദ് ഫാസിലിനെ നായകനാക്കി ഒരു ചിത്രമാമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
'സപ്തമശ്രീ തസ്‌കര' എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് ആസിഫ് അലി. അതിനൊപ്പെ 'വെള്ളിമൂങ്ങ' എന്ന ചിത്രത്തില്‍ ചെയ്ത അതിഥി വേഷവും ശ്രദ്ധിക്കപ്പെട്ടു. 'ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി' എന്ന ചിത്രമാണ് ആസിഫിന്റേതായി ഉടന്‍ റിലീസിനൊരുങ്ങുന്നത്. ഇത് കൂടാതെ മൈലാഞ്ചി മൊഞ്ചുള്ള വീട്, ഇരട്ടക്കുഴല്‍ എന്നീ ചിത്രങ്ങളിലും ആസിഫ് അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











