ആരോപണത്തിന്റെ ലക്ഷ്യം മനസ്സിലായിട്ടില്ല; ഷൈൻ കൃത്യ സമയത്ത് വരുന്ന നടൻ; മറുപടിയുമായി വികെപി

സിനിമാ ലോകത്തെ പ്രധാന ചർച്ചാ വിഷയം ആയിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ. സിനിമകളിൽ തിരക്കുള്ള നടനാണെങ്കിലും കഴിഞ്ഞ കുറേ നാളുകളായി സിനിമകളേക്കാൾ കൂടുതൽ മറ്റ് വിവാദങ്ങളിൽ ആണ് നടൻ അകപ്പെടാറ്. അഭിമുഖങ്ങളിലെ വിവാദ പ്രസ്താവനകൾ, വിമാനത്തിൽ നിന്നും ഇറക്കി വിട്ട സംഭവം തുടങ്ങി നടൻ നിരന്തരം വാർത്തകളിൽ നിറയുകയാണ്.

പുറത്താക്കിയ സംഭവം ഇത്തരം ആരോപണങ്ങൾക്ക് ആക്കം കൂട്ടി

ഷൈൻ ടോം ലഹരിക്ക് അടിമയാണെന്ന് വരെ പരക്കെ ആരോപണം ഉണ്ട്. അഭിമുഖങ്ങളിലെ പെരുമാറ്റമാണ് ഇതിന് കാരണമായത്. അടുത്തിടെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിന് വിമാനത്തിൽ നിന്ന് നടനെ പുറത്താക്കിയ സംഭവം ഇത്തരം ആരോപണങ്ങൾക്ക് ആക്കം കൂട്ടി. സിനിമയ്ക്ക് പുറത്ത് ഇത്രയും പ്രശ്നങ്ങളിൽ പെട്ടിട്ടും സിനിമാ ലോകത്ത് നിന്നും നടനെതിരെ ഇതുവരെ വിമർശനങ്ങൾ ഒന്നും ഉയർന്നിരുന്നില്ല.

ഷൈൻ ടോം ചാക്കോയ്ക്കെതിരെ രൂക്ഷമായ ഭാഷയിൽ സെലിബ്രറ്റി മേക്ക് അപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ രം​ഗത്തെത്തി

നടൻ തികഞ്ഞ പ്രൊഫഷണൽ ആണെന്നായിരുന്നു സിനിമാ താരങ്ങൾ ഇതുവരെ പറഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഈ പതിവ് തെറ്റി. ഷൈൻ ടോം ചാക്കോയ്ക്കെതിരെ രൂക്ഷമായ ഭാഷയിൽ സെലിബ്രറ്റി മേക്ക് അപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ രം​ഗത്തെത്തി. നടൻ അൽപ്പ വസ്ത്രം ധരിച്ച് സെറ്റിൽ ഓടിക്കളിക്കുകയാണെന്നും നടിമാരോട് പോലും ബഹുമാനമില്ലാതെ പെരുമാറുന്നു എന്നുമായിരുന്നു ആരോപണം.

കൃത്യസമയത്ത് വരികയും കഥാപാത്രത്തെ കൃത്യമായി ആവിഷ്കരിക്കുകയും ചെയ്യുന്ന നടനാണ് ഷൈൻ ടോം

സിനിമാ ലോകത്ത് സംഭവം ഏറെ ചർച്ചയായി. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ വികെ പ്രകാശ്. രഞ്ജു രഞ്ജിമാറുടെ ആരോപണം തെറ്റാണെന്ന് വികെ പ്രകാശ് പറയുന്നു. കൃത്യസമയത്ത് വരികയും കഥാപാത്രത്തെ കൃത്യമായി ആവിഷ്കരിക്കുകയും ചെയ്യുന്ന നടനാണ് ഷൈൻ ടോം ചാക്കോ എന്ന് വികെ പ്രകാശ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് പ്രതികരണം.

അനവസരത്തിലുളള അസത്യ പ്രചരണങ്ങൾ എന്തു ലക്ഷ്യം വെച്ചാണെന്ന് എനിക്കു മനസ്സിലായിട്ടില്ല

ഞാൻ സംവിധാനം ചെയ്യുന്ന LIVE സിനിമയുടെ crew ൻ്റെ ഭാഗമല്ലാത്ത ഒരു മേക്കപ്പ് ആർട്ടിസ്റ്റ്, നമ്മുടെ സിനിമയിൽ വളരെ സഹകരിച്ച് വർക്ക് ചെയ്യുന്ന ഷൈൻ ടോം ചാക്കോ എന്ന ആർട്ടിസ്റ്റ്നെ പറ്റി ഇല്ലാത്തതും അപകീർത്തി പെടുത്തുന്നതും ആയ പ്രചരണം നടത്തുന്നതായി കേട്ടറിഞ്ഞു. ഇത് തികച്ചും അസത്യ പ്രചരണം ആണ്.

നമുക്ക് തന്ന സമയത്ത് കൃത്യമായി വരികയും കഥാപാത്രത്തെ കൃത്യമായ രീതിയിൽ ആവിഷ്കരിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ് ഈ നടൻ . അനവസരത്തിലുളള അസത്യ പ്രചരണങ്ങൾ എന്തു ലക്ഷ്യം വെച്ചാണെന്ന് എനിക്കു മനസ്സിലായിട്ടില്ല. ഇതൊന്നും ആരെയും ബാധിക്കാതെ ഇരിക്കട്ടെ, വികെ പ്രകാശ് ഫേസ്ബുക്കിൽ കുറിച്ചു. ഷൈൻ ടോം ചാക്കോയുടെ പേരെടുത്ത് പറയാതെ ആയിരുന്നു രഞ്ജു രഞ്ജിമാരുടെ വിമർശനം.

ആരോപണം ഉന്നയിച്ച നടന്റെ പേര് പറയാൻ ധൈര്യമുണ്ടോ

ഒരു നടൻ കാരണം താൻ അനുഭവിക്കുകയാണ്. പ്രസ്തുത നടന്റെ പ്രവൃത്തി കാരണം ഒമ്പത് മണിക്ക് തീർക്കേണ്ട സീനുകൾ പുലർച്ചെ അഞ്ച് മണി വരെ നീണ്ട് പോവുന്നു. ഇത് കാരണം ഉറക്കമൊഴിച്ച് ജോലി തീർക്കേണ്ട സ്ഥിതി ആണെന്നുമാണ് രഞ്ജു രഞ്ജിമാർ പറഞ്ഞത്. റിപ്പോർട്ടർ ടിവി ചർച്ചയിൽ സംസാരിക്കുകയായിരുന്നു രഞ്ജു രഞ്ജിമാർ.

രഞ്ജു ആരോപണം ഉന്നയിച്ച നടന്റെ പേര് പറയാൻ ധൈര്യമുണ്ടോ എന്ന് ചർച്ചയിലെ പാനൽ അം​ഗം സജി നന്ത്യാട് ചോദിച്ചു. ഇതിന് മറുപടി ആയി വിമാനത്തിൽ ചാടി കയറാൻ ശ്രമിച്ചയാളെന്ന് രഞ്ജു രഞ്ജിമാർ സൂചിപ്പിക്കുകയും ചെയ്തു.

More from Filmibeat

Read more about: shine tom chacko
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X