twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാശുണ്ടെങ്കില്‍ ഏത് കോടതിയും വിലയ്ക്കു വാങ്ങാം

    By Aswathi
    |

    ഹിറ്റ് ആന്റ് റണ്‍ കേസില്‍ സല്‍മാന്‍ ഖാന്റെയും സാമ്പത്തിക ക്രമക്കേട് കേസില്‍ ജയലളിതയുടെയും കോടതി വിധി വന്നതോടെ ജനാധിപത്യത്തിന്റെ നെടുംതൂണുകളില്‍ ഒന്നായ ജുഡീഷ്യറിയില്‍ സാധാരണക്കരനുള്ള വിശ്വാസം നഷ്ടപ്പെട്ടിരിയ്ക്കുന്നു. ഈ സാഹചര്യത്തിലാണ് വികെ പ്രകാശിന്റെ നിര്‍ണായകം എന്ന ചിത്രത്തിന്റെ പ്രസക്തി.

    ആസിഫ് അലിയെ നായകനാക്കി, ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ വികെപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഇതിവൃത്തം മേല്‍ പറഞ്ഞതാണ്. വളരെ സാധാരണക്കാരോട് ചേര്‍ന്ന് നില്‍ക്കുന്നൊരു കഥയാണ് നിര്‍ണായകം എന്ന് സംവിധായകന്‍ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

    vkp

    ഇന്നത്തെ യുവാക്കള്‍ പലതരം പ്രശ്‌നങ്ങളിലൂടെ കടന്നു പോകുന്നവരാണ്. ഒരു ഘട്ടത്തില്‍ ടെന്‍ഷനില്‍ അകപ്പെടുന്ന അവര്‍ കഠിനമായ ആശയക്കുഴപ്പത്തിലുമാകുന്നു. സാധാരണക്കാരനായ ഒരാളുടെ ജീവിതത്തില്‍ കോടതിയുടെ വിധി എങ്ങനെ നിര്‍ണായകമാവുന്നു എന്നതാണ് ഈ സിനിമ സംസാരിക്കുന്ന ഒരു വിഷയം.

    ബോബിയുടെയും സഞ്ജയ് യുടെയും ഒരു വാക്കില്‍ നിന്നാണ് ഈ സിനിമ ഉണ്ടായത്. തിരക്കഥ എഴുതി കഴിഞ്ഞപ്പോള്‍, മറ്റ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ഈ സിനിമയിക്ക് ഉണ്ടാകണം എന്നായി. അങ്ങനെ സിനിമയ്ക്ക് മുന്നോടിയായി പൊതുജനത്തിനു ഇന്നത്തെ നീതി ന്യായവ്യവസ്ഥയെക്കുറിച്ചുള്ള അഭിപ്രായം അറിയുവാന്‍ ഞങ്ങള്‍ ഒരു റിസേര്‍ച്ച് നടത്തി. കുറച്ചാളുകളുടെ പ്രതികരണങ്ങള്‍ ശേഖരിച്ചു.

    അതില്‍ നിന്നും മനസിലായ ഒരു കാര്യം സാധാരണക്കാര്‍ക്ക് ഇന്നത്തെ നിയമത്തിലും നീതിന്യായ വ്യവസ്ഥയിലും വിശ്വാസമില്ല എന്നാണ്. കാശുണ്ടെങ്കില്‍ ഏതു കോടതിയേയും വിലയ്ക്കു വാങ്ങാം എന്ന ഒരു നെഗറ്റീവ് ചിന്താഗതിയാണത്രെ ജനങ്ങള്‍ക്ക്. എന്നാല്‍ തനിയ്ക്ക് കോടതിയെ കുറിച്ച് പോസിറ്റീവായ ചിന്താഗതിയാണെന്നും സംവിധായകന്‍ പറഞ്ഞു.

    ഏതു സാധാരണക്കാരനും എന്നും നീതിക്കും ന്യായത്തിനുമുള്ള അവസാന ആശ്രയം കോടതി തന്നെയാണ്. ചില നെഗറ്റീവ് വശങ്ങള്‍ ഉണ്ടെങ്കിലും കോടതികള്‍ക്ക് ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വികെപി പറയുന്നത്. എന്ത് തന്നെയായാലും നിര്‍ണായകം ജൂണ്‍ ആദ്യവാരം തിയേറ്ററുകളിലെത്തും.

    English summary
    VK Prakash telling about the plot of his upcoming movie Nirnayakam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X