»   » വികെ പ്രകാശ് ക്യാമറയ്ക്ക് മുന്നിലെത്തുന്നു

വികെ പ്രകാശ് ക്യാമറയ്ക്ക് മുന്നിലെത്തുന്നു

Posted By:
Subscribe to Filmibeat Malayalam

പൊതുവെ അഭിനേതാക്കള്‍ സംവിധാനത്തിലേക്ക് ചുവടുമാറ്റുകയാണ് മലയാളത്തില്‍ കണ്ടുവരുന്ന പ്രവണത. എന്നാല്‍ അതിന് വികെ പ്രകാശ് ഒരു മാറ്റം കൊണ്ടുവരുന്നു. പ്രശസ്ത ആക്ഷേപ ഹാസ്യകാരന്‍ സഞ്ജയന്റെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ സഞ്ജയന്റ വേഷമിട്ടാണ് വികെപി സിനിമയിലെ നായകനിരയിലേക്ക് കടക്കുന്നത്.

വിദൂഷകന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടികെ സന്തോഷാണ്. നായികായയി പരിഗണിച്ചിരിക്കുന്നത് മൈഥിലിയെയാണ്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ എന്ന് സംവിധായകന്‍ അറിയിച്ചു.

VK Prakash

ആളുകളെ കുടുകുടാ ചിരിപ്പിക്കാനും കുന്ന് കേറി ചിന്തിക്കാനും പഠിപ്പിച്ച മാണിക്കോത്ത് രാമനുണ്ണി നായരെന്ന സഞ്ജയന്റെ ജീവിതം പക്ഷേ വേദനകള്‍ നിറഞ്ഞതായിരുന്നു. ജീവിതത്തിന്റെ ഏറെ വിഷമഘട്ടത്തിലൂടെ സഞ്ചരിക്കുമ്പോഴും സഞ്ജയന്‍ ആളുകളെ ചിരിപ്പിച്ചുകൊണ്ടിരുന്നു. പ്രണയ വിവാഹമായിരുന്നെങ്കിലും കുറച്ചു വര്‍ഷങ്ങള്‍ മാത്രമെ ആ ദാമ്പത്യം നീണ്ടു നിന്നുള്ളൂ. ഇതെല്ലാം തന്നെ സിനിമയിലും കടന്നുവരുന്നുണ്ട്. ഒപ്പം ആ ജീവിതത്തിലെ തമാശകളും

ഡോ. ആര്‍സി കരിപ്പത്താണ് വിദൂഷകന് തിരക്കഥയൊരുക്കുന്നത്. വികെ പ്രകാശിന് പുറമെ മുകുന്ദന്‍, ശ്രീലത നമ്പൂതിരി, കൊച്ചു പ്രേമന്‍ തുടങ്ങിയവരും ചിത്രത്തിലഭിനയിക്കുന്നുണ്ട്. എന്‍വി കൃഷ്ണവാര്യരും എസ്‌കെ പൊറ്റക്കാടുമെല്ലാം സഞ്ജയന്റെ ജീവിതത്തിലെ കഥാപാത്രങ്ങളാണ്.

English summary
Director V K Prakash, whose attempts behind the camera have won both bouquets and brickbats, will be next seen trying his luck in front of it.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam