»   » ബാലചന്ദ്രമേനോന് വികെപിയുടെ മറുപടി

ബാലചന്ദ്രമേനോന് വികെപിയുടെ മറുപടി

Posted By:
Subscribe to Filmibeat Malayalam
VK Prakash
ധീരമായ പ്രമേയങ്ങള്‍ ചങ്കൂറ്റത്തോടെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചു കൊണ്ട് വാര്‍ത്തകളില്‍ നിറയുകയാണ് വികെ പ്രകാശ്. ട്രിവാന്‍ഡ്രം ലോഡ്ജിന് ശേഷമെത്തിയ പോപ്പിന്‍സും ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു കഴിഞ്ഞു. പുതിയ പ്രമേയങ്ങള്‍ സിനിമയില്‍ കൊണ്ടുവരുന്നത് തനിയ്ക്ക് ഏറെ സന്തോഷം തരുന്നുണ്ടെന്നാണ് വികെപി പറയുന്നത്.

സിനിമയോടും നാടകത്തോടും ഒരേപോലെ പ്രതിപത്തി പ്രകടിപ്പിയ്ക്കുന്ന വികെപി പുതിയ വഴികളിലൂടെയുള്ള യാത്രയും വെല്ലുവിളികളും ആസ്വദിയ്്ക്കുന്നയാള്‍ കൂടിയാണ്. മലയാളത്തിലെ ന്യൂജനറേഷന്‍ സംവിധായകരുടെ ശബ്ദവുമായി ഈ യുവസംവിധായകന്‍ മാറിക്കഴിഞ്ഞു.

ജീവിതത്തിന്റെ ചില ഇരുണ്ട വശങ്ങള്‍ എടുത്തുകാണിയ്ക്കുന്ന ഇദ്ദേഹത്തിന്റെ ട്രിവാന്‍ഡ്രം ലോഡ്ജ് ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഈ സിനിമയ്‌ക്കെതിരെ രംഗത്തുവന്നവരില്‍ പ്രധാനി ബാലചന്ദ്ര മേനോനായിരുന്നു. രൂക്ഷമായ വാക്കുകളിലാണ് മേനോന്‍ ചിത്രത്തെ വിമര്‍ശിച്ചത്. കക്കൂസില്‍ കാണിയ്‌ക്കേണ്ട കാര്യങ്ങള്‍ സ്വീകരണമുറിയില്‍ കാണിയ്ക്കുന്നതാണ് ഇപ്പോഴത്തെ രീതിയെന്നായിരുന്നു മേനോന്‍ വിമര്‍ശനം. ഈ വിമര്‍ശനത്തിന് ഇതേ നാണയത്തില്‍ തന്നെയാണ് വികെപി മറുപടി നല്‍കുന്നത്.

മഹാനായ സംവിധായകനാണ് ബാലചന്ദ്ര മേനോന്‍. കരുത്തുറ്റ പ്രമേയങ്ങളുമായി ഒട്ടേറെ സിനിമകള്‍ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. അതേസമയം മേനോന്റെ കേള്‍ക്കാത്ത ശബ്ദം, മണിയന്‍പിള്ള അഥവാ മണിയന്‍ പിള്ള എന്നീ സിനിമകളെല്ലാം ട്രിവാന്‍ഡ്രം ലോഡ്ജിലേത് പോലുള്ള പ്രമേയങ്ങളായിരുന്നു കൈകാര്യം ചെയ്തത്. പത്മരാജന്റെ കള്ളന്‍ പവിത്രനും ഇത്തരത്തില്‍ വിപ്‌ളവകരമായൊരു ചിത്രമായിരുന്നുവെന്ന് വികെപി പറയുന്നു.
പോപ്പിന്‍സിന് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി നത്തോലി ചെറിയ മീനല്ല എന്ന സിനിമയൊരുക്കുന്ന തിരക്കിലാണ് വികെ പ്രകാശ്

English summary
Director V.K.Prakash has been in the news recently for his bold themes and treatment of films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam