രണ്ടാമതൊന്ന് ആലോചിക്കാതെ സനുഷ വികെപിയോട് 'യെസ്' പറഞ്ഞു

By Aswathi

നായികയായി തന്നെ അഭിനയിക്കണമെന്ന് സനുഷയ്ക്ക് യാതൊരു നിര്‍ബന്ധവുമില്ല. പക്ഷെ ചെയ്യുന്ന കഥാപാത്രങ്ങളില്‍ തനിക്ക് തൃപ്തി വേണം, ചെയ്യാന്‍ കാര്യമായി എന്തെങ്കിലും ഉണ്ടാകണം. അതുകൊണ്ട് തിരഞ്ഞെടുത്ത സിനിമകളില്‍ മാത്രമേ അഭിനയിക്കൂ എന്ന് സനുഷയ്ക്ക് നിര്‍ബന്ധമുണ്ട്.

പക്ഷെ തന്റെ പുതിയ ചിത്രവുമായി വികെ പ്രകാശ് സനുഷയെ സമീപിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ നടി 'യെസ്' പറഞ്ഞു. കഥാപാത്രത്തെ കുറിച്ചുള്ള സ്‌കെച്ച് മാത്രമേ താന്‍ കേട്ടുള്ളൂവെന്നും, അത് തന്നെ ഇഷ്ടപ്പെട്ടുവെന്നും സനുഷ പറയുന്നു.

sanusha

നിക്കി ഗില്‍റാനിയും ആസിഫ് അലിയും താരജോഡികളായെത്തുന്ന ചിത്രത്തില്‍ വളരെ നിര്‍ണായകമായൊരു കഥാപാത്രത്തെയാണ് സനുഷ അവതരിപ്പിക്കുന്നെത്ന്ന് വികെ പ്രകാശ് പറഞ്ഞു. ബോബി- സഞ്ജയ് ടീമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

പൃഥ്വിരാജ് നായകനായ 'സപ്തമശ്രീ തസ്‌കര'യുടെ വിജയവുമായി നില്‍ക്കുന്ന സനുഷയുടെ അടുത്ത റിലീസിങ് ചിത്രമാണ് 'മിലി'. അമല പോളും നിവിന്‍ പോളിയും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിലും നിര്‍ണായകമായ വേഷമാണ് സനുഷയ്ക്ക്. രാജേഷ് പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'സക്കറിയയുെട ഗര്‍ഭിണികള്‍' എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ തനിക്കായൊരു സ്ഥാനം കണ്ടെത്തുകയാണ് സനുഷ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X