twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എല്ലാം ചിത്രങ്ങളും സുഡാനിയും പറവയുമായാൽ ബോറാണ്!! റിയലിസ്റ്റിക് എന്ന പേരിൽ ബോറടിപ്പിക്കരുത്..

    |

    Recommended Video

    എല്ലാം ചിത്രങ്ങളും സുഡാനിയും പറവയുമായാൽ ബോറാണ് | VM Vinu About Realistic movies filmibeat Malayalam

    നമ്മൾ ജനങ്ങളെ നയിക്കേണ്ടവർ തന്നെ മികച്ച തളളു വീരനാകാൻ വേണ്ടി മത്സരിക്കുമ്പോൾ തള്ളിനെ പ്രമേയമാക്കി സംവിധായകൻ വിഎം വിനു സംവിധാനം ഒരുക്കിയ ചിത്രമാണ് കുട്ടിമാമ. മെയ് 17 ാം തീയതി ചിത്രം റിലീസിനെത്തിയിരുന്നു കുട്ടിമാമ എന്ന ശേഖരൻ കുട്ടിയായി എത്തിയത് നടൻ ശ്രീനിവാസനായിരുന്നു. മകൻ ധ്യാനും ശ്രീനിവാസനും ഒരുമിച്ചെത്തിയ ആദ്യ ചിത്രമായിരുന്നു കുട്ടിമാമ.

    മുറിവേറ്റു വീഴുന്നു...!! ''നാൻ പെറ്റ മകൻ ''ലിറിക്കൽ വീഡിയോ പുറത്ത്മുറിവേറ്റു വീഴുന്നു...!! ''നാൻ പെറ്റ മകൻ ''ലിറിക്കൽ വീഡിയോ പുറത്ത്

    റിയലിസ്റ്റിക് സിനിമ എന്ന പേരിൽ ബോറടിപ്പിക്കുന്നതല്ല യഥാർത്ഥ കലയെന്ന് സംവിധായകൻ വിനു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. പച്ചയായ ജീവിത അവസ്ഥ ഒപ്പിയെടുത്ത് അതുപോലെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നതല്ല യഥാർഥ സിനിമയും കലയും. സിനിമ എന്നു പറഞ്ഞാൽ ഒരു എൻർടെയ്നറാണെന്നും സംവിധായകൻ പറഞ്ഞു.

     ട്രോളുകൾ കണ്ടപ്പോഴാണ് അതിനെ കുറിച്ച് ഓർത്തത്!! ചുംബന രംഗങ്ങളെ കുറിച്ച് ഷെയ്ൻ നിഗം ട്രോളുകൾ കണ്ടപ്പോഴാണ് അതിനെ കുറിച്ച് ഓർത്തത്!! ചുംബന രംഗങ്ങളെ കുറിച്ച് ഷെയ്ൻ നിഗം

     എല്ലാ കാലത്തും  ന്യൂജനറേൻ

    എല്ലാ കാലത്തും ന്യൂജനറേൻ

    എല്ലാകാലത്തും ന്യൂജനറേഷൻ , റിയലിസ്റ്റിക്ക് ചിത്രങ്ങളും ഉണ്ടായിരുന്നു. തന്നെ സംബന്ധിച്ചടത്തോളം ഏറ്റവും വലിയ ന്യൂജനറേഷൻ ആയിരുന്നത് കെജി ജോർജ് സാറാണ്. അദ്ദേഹത്തിന്റെ പഞ്ചവടിപ്പാലത്തിനോടൊപ്പം നിൽക്കുന്ന സിനിമകൾ വേറ ഉണ്ടയാിട്ടില്ല.

     ഓരേ  സമയത്തെ ന്യൂജറേഷകാർ

    ഓരേ സമയത്തെ ന്യൂജറേഷകാർ

    സംവിധായകൻ ഭരതൻ, പത്മരാജൻ, ഐവി ശശി, ലോഹിതദാസ് ഇവരൊക്കെയാണ് ഓരോ സമയത്തെയും ന്യൂജനറേഷന്മാർ. എന്നാൽ ഇന്ന് റിയലിസ്റ്റ് സിനിമകൾ എന്നൊക്കെ പറഞ്ഞു വരുന്നത് ഒന്നോ രണ്ടോ സിനിമകളാണെന്നും അദ്ദേഹം പറഞ്ഞു. സുഡാനിയും പറവയും പോലുളള നല്ല സിനിമകൾ വന്നിട്ടുണ്ടെന്ന് പറയുമ്പോഴും എല്ലാ സിനിമകളും അതുപോലെ തന്നെ വന്നു കഴിഞ്ഞാൽ ഭയങ്കര ബോറാണെന്നും വിനു അഭിമുഖത്തിൽ പറഞ്ഞു

     കുട്ടിമാമയെ ലഭിച്ചത്

    കുട്ടിമാമയെ ലഭിച്ചത്

    ഒരു സിനിമ കഴിഞ്ഞ് ഇനി എന്ത് ചെയ്യാമെന്ന് ആലോചനയായിരുന്നു. ഒരുപാട് വിഷയങ്ങൾ കേട്ടു. ചിലത് ചെയ്യമെന്ന് തീരുമാനിക്കുകയും ചെയ്തു. എന്നാൽ വീണ്ടും ചർച്ചയ്ക്കൊടുവിൽ അവസനം വേണ്ടാന്ന് വെയ്ക്കുകയായിരുന്നു. ഈ സമയത്തായിരുന്നു കുട്ടിമാമയുടെ കഥയുമായി മനാഫ് എത്തുന്നത്. കേൾവിയിൽ തന്നെ കുട്ടിമാമയോട് ഒരു ഇഷ്ടം തോന്നി. മാതൃഭൂമി ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് വിനു ഇക്കാര്യം പറഞ്ഞത്.

     ശ്രീനിയേട്ടനോട് കഥപറയുന്നത് ഫോണിലൂടെ

    ശ്രീനിയേട്ടനോട് കഥപറയുന്നത് ഫോണിലൂടെ

    ശ്രീനിയേട്ടനോട് ഫോണിലൂടെയാണ് കുട്ടിമാമയെ കുറിച്ച് പറയുന്നത്. ആദ്യം തന്നെ അദ്ദേഹത്തിന് കഥാബീജം ഇഷ്ടമായി. നേരിൽ സംസാരിച്ചപ്പോൾ ചെറിയ നിർദ്ദേശങ്ങൾ വയ്ക്കുകയും ചെയ്തു. പിന്നീട് ദിവസങ്ങൾ നീണ്ട ചർച്ചയിലൂടെ കഥയും തിരക്കഥയും പൂർത്തിയായി. പുതിയ ഹ്യൂമർ രംഗങ്ങൾ ഉയർന്നു വന്നു. പിന്നീടുള്ള ചിത്രീകരണം വളരെ എളുപ്പമായിരുന്നു.

    കഥയുമായി സമീപിച്ചത്  ഒരാളെ മാത്രം

    കഥയുമായി സമീപിച്ചത് ഒരാളെ മാത്രം

    കഥ കേട്ടപ്പോൾ തന്നെ ശേഖരൻ കുട്ടിയെന്ന കഥാപാത്രത്തെ ശ്രീനിയേട്ടന് മനോഹരമായി ചെയ്യാൻ കഴിയുമെന്ന് തോന്നി. അതുകൊണ്ട് കഥയുമായി അദ്ദേഹത്തെ മാത്രമാണ് സമീപിച്ചത്. കാമ്പില്ലാത്ത കഥകൾ ഏറ്റെടുക്കാത്ത ശ്രീനിയേട്ടൻ ഈ ചിത്രത്തിന് ഓക്കെ പറഞ്ഞപ്പോൾ ടീമിന് മൊത്തം ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുകയായിരുന്നു. ഗ്രാമീണ അന്തരീക്ഷത്തിലാണ് ചിത്രം സഞ്ചരിക്കുന്നത്. പ്രണയവും ആക്ഷനും ചിത്രത്തിലുണ്ട്.

    English summary
    vm vinu says about new generation movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X