കൊച്ചു സിനിമകള്‍ക്ക് അവസരം; വോയിസ് ഓഫ് കൊച്ചിയുടെ ഫിലിം ഫെസ്റ്റിവല്‍
അന്തരിച്ച സംവിധായകന്‍ ദീപന്റെ സ്മരണാര്‍ഥം ഇന്നും നാളെയുമായി ഫിലിം ഫെസ്റ്റിവല്‍ നടത്തുന്നു. എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്കിലാണ് ഫെസ്റ്റിവല്‍ നടത്തുന്നത്. ഏകദേശം ൩മുപ്പത്തിയഞ്ചോളം സിനിമകള്‍ മത്സര വിഭാഗത്തില്‍ ഉണ്ട്. സംവിധായകന്‍ മെക്കാര്‍ട്ടിന്‍ ആണ് ജൂറി ചെയര്‍മാന്‍. ഒപ്പം രഞ്ജിത്ത് ശങ്കര്‍, അജയ് വാസുദേവ്, , ലിജോ ജോസ് പെല്ലിശേരി, എം സിന്ധു രാജ് തുടങ്ങി വലിയ ഒരു നിരയണ് ജൂറി അംഗങ്ങള്‍.

മികച്ച സിനിമക്ക് ഒരു ലക്ഷം രൂപ ഫലകം , പ്രശസ്തി പത്രം എന്നിവയുണ്ട്. ൫50,000, 25,000 എന്നിങ്ങനെയും സമ്മാനങ്ങള്‍ ഉണ്ട്. മറ്റെല്ലാ വിഭാഗങ്ങളിലും ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ശില്‍പ്പവും നല്‍കും. പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരുമായി സംവദിക്കാനുള്ള അവസരവും മത്സരാര്‍ഥികള്‍ക്ക് നല്‍കും. ഓപ്പണ്‍ ഫോറവും മീറ്റ് ദ ആക്ടര്‍ തുടങ്ങിയ സെഷനുകള്‍ ഉണ്ടാകും. വോയ്സ് ഓഫ് കൊച്ചി എന്ന സിനിമാ രാഷ്ട്രീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. മുപ്പത് മിനിറ്റിന് താഴെയുള്ള ഷോര്‍ട്ട് ഫിലിമുകള്‍ ആണ് പ്രദര്‍ശിപ്പിക്കുന്നത്.


Click it and Unblock the Notifications