For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഡബ്യൂസിസിക്ക് പിന്നാലെ തെലുങ്കിലും വനിതാ കൂട്ടായ്മ! വോയ്‌സ് ഓഫ് വുമണ്‍ രൂപീകൃതമായി

    |

    മലയാള സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്യൂസിസി രൂപികൃതമായി രണ്ട് വര്‍ഷം പിന്നിടുകയാണ്. നടി ആക്രമിക്കപ്പെട്ട കേസിനു പിന്നാലെ ആരംഭിച്ച സംഘടന ഇന്ത്യയൊട്ടാകെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. നിരവധി പേര്‍ സംഘടനയെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കുകയുണ്ടായി. എന്നാല്‍ തങ്ങളുടെ നിലപാടുകളിലും പ്രസ്താവനകളിലും ഉറച്ചുനിന്നുകൊണ്ടാണ് ഡബ്യൂസിസി മുന്നേറികൊണ്ടിരിക്കുന്നത്.

    ഷാരൂഖ് ഖാന്റെ മന്നത്ത് വാങ്ങാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് സല്‍മാന്‍ ഖാന്‍! നടന്‍ പറഞ്ഞത് കാണൂ

    ഇപ്പോഴിതാ വിമന്‍ ഇന്‍ സിനിമ കലക്ടീവിനു പിന്നാലെ തെലുങ്കിലും പുതിയ വനിതാ കൂട്ടായ്മ ആരംഭിച്ചിരിക്കുകയാണ്. വോയ്‌സ് ഓഫ് വുമണ്‍ എന്ന് പേരിട്ടിരിക്കുന്ന സംഘടനയില്‍ സിനിമയിലെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എണ്‍പതോളം വനിതകള്‍ അംഗങ്ങളാണ്. നടി ലക്ഷ്മി മാഞ്ചു, നിര്‍മ്മാതാക്കളായ സുപ്രിയ, സ്വപ്‌ന ദത്ത്, സംവിധായിക നന്ദിനി, അഭിനേത്രിയും അവതാരകയുമായ ഝാന്‍സി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൂട്ടായ്മ ആരംഭിച്ചിരിക്കുന്നത്.

    vow-wcc

    സിനിമാ രംഗത്ത് സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ലീഗ നീതിക്കു വേണ്ടി പോരാടുക എന്നതുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് വോയ്‌സ് ഓഫ് വുമണ്‍ അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഡബ്യൂസിസിയുടെ മാതൃക പിന്തുടര്‍ന്നുകൊണ്ടാണ് വോയിസ് ഓഫ് വുമണ്‍ തെലുങ്കില്‍ തുടക്കം കുറിച്ചിരിക്കുന്നത്.

    വൈറസിലൂടെ രമ്യാ നമ്പീശന്റെ തിരിച്ചുവരവ്! നടിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്! കാണൂ

    ഈദിന് മിന്നിക്കാന്‍ മെഗാസ്റ്റാറിന്റെ വരവ്! ഉണ്ടയുടെ ട്രെയിലര്‍ റിലീസ് മെയ് 30ന്? കാണൂ

    English summary
    voice of women vow telugu cinema started
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X