7 വര്‍ഷത്തിന് ശേഷം ദൃശ്യത്തിന്‍റെ രണ്ടാം ഭാഗത്തിലും പ്രവര്‍ത്തിച്ചു, കുറിപ്പുമായി വിഎസ് വിനായക്

ജോര്‍ജുകുട്ടിയും കുടുംബവും വര്‍ഷങ്ങള്‍ക്കിപ്പുറം തിരിച്ചെത്തുകയാണ്. മലയാളത്തിലെ ആദ്യ 50 കോടിയായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. സംവിധായകനായ ജീത്തു ജോസഫായിരുന്നു സിനിമയുടെ ചിത്രീകരണം അവസാനിച്ചതിനെക്കുറിച്ച് പറഞ്ഞെത്തിയത്.

മലയാളത്തിലെ ആദ്യ 50 കോടിയായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. സംവിധായകനായ ജീത്തു ജോസഫായിരുന്നു സിനിമയുടെ ചിത്രീകരണം അവസാനിച്ചതിനെക്കുറിച്ച് പറഞ്ഞെത്തിയത്. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ഈ സിനിമയെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കൊവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചായിരുന്നു സിനിമയുടെ ചിത്രീകരണം നടത്തിയത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

ദൃശ്യം 2ലെ മാറ്റങ്ങളെക്കുറിച്ചും ട്വിസ്റ്റുകളെക്കുറിച്ചുമൊക്കെയായിരുന്നു ആരാധകര്‍ ചോദിച്ചിരുന്നത്. എന്നാണ് സിനിമയുടെ റിലീസെന്നും ആരാധകര്‍ ചോദിച്ചിരുന്നു. ദൃശ്യം 2നെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് വിഎസ് വിനായക്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം ദൃശ്യം 2നെക്കുറിച്ച് കുറിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

VS Vinayakh

ആദ്യമായി വായിച്ച തിരക്കഥ. ആദ്യമായി ജോലി ചെയ്ത സിനിമാ ലൊക്കേഷൻ. ആദ്യമായ് സ്വന്തം പേര് മെയിൻ ക്രെഡിറ്റ്‌സിൽ എഴുതിക്കണ്ട സിനിമ. ഇങ്ങനെ ഒരുപാട് പ്രത്യേകതകൾ എനിക്ക് സമ്മാനിച്ച ചിത്രമാണ് ദൃശ്യം.7 വർഷങ്ങൾക്ക് ശേഷം രണ്ടാം ഭാഗത്തിലും ജോലി ചെയ്യാൻ അവസരം ലഭിച്ചു. ഇത്തവണ ചെറിയൊരു സ്ഥാനക്കയറ്റം ഉണ്ടെന്നത് മഹാഭാഗ്യം. ഈ കോവിഡ് ഭീതിക്കിടയിൽ 56 ദിവസം ചാർട്ട് ചെയ്ത ഷൂട്ടിംഗ് ഒരാൾക്ക് പോലും ആരോഗ്യപ്രശ്നങ്ങളില്ലാതെ 46 ദിവസം കൊണ്ട് തീർക്കാൻ കഴിഞ്ഞു എന്നത് വലിയൊരു കാര്യമാണ്.

3 പേജോളം വരുന്ന കോവിഡ് മാർഗ്ഗനിർദേശങ്ങൾ ആയിരുന്നു ഷൂട്ടിംനു മുൻപ് ഞങ്ങൾക്ക് തന്നത്. ഹോട്ടൽ - ലൊക്കേഷൻ, ലൊക്കേഷൻ - ഹോട്ടൽ ആർക്കും പുറത്തിറങ്ങാൻ അനുവാദമില്ല. പുറത്തു നിന്ന് ആർക്കും അകത്തേക്കും പ്രവേശനമില്ല. ഉണ്ടെങ്കിൽത്തന്നെ കോവിഡ് ടെസ്റ്റ്‌ നടത്തി നെഗറ്റീവ് ആയാൽ മാത്രം. ഇങ്ങനെ ചെറുതും വലുതുമായ കുറേ കർശന നിർദേശങ്ങൾ.

Recommended Video

Mohanlal's new look in Drishyam2 is viral

ഫിലിം ക്രൂവിലെ ഓരോ ആളും ഇതെല്ലാം കൃത്യമായി പാലിച്ചത് കൊണ്ടാണ് കോവിഡാശാന് ആ ഏരിയയിലേക്ക് അടുക്കാൻ പറ്റാഞ്ഞത്.ഒത്തുപിടിച്ചാൽ മലയും പോരും. ജോർജ്കുട്ടിയെ തിയേറ്ററിൽത്തന്നെ എത്തിക്കാനുള്ള സാഹചര്യങ്ങൾ എത്രയും പെട്ടന്ന് റെഡിയാവട്ടെ എന്ന് പ്രതീക്ഷിക്കാമെന്നുമായിരുന്നു വിനായക് കുറിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X