»   » ഫേസ്ബുക്ക് പോസ്റ്റ് പൃഥ്വിരാജിനെതിരേയല്ല, വിശദീകരണവുമായി വിടി ബല്‍റാം

ഫേസ്ബുക്ക് പോസ്റ്റ് പൃഥ്വിരാജിനെതിരേയല്ല, വിശദീകരണവുമായി വിടി ബല്‍റാം

Posted By: AkhilaKS
Subscribe to Filmibeat Malayalam


വമ്പന്‍ ഹിറ്റാകുന്ന ചിത്രങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയയിലും ഒരുപക്ഷേ രാഷ്ട്രീയക്കാര്‍ക്കിടയില്‍ പോലും പൊട്ടിത്തെറികള്‍ ഉണ്ടാകുന്നത് സാധരണമാകുന്നു. മൊയ്തീന്‍ കാഞ്ചനമാല പ്രണയം വെള്ളിത്തിരയിലെത്തിയപ്പോള്‍, അങ്ങനെ ചില പൊട്ടിത്തെറികള്‍ നടന്നുവല്ലോ.

മൊയ്തീന്റെയും കാഞ്ചനമാലയുടെയും താന്‍ അഭിപ്രായം പറയുന്നില്ലെന്നും, എന്നാല്‍ ചിത്രത്തിലെ രാഷ്ട്രീയ കാര്യങ്ങളില്‍ സംവിധായകനും തിരക്കഥാകൃത്തിനും തെറ്റു പറ്റിയെന്നും പറഞ്ഞ്  വിടി ബല്‍റാം തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി.

prithvi-vt-balram

വിടി ബല്‍റാമിന്റെ ഈ പ്രസ്താവനെയെ തുടര്‍ന്ന് സോഷ്യല്‍ മീഡിയകളിലും സിനിമാലോകത്തും ചര്‍ച്ചക്കിടയിലെ ഒരു ചര്‍ച്ചയായി മാറുകെയും ചെയ്തിരുന്നു. പിന്നീട് റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിലെ നായകന്‍ പൃഥ്വിരാജ് വിടി ബല്‍റാമിന് ചുട്ട മറുപടിയും നല്‍കുകയുണ്ടായി.

മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയം വേണമെങ്കില്‍ ഒരു പത്ത് സിനിമയാക്കി എടുക്കാം. എന്നാല്‍ ഒരു സിനിമ ഒരുക്കുമ്പോള്‍ ആ കഥ എടുത്ത് ഏത് ആംഗിളില്‍ ചെയ്യാനുള്ള അവകാശം സംവിധായകനുണ്ടെന്നുമാണ് വിടി ബല്‍റാമിന് പൃഥ്വിരാജ് മറുപടി നല്‍കുകെയും ചെയ്തു.

Read Also: എന്നു നിന്റെ മൊയ്തീനെ വിമര്‍ശിച്ച വിടി ബല്‍റാമിന് പൃഥ്വിരാജിന്റെ മറുപടി

ഇപ്പോഴിതാ പൃഥ്വിരാജിന്റ കടുത്ത മറുപടിയും കൂടിയായപ്പോള്‍ വീണ്ടും പ്രതികരണവുമായി ബല്‍റാം രംഗത്ത് എത്തിയിരിക്കുകയാണ്. താന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ചിത്രത്തിലെ നായകന്‍ പൃഥ്വിരാജിന് എതിരേ അല്ലെന്നും, ഒരു യഥാര്‍ത്ഥ കഥയെ സിനിമയാക്കിയപ്പോള്‍ സംവിധായകനും തിരക്കഥാകൃത്തിനും സംഭവിച്ച തെറ്റ് ചൂണ്ടി കാട്ടുകയാണ് ചെയ്തതെന്നും ബാല്‍റാം പറയുന്നു.

English summary
vt balram clarifies his statement on ennu ninte moideen.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam