»   » പൊക്കിള്‍ കാണിക്കുമോ, കൂടെകിടക്കാമോ.. അശ്ലീല സന്ദേശമയച്ചവര്‍ക്ക് സാധിക വേണുഗോപാലന്റെ മറുപടി

പൊക്കിള്‍ കാണിക്കുമോ, കൂടെകിടക്കാമോ.. അശ്ലീല സന്ദേശമയച്ചവര്‍ക്ക് സാധിക വേണുഗോപാലന്റെ മറുപടി

Posted By: Rohini
Subscribe to Filmibeat Malayalam

താരങ്ങള്‍ക്ക് പലപ്പോഴും സൈബര്‍ ആക്രമണം നേരിടേണ്ടി വരാറുണ്ട്. ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്യുന്ന അശ്ലീല കമന്റുകളോടും മറ്റും ആദ്യമൊന്നും താരങ്ങള്‍ പ്രതികരിക്കാറില്ലായിരുന്നു. എന്നാല്‍ കമന്റടിയ്ക്കുന്നവരെ അതേ നാണയത്തില്‍ തിരിച്ചടിയ്ക്കാന്‍ ഇപ്പോള്‍ താരങ്ങള്‍ക്കറിയാം.

അത്ഭുതം തോന്നും, സിനിമകളുടെ എണ്ണത്തിലും കളക്ഷനിലും മുന്നില്‍, സൂപ്പര്‍സ്റ്റാറുകളെ തളച്ച ആ നടി!

ഫേസ്ബുക്കില്‍ തന്നോട് അപമര്യാദയായി പെരുമാറിയ ആള്‍ക്ക് വ്യക്തമായ മറുപടി നല്‍കി സിനിമാ - സീരിയല്‍ താരം സാധിക വേണുഗോപാല്‍. ഇന്‍ബോക്‌സില്‍ അശ്ലീലമായി സംസാരിച്ചതിന്റെ സ്‌ക്രീന്‍ പിന്റ് സഹിതമാണ് സധികയുടെ ഫേസ്ബുക്ക് പോസ്റ്റ്. വനിതാദിനത്തോടനുബന്ധിച്ച് സാധിക ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വായിക്കാം..

വളരെ വിഷമത്തോടെ പറയട്ടെ

വളരെ വിഷമത്തോടെയാണ് ഞാനിതു എഴുതുന്നത്. ലൈക്‌സ് വാരികൂട്ടാനല്ല ഞാനിങ്ങനെ ഒരു പേജ് തുടങ്ങിയത്. എന്റെ വര്‍ക്‌സ്‌ന് ഒരു പ്രമോഷന്‍ അതു നിങ്ങളിലേക്കെത്തിക്കാന്‍, എന്റെ ആശയങ്ങള്‍ നിങ്ങളുമായി പങ്കുവെക്കാന്‍ ഒരുപാധി അത്രെയേ ഇതുകൊണ്ടു ഉദ്ദേശിച്ചിട്ടുള്ളൂ. പക്ഷെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്‍ബോക്‌സില്‍ വരുന്ന മെസ്സജ്‌സ് ഫോട്ടോ കമന്റ്‌സോക്കോ കാണുമ്പോള്‍ ഇതു പറയാതിരിക്കാന്‍ തോന്നുന്നില്ല.

ഡിസ് ലൈക്ക് ചെയ്യുന്നവര്‍ക്ക് ചെയ്യാം

ഇന്നു മാര്‍ച് 8 ലോകവനിതാദിനം.. ഇതാണ് ഏറ്റവും അനുയോജ്യമായ ദിവസം എന്ന് കരുതുന്നു. ഈ പേജില്‍ 3.2 മില്യണ്‍ ലൈക്‌സ് ഉണ്ട്. ഇതില്‍ പകുതിയില്‍ കൂടുതലും ഒരു പെണ്ണായതുകൊണ്ടും ഫോട്ടോസിടുന്നതുകൊണ്ടും ഒക്കെ ലൈക് ചെയ്യുന്നവരാണ്. ഇന്ന് ഞാന്‍, സാധിക പറയുന്നു അമ്മയെയും പെങ്ങളെയും ഭാര്യയെയും മകളെയും തിരിച്ചറിയുന്ന വകതിരിവുള്ള ആണുങ്ങള്‍ മാത്രം മതി എന്റെ ഈ പേജില്‍. അല്ലാത്തവര്‍ക്ക് ഡിസ്‌ലൈക് ച്ചെയ്തു പോകാം.

സദാചാരക്കാരെ വേണ്ട

പെണ്ണിനെ അവള്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെയും, അവള്‍ ചെയ്യുന്ന തൊഴിലിന്റെയും മാന്യത നോക്കി വിലയിടുന്ന, പിഞ്ചു കുഞ്ഞുങ്ങളെ പോലും കഴുകന്‍ കണ്ണുകള്‍വച്ചു നോക്കി സദാചാരം പ്രസംഗിക്കുന്ന, ഫോട്ടോയില്‍ അഭിപ്രായം ഇടുമ്പോള്‍ മറ്റുള്ളവര്‍ കാണുമെന്നു ഭയന്ന് ഫോട്ടോയെകുറ്റപെടുത്തി ഇന്‍ബോക്‌സില്‍ വന്നു കൂടെകിടക്കാന്‍ എന്തു തരണം എന്നു ചോദിക്കുന്ന ഒരു സദാചാര വാദിയെയും ഈ പേജിലാവശ്യമില്ല.

ലൈക്ക് പോകുന്നെങ്കില്‍ പോട്ടെ

എന്നെ ഞാനെന്താണെന്നറിഞ്ഞു മനസിലാക്കി കൂടെ നില്‍ക്കുന്ന, കുറച്ചു സഹോദരന്മാരും സ്‌നേഹിതരും മകളുടെ സ്ഥാനത്തുനിന്ന് നോക്കികാണുന്നവരും മാത്രം മതിയെന്നു വളരെ സ്‌നേഹപൂര്‍വ്വം അറിയിക്കുന്നു. മറ്റുള്ളവര്‍ക് സ്വമേധയാ ഡിസ്‌ലൈക്ക് ചെയ്യാവുന്നതാണ്. അതിന്റെപേരില്‍ ഈ പേജിലെ ലൈക്‌സ്‌ന്റെ എണ്ണം കുറഞ്ഞാല്‍ ഞാനങ്ങു സഹിക്കും.- സാധിക എഴുതി

വായിക്കൂ

സാധികയുടെ ഫേസ്ബുക്ക് പോസ്റ്റ് മുഴുവനായി വായിക്കൂ...

English summary
Vulgar Comment In Facebook , Serial Actress Sadhika Venugopal Reacts Angrily

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam