അനുപമയെ മലയാളത്തിന് നഷ്ടപ്പെട്ടു കഴിഞ്ഞു, ഇത് കണ്ടോ.. പുതിയ ചിത്രത്തിന്റെ ട്രെയിലര്‍
പ്രേമം എന്ന ചിത്രത്തിലൂടെയാണ് അനുപമ പരമേശ്വര്‍ എന്ന നടിയുടെ അരങ്ങേറ്റം. എന്നാല്‍ അരങ്ങേറ്റ ചിത്രമൊഴിച്ചു കഴിഞ്ഞാല്‍ പിന്നെ അനു മലയാളത്തിന് അധികം പ്രധാന്യം നല്‍കിയിട്ടില്ല. ജെയിംസ് ആന്റ് ആലീസിലെ അതിഥി വേഷവും ജോമോന്റെ സുവിശേഷങ്ങളും ഒഴിച്ചു നിര്‍ത്തിയാല്‍ തെലുങ്കിലാണ് അനുവിന്റെ ശ്രദ്ധ കൂടുതലും.
അനുപമ നായികയായെത്തുന്ന പുതിയ തെലുങ്ക് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. വുന്നതി ഒക്കടെ സിന്ദഗി എന്ന ചിത്രത്തില്‍ റാം പൊത്തിനേനിയാണ് നായകന്‍. ഒരുമിനിട്ട് 41 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ അനുപമ തന്നെയാണ് നിറഞ്ഞു നില്‍ക്കുന്നത്.

അനുവിനെ കൂടാതെ ലാവണ്യ തൃപതിയും ചിത്രത്തിലെ നായികാ നിരയിലുണ്ട്. ഒരു റോക്ക്‌സ്റ്റാറായിട്ടാണ് റാം പൊത്തിനേനി ചിത്രത്തിലെത്തുന്നത്. നേനു ശൈലജ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കിഷോര്‍ തൃമുലയാണ് വുന്നതി ഒക്കടെ സിന്ദഗിയും സംവിധാനം ചെയ്യുന്നത്. നേനു ശൈലജയിലും റാം തന്നെയായിരുന്നു നായകന്‍.
പ്രണയ കഥ പറയുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിയ്ക്കുന്നത് ദേവി ശ്രീ പ്രസാദാണ്. സാവിത്രി സിനിമാറ്റിക്‌സിന്റെ ബാനറില്‍ കൃഷ്ണ ചൈതന്യയാണ് വുന്നതി ഒക്കടെ സിന്ദഗി നിര്‍മിയ്ക്കുന്നത്.


Click it and Unblock the Notifications