8000 ആര്‍ട്ടിസ്റ്റുകള്‍ക്കിടയില്‍ മമ്മൂട്ടി! കാണാനെത്തിയ വൈശാഖ് ഞെട്ടി! ആ കാഴ്ച ഇങ്ങനെ! കാണൂ!

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് മധുരരാജ. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഈ ചിത്രം. മെഗാസ്റ്റാറിന്റെ ഏതൊരു ചിത്രത്തിനും ലഭിക്കുന്ന അതേ സ്വീകാര്യത ഇപ്പോള്‍ത്തന്നെ ഈ ചിത്രത്തിന് ലഭിക്കുന്നുണ്ട്. യുവതാരങ്ങളെപ്പോലും വെല്ലുന്ന തരത്തില്‍ കൈനിറയെ ചിത്രങ്ങളുമായാണ് ഈ താരം മുന്നേറുന്നത്. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തമായിരിക്കണം തന്റെ സിനിമയെന്ന് അദ്ദേഹം നിബന്ധന പിടിക്കാറുണ്ട്. അത് കൃത്യമായി നടപ്പിലാക്കാറുമുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സുപ്രധാനമായ ഒരു സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം പുറത്തുവന്നത്. സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുള്ളനായാണ് താരമെത്തുന്നത്.

വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തെലുങ്കിലും തമിഴിലും അഭിനയിക്കുന്നുണ്ടെന്നുള്ളതാണ് മറ്റൊരു സന്തോഷം. ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ റാം സംവിധാനം ചെയ്ത പേരന്‍പിലൂടെ മികച്ച നടനുള്ള പുരസ്‌കാരവുമായി താരമെത്തുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. അമുദവന്‍ എന്ന കഥാപാത്രമായാണ് താരമെത്തുന്നത്. തമിഴകത്തുനിന്നും നിരവധി പേരാണ് ഈ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. റോട്ടര്‍ഡാം ഉള്‍പ്പടെ നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.വൈഎസ്ആറിന്റെ ജീവിതകഥയുമായെത്തുന്ന യാത്രയിലൂടെയാണ് അദ്ദേഹം തെലുങ്കില്‍ സാന്നിധ്യം അറിയിക്കുന്നത്. സിനിമയുടെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അദ്ദേഹത്തെ കാണാനായി ഹൈദരാബാദിലേക്ക് പോയതിനെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ച് വൈശാഖ് രംഗത്തെത്തിയിട്ടുണ്ട്.

മമ്മൂട്ടിയെ കാണാന്‍ ഹൈദരാബാദില്‍

മമ്മൂട്ടിയെ കാണാന്‍ ഹൈദരാബാദില്‍

തെലുങ്ക് ചിത്രമായ യാത്രയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിച്ച് വരികയാണ്. മധുരരാജയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് വേണ്ടിയാണ് താന്‍ അവിടേക്ക് പോയെതെന്ന് വൈശാഖ് പറയുന്നു. ലൊക്കേഷനിലെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ സംവിധായകന്റെ പോസ്റ്റ് വൈറലായിട്ടുണ്ട്. വൈഎസ്ആറായി മാറിയ മമ്മൂട്ടിയെക്കണ്ട് അമ്പരന്നതിന്റെ ത്രില്ലും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകനായ ജഗന്‍ മോഹന്റെ പിറന്നാള്‍ ദിനത്തില്‍ സിനിമ തിയേറ്ററുകളിലേക്കെത്തുമെന്നാണ് വിലയിരുത്തല്‍. വൈഎസ്ആറിന്റെ രാഷ്ട്രീയ ജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും സുപ്രധാന കാര്യങ്ങളെക്കുറിച്ചാണ് യാത്ര.

യാത്ര തുടരുന്നു

യാത്ര തുടരുന്നു

8000 ത്തോളം വരുന്ന ജൂനിയര്‍ ആര്‍ടിസ്റ്റുകളോടൊപ്പം നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്. അവിടെക്കൂടിയ ജനങ്ങളെ കണ്ടപ്പോള്‍ താന്‍ അമ്പരന്ന് പോയെന്നും സംവിധായകന്‍ പറയുന്നു. ഇതുപോലെയുള്ള ഫ്രെയിമൊന്നും തന്റെ സിനിമയില്‍ പകര്‍ത്താനാവില്ലല്ലോയെന്നുള്ള സങ്കടവും അദ്ദേഹത്തിനുണ്ട്. റിയല്‍ ഹീറോ അദ്ദേഹത്തിന്റെ യാത്ര തുടരുകയാണെന്നും സംവിധായകന്‍ കുറിച്ചിട്ടുണ്ട്. ചിത്രം കാണുമ്പോള്‍ത്തന്നെ അക്കാര്യത്തെക്കുറിച്ച് മനസ്സിലാവും.

തെലുങ്ക് ദൈവത്തെ പോക്കിരിയാക്കുന്നു

തെലുങ്ക് ദൈവത്തെ പോക്കിരിയാക്കുന്നു

തെലുങ്ക് ജനതയുടെ ജീവാത്മാവും പരമാത്മാവുമായ വൈഎസ്ആറിനെ മമ്മൂട്ടി സ്‌ക്രീനില്‍ അവതരിപ്പിക്കുമെന്ന് കേട്ടപ്പോള്‍ തുടങ്ങിയ ആകാംക്ഷ അടുത്തിടെയാണ് അവസാനിച്ചത്. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ സിനിമയുടെ സ്‌പെഷല്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. മമ്മൂട്ടി എന്ന താരത്തെ മനസ്സില്‍ക്കണ്ടാണ് ഈ സിനിമയെഴുതിയതെന്നും അദ്ദേഹത്തിനായി കാത്തിരിക്കാന്‍ തയ്യാറാണെന്നും തന്‍രെ തീരുമാനം ശരിയായിരുന്നുവെന്നും മഹി വി രാഘവ് പറഞ്ഞിരുന്നു. യാത്രയുടെ സംവിധായകന്റെ തുറന്നുപറച്ചില്‍ ആരാധകരെ ഏറെ സന്തോഷിപ്പിച്ചിരുന്നു. തെലുങ്ക് ദൈവത്തെ അവതരിപ്പിച്ചതിന് പിന്നാലെയായാണ് അദ്ദേഹം പോക്കിരിയായ മധുരരാജയായി എത്തുന്നത്.

മമ്മൂട്ടിയുടെ ലുക്ക്

മമ്മൂട്ടിയുടെ ലുക്ക്

ഷാളണിഞ്ഞ് കൂളിങ് ഗ്ലാസുമായെത്തിയ രാജയേയും അദ്ദേഹത്തിന്റെ രാജയേയും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഇംഗ്ലീഷായിരുന്നു മറ്റൊരു പ്രത്യേകത. ജാക്കറ്റും കൂളിങ് ഗ്ലാസുമില്ലാതെയായാലും താന്‍ തകര്‍ക്കുമെന്ന് അദ്ദേഹം നിരവധി തവണ തെളിയിച്ചാണ്. ഇത്തവണ അനിയനായി പൃഥ്വിരാജില്ലെന്നതാണ് ആരാധകരുടെ നിരാശ. തമിഴ് യുവതാരമായ ജയ് ആയിരിക്കും ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന റിപ്പോര്‍ട്ടുകളാണ് ഇതുവരെ പുറത്തുവന്നത്.

സാറ്റലൈറ്റ് റൈറ്റില്‍ റെക്കോര്‍ഡ്

സാറ്റലൈറ്റ് റൈറ്റില്‍ റെക്കോര്‍ഡ്

റിലീസിനോടൊപ്പം തന്നെ പല സിനിമകളുടെയും സാറ്റലൈറ്റ് റൈറ്റും വിറ്റുപോവാറുണ്ട്. റെക്കോര്‍ഡ് തുക നല്‍കിയാണ് പലപ്പോഴും ചാനലുകള്‍ ചിത്രം സ്വന്തമാക്കുന്നത്. പുലിമുരുകന്റെ റെക്കോര്‍ഡിനെയും വെട്ടിയാണ് മധുരരാജ വിറ്റുപോയത്. ഏഷ്യാനെറ്റായിരുന്നു പുലിമുരുകനെ സ്വന്തമാക്കിയതെങ്കില്‍ ഇത്തവണ രാജയെ വാങ്ങിയത് സീ കേരളമാണ്. അനുശ്രീ, ഷംന കാസിം, ജഗപതി ബാബു, നെടുമുടി വേണു, വിജയരാഘവന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന് ആക്ഷനൊരുക്കുന്നത്.

പോസ്റ്റ് കാണാം

സംവിധായകന്‍ വൈശാഖിന്റെ പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X