»   » നടിക്ക് പൂര്‍ണ്ണ പിന്തുണ, ദിലീപേട്ടന്‍ ആണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല, സംവിധായകന്‍ വൈശാഖ് !!!

നടിക്ക് പൂര്‍ണ്ണ പിന്തുണ, ദിലീപേട്ടന്‍ ആണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല, സംവിധായകന്‍ വൈശാഖ് !!!

Posted By: Nihara
Subscribe to Filmibeat Malayalam

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് സിനിമാപ്രവര്‍ത്തകരും പ്രേക്ഷകരും ഒന്നടങ്കം ഞെട്ടിയിരുന്നു. അന്വേഷണങ്ങള്‍ തുടരുന്നതിനിടയിലും ദിലീപിന്‍റെ നേരെ സംശയക്കണ്ണുകള്‍ നീങ്ങിയപ്പോഴും പ്രേക്ഷകര്‍ വീണ്ടും ഞെട്ടി. ഒടുവില്‍ സിനിമയെ വെല്ലുന്ന ട്വിസ്റ്റോടെ ദിലീപിനെ അറസ്റ്റ് ചെയ്തു.

ദിലീപ് എന്ന സഹപ്രവര്‍ത്തകനില്‍ നിന്നും ഇത്തരത്തിലൊരു പ്രവര്‍ത്തി വിശ്വസിക്കാന്‍ കഴിയില്ലെന്ന് പല താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിരത്തുന്ന തെളിവുകള്‍ക്ക് മുന്നില്‍ ആ വാദവും വിലപ്പോവുന്നില്ലെന്നതാണ് വാസ്തവം. സംഭവത്തെക്കുറിച്ച് സംവിധായകന്‍ വൈശാഖും പ്രതികരിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പേജിലാണ് പ്രതികരണം രേഖപ്പെടുത്തിയിട്ടുള്ളത്.

കൊച്ചി രാജാവില്‍ സംവിധാന സഹായി ആയിരുന്ന സമയത്തെ അനുഭവം

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമാ മോഹവുമായി നടക്കുന്നതിനിടയിലാണ് കൊച്ചിരാജാവ് സിനിമയുടെ സംവിധാന സഹായി ആയി എത്തുന്നത്. ആദ്യമായി സിനിമയിലെത്തിയതിന്‍റെ പരിഭ്രമത്തില്‍ നിന്നിരുന്ന തനിക്ക് പൂര്‍ണ്മ പിന്തുണ നല്‍കിയിരുന്നു ദിലീപേട്ടനെന്ന് വൈശാഖ് കുറിച്ചിട്ടുണ്ട്.

ട്വന്‍റി ട്വന്‍റി തുടങ്ങുന്നതിനിടയിലെ സംഭവം

ട്വന്‍റി ട്വന്‍റി എന്ന സിനിമ തുടങ്ങുന്നതിന് മുന്‍പ് ജോഷി സാറിന് തന്നെ പരിചയപ്പെടുത്തി ദിലീപ് പറഞ്ഞ വാക്കുകള്‍ താന്‍ ഇന്നും ഒാര്‍ത്തിരിക്കുന്നുണ്ടെന്നും സംവിധായകന്‍ പറയുന്നു. തനിക്ക് പ്രതീക്ഷയുള്ള പയ്യനാണ് കൂടെ നിര്‍ത്തിയാല്‍ നന്നായിരിക്കുമെന്നായിരുന്നു അന്ന് ദിലീപ് പറഞ്ഞത്.

സംവിധായകനായതിന് ശേഷം

സഹസംവിധായകനില്‍ നിന്നും സംവിധായകനായി മാറിയ താന്‍ പിന്നീട് നിരവധി സിനിമകള്‍ സംവിധാനം ചെയ്തു. ദിലീപിനെ വെച്ചും സിനിമകള്‍ ചെയ്തിരുന്നുവെന്ന് സംവിധായകന്‍ പറയുന്നു. നന്നായി അറിയാവുന്ന ഒരാളില്‍ നിന്നും ഇത്തരത്തിലൊരു പ്രവര്‍ത്തി ഉണ്ടാവുമെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല.

മനസ്സിനെ ഏറെ വേദനിപ്പിച്ച സംഭവം

ആക്രമിക്കപ്പെട്ട നടിയുമായി വളരെ മുന്നേ തന്നെ പരിചയമുണ്ട്. സിനിമയിലെത്തിയതു മുതല്‍ അറിയാം. അവള്‍ക്ക് പറ്റിയതിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ മനസ്സില്‍ വല്ലാത്തൊരു നീറ്റലായിരുന്നു.

സംഭവത്തിന് ശേഷം അവളെ കണ്ടിരുന്നു

ആ സംഭവത്തിനു ശേഷം ഒരു സിനിമാ ഷൂട്ടിങ്ങിനിടെ വിദേശത്ത് വെച്ച് അവളെ കണ്ടിരുന്നു.എന്‍റെ കൈ പിടിച്ച് അവള്‍ ചിരിച്ചപ്പോള്‍ അവള്‍ ഒളിപ്പിച്ചു വെച്ച വേദന എനിക്ക് കാണാമായിരുന്നു. അവള്‍ക്ക് നീതി കിട്ടണമെന്ന് പ്രാര്‍ത്ഥിച്ചിരുന്നു.

ദിലീപിനെ അറസ്റ്റ് ചെയ്തപ്പോള്‍

അവള്‍ ആക്രമിക്കപ്പെട്ട സംഭവത്തിന്‍റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട ദിലീപിനെ അറസ്റ്റ് ചെയ്തപ്പോള്‍ ആകെ നടുക്കമായിരുന്നു. തനിക്കറിയാവുന്ന ദിലീപേട്ടന്‍ ഇങ്ങനെ ചെയ്യില്ല എന്നാണ് കരുതുന്നത്. മകളെയും സഹോദരിയേയും അമ്മയേയും അദ്ദേഹം എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് കൃത്യമായി അറിയവുന്നതാണ്.

അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കാം

അന്തിമ വിധി വരുന്നത് വരെ ദിലീപിനെ വെറുതെ വിട്ടുകൂടേയെന്നാണ് സംവിധായകന്‍ ചോദിക്കുന്നത്. ഇപ്പോൾ കാണിക്കുന്ന ഈ ആക്രമണങ്ങളിൽ നിന്നും ദിലീപേട്ടനെ വെറുതെ വിട്ടൂടെയെന്നും വൈശാഖ് ചോദിക്കുന്നു.

അവളോടൊപ്പമാണ്

ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് താന്‍. അവള്‍ക്ക് നീതി കിട്ടിയേ തീരൂ. തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം. ദിലീപേട്ടന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹവും ശിക്ഷക്കര്‍ഹനാണ്. പക്ഷേ അദ്ദേഹം നിരപരാധി ആണെങ്കില്‍ അദ്ദേഹത്തോട് കാണിക്കുന്ന അനീതിക്കും അതിക്രമങ്ങൾക്കും
കേരളം എങ്ങനെ മാപ്പു പറയുമെന്നും സംവിധായകന്‍ ചോദിക്കുന്നു.

വൈശാഖിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

English summary
Vysakh facebook about Dileep's arrest in actress attack case.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X