വൈശാഖിന്റെ കസിന്‍സ് ക്രിസ്മസിന്‌

By Nirmal Balakrishnan

ബാംഗ്ലൂര്‍:ഡെയ്‌സിന്റെ ഗംഭീര വിജയത്തെ തുടര്‍ന്ന് മലയാളത്തിലെ യുവസംവിധായകരെല്ലാം മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ക്കു പിന്നാലെയാണ്. കുഞ്ചാക്കോബോബനെയും ഇന്ദ്രജിത്തിനെയും പ്രധാനാതാരങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന കസിന്‍സ് ആണ് ഉടന്‍ചിത്രീകരണം തുടങ്ങുന്ന പ്രധാനമള്‍ട്ടിസ്റ്റാര്‍ ചിത്രം. കോമഡിയില്‍ തുടങ്ങി ത്രില്ലറില്‍ അവസാനിക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും എഴുതുന്നത് സേതുവാണ്.

വേദികയാണ് കുഞ്ചാക്കോ ബോബന്റെ നായിക. ഭാവന ഇന്ദ്രജിത്തിന്റെയും. നെടുമുടി വേണു, കലാഭവന്‍ഷാജോണ്‍ എന്നിവര്‍ക്കൊപ്പം വില്ലനായി തെലുങ്ക് നടന്‍ പ്രദീപ് റാവുത്തറും അഭിനയിക്കും. സുരാജ് വെഞ്ഞാറമൂട്, ജിജോ ജോര്‍ജ് എന്നിവരാണ് നായകര്‍ക്കൊപ്പം കസിന്‍സിന്റെ വേഷം ചെയ്യുന്നത്.

kunchakko-boban-vyshakh

ഇരുപത് പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം കോടികള്‍ മുടക്കിയാണ് നിര്‍മിക്കുന്നത്. ഒന്നിച്ചു യാത്ര പുറപ്പെടുന്ന നാലുകസിന്‍സ് നേരിടുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

വിശുദ്ധനനു ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിശുദ്ധനില്‍ കുഞ്ചാക്കോ ബോബനായിരുന്നു നായകന്‍. ചിത്രം വന്‍ പരാജയമായപ്പോഴാണ് ഇനി സ്വന്തം തിരക്കഥയില്‍ സിനിമ ചെയ്യേണ്ടെന്ന് വൈശാഖ് തീരുമാനിച്ചത്.

മല്ലൂസിങ്ങ്, സീനിയേഴ്‌സ് എന്നീ ഹിറ്റ് ചിത്രങ്ങളുടെ ട്രാക്കില്‍ തന്നെയാണ് വൈശാഖ് ഈ ചിത്രവും ഒരുക്കുന്നത്. രണ്ടിലും മള്‍ട്ടിസ്റ്റാറുകളായിരുന്നു ഉണ്ടായിരുന്നത്. മല്ലുസിങ്ങിലും സീനിയേഴ്‌സിലും കുഞ്ചാക്കോ ബോബന്‍ ഉണ്ടായിരുന്നു.

ബാംഗഌര്‍, പൊള്ളാച്ചി എന്നിവിടങ്ങളിലാണ് ചിത്രീകരണം. ക്രിസ്മസിന് കസിന്‍സ് തിയറ്ററിലെത്തും. മുന്‍പ് മോഹന്‍ലാല്‍- പൃഥ്വിരാജ് എന്നിവരെ നായകരാക്കി ലാല്‍ജോസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ പേരായിരുന്നു കസിന്‍സ്. ആ ചിത്രം ആലോചനയില്‍ മാത്രമൊതുങ്ങിയപ്പോള്‍ വൈശാഖ് കസിന്‍സ് എന്ന പേര് സ്വന്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X