Just In
- 49 min ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 1 hr ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 1 hr ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
- 2 hrs ago
ബിഗ് ബോസില്‍ നിന്നും മോഹന്‍ലാലും സല്മാന് ഖാനുമടക്കം വാങ്ങുന്ന പ്രതിഫലം കോടികള്‍; റിപ്പോര്‍ട്ട് പുറത്ത്
Don't Miss!
- News
കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതോടെ കര്‍ഷകരുടെ വരുമാനം വർധിക്കും: ഗീത ഗോപിനാഥ്
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Lifestyle
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്‍ഗ്ഗങ്ങള്‍
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Sports
IND vs ENG: ചെന്നൈ ക്രിക്കറ്റ് ഫീവറിലേക്ക്, ഇന്ത്യയെ മെരുക്കാന്‍ ഇംഗ്ലീഷുകാരെത്തി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മധുരരാജ എട്ട് നിലയില്‍ പൊട്ടുമെന്ന് പ്രേക്ഷകന്! കിടുക്കാച്ചി മറുപടിയുമായി സംവിധായകന്! കാണൂ!

ജനിക്കാന്‍ പോവുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന് ചോദിക്കുന്നത് സ്വഭാവികമാണ്. അതേക്കുറിച്ചുള്ള പ്രതീക്ഷകളും പങ്കുവെക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ചാപിള്ളയാണ് പിറക്കാനിരിക്കുന്നതെന്ന് മറ്റൊരാള്‍ വിലയിരുത്തിയാല്‍ എങ്ങനെയിരിക്കും. അത്തരത്തിലൊരു കാര്യമാണ് ഇപ്പോള്‍ സംഭവിച്ചിട്ടുള്ളത്. മമ്മൂട്ടിയുടെ ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയായ മധുരരാജയെക്കുറിച്ചുള്ള പ്രേക്ഷകന്റെ വിലയിരുത്തലും അതിന് സംവിധായകന് നല്കിയ മാസ്സ് മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ സംഭവം വൈറലായി മാറിയിട്ടുമുണ്ട്.
അര്‍ജുന്റെ ആദ്യരാത്രി കുളമാക്കാതിരിക്കാനാണ് അങ്ങനെ ചെയ്തതെന്ന് റിമി ടോമിയുടെ തുറന്നുപറച്ചില്‍! കാണൂ
പോക്കിരി രാജയുടെ രണ്ടാം ഭാഗമായെത്തുന്ന മധുരരാജയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയ്ക്ക് രണ്ടാം പതിപ്പൊരുങ്ങുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ത്തന്നെ പ്രേക്ഷകര്‍ ആവേശത്തിലാണ്. സിനിമയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. മമ്മൂട്ടിയുടെ ലുക്കും സണ്ണി ലിയോണിന്റെ വരവുമൊക്കെയായി പ്രേക്ഷക പ്രതീക്ഷ വാനോളം ഉയര്‍ന്നിരുന്നു. സിനിമയിലേക്ക് സണ്ണി ലിയോണ്‍ എത്തിയതിനെക്കുറിച്ചും നൃത്തരംഗത്തെക്കുറിച്ചും അതിനിടയിലെ ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രത്തിനെക്കുറിച്ച് വന്ന നെഗറ്റീവ് കമന്റും അതിന് സംവിധായകന് നല്കിയ മറുപടിയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മധുരരാജയ്ക്കായി കാത്തിരിക്കുന്നു
സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളിലൊന്നാണ് മധുരരാജ. 8 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിയും വൈശാഖും ഒരുമിച്ചെത്തുന്നത്. മെഗാസ്റ്റാറിന്റെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമയെന്നുള്ള ഖ്യാതിയും സ്വന്തമാക്കിയാണ് മധുരരാജയുടെ വരവ്. പുലിമുരുകന് ശേഷം വൈശാഖും പീറ്റര്‍ ഹെയ്നും ഉദയ് കൃഷ്ണയും ഒരുമിക്കുന്നത് ഈ സിനിമയ്ക്ക് വേണ്ടിയാണ്. ഈ സിനിമയില്‍ അഭിനയിക്കുന്നതിനായി താന്‍ ഡ്യൂപ്പിനെ ഉപയോഗിക്കുന്നില്ലെന്ന് മമ്മൂട്ടി വ്യക്തമാക്കിയിരുന്നു.

ലൊക്കേഷനിലെ സന്ദര്‍ശകര്‍
നെല്‍സണ്‍ ഐപ്പ് നിര്‍മ്മിക്കുന്ന സിനിമയുടെ വിതരണം യുകെ സ്റ്റുഡിയോസാണ്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. ലൊക്കേഷനിലേക്ക് താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ സന്ദര്‍ശകരായി എത്തിയിരുന്നു. ദിലീപ്, രമേഷ് പിഷാരടി തുടങ്ങിയവര്‍ എത്തിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. മോഹന്‍ലാലിന്റെ വില്ലനായെത്തിയ ജഗപതി ബാബുവാണ് ഇത്തവണ മമ്മൂട്ടിയുടെ വില്ലനായെത്തുന്നത്. സിനിമയുടെ സ്റ്റണ്ട് ചിത്രീകരണം ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഡാഡി ഗിരിജയെ തല്ലിക്കൊണ്ടിരിക്കുകയാണ് താനെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ചിത്രങ്ങള്‍ വൈറല്‍
സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. സംവിധായകനും താരങ്ങളുമൊക്കെ മധുരരാജയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്തെത്താറുമുണ്ട്. ദിലീപും പിഷാരടിയും എത്തിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. സണ്ണി ലിയോണ്‍ എത്തിയതും നൃത്തത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ പ്രചരിച്ചിരുന്നു. എന്നായിരിക്കും സിനിമയുടെ ടീസറെത്തുന്നതെന്നാണ് ആരാധകരുടെ ഇപ്പോഴത്തെ ചോദ്യം.

എട്ട് നിലയില്‍ പൊട്ടും?
മധുരരാജയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് സിനിമ എട്ട് നിലയില്‍ പൊട്ടുമെന്ന് പ്രേക്ഷകന് കമന്റ് ചെയ്തത്. എന്നായിരിക്കും ടീസറെന്നും റിലീസിനെക്കുറിച്ച് പറയൂവെന്നുമൊക്കെ ആരാധകര്‍ മുറവിളി കൂട്ടുന്നതിനിടയിലാണ് ഈ കമന്റ് എത്തിയത്. മമ്മൂട്ടിയുടെ ആരാധകര്‍ മാത്രമല്ല സംവിധായകനായ വൈശാഖും ഈ ചോദ്യത്തിന് മറുപടിയുമായി എത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മറുപടി പൊളിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്.

സംവിധായകന്റെ മറുപടി
ചേട്ടന് ഇവിടയൊക്കെത്തന്നെ കാണുമല്ലോയെന്നായിരുന്നു വൈശാഖിന്രെ ചോദ്യം. അദ്ദേഹത്തിന്റെ മറുപടി കിടുക്കിയെന്നാണ് ആരാധകര്‍ അഭിപ്രായപ്പെട്ടത്. ആരോ ഇവിടെ വന്ന് എന്തോ വാങ്ങിപ്പോയല്ലോയെന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം. നേരത്തെ കുഞ്ചാക്കോ ബോബന് ചിത്രമായ തട്ടുംപുറത്ത് അച്യുതന് റിലീസിനടയിലും ഇതുപോലെ നടന്നിരുന്നു. റിലീസ് ചെയ്യാത്ത സിനിമയ്ക്കായിരുന്നു അന്ന് നെഗറ്റീവ് കമന്റ്.

സോഷ്യല്‍ മീഡിയയുടെ പൊങ്കാല
മമ്മൂട്ടിയുടെ ആരാധകര്‍ ഇതിനോടകം തന്നെ കമന്റിട്ടയാള്‍ക്ക് പൊങ്കാല കൊടുത്തിട്ടുണ്ട്. സംവിധായകന്‍രെ പ്രതികരണത്തിലും തൃപ്തിയാവാതെ വന്നപ്പോഴാണ് പലരും നേരിട്ട് പ്രതികരിക്കാന്‍ തുടങ്ങിയത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെ കമന്റിന്രെ സ്ക്രീന്‍ ഷോട്ട് പ്രചരിക്കുന്നുണ്ട്. വരാനിരിക്കുന്ന സിനിമയെക്കുറിച്ച് ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

വിഷു ഇക്കയ്ക്ക് തന്നെ
2019 ലെ വിഷുവിനോടനുബന്ധിച്ചാണ് മധുരരാജയെത്തുന്നത്. ഇത്തവണത്തെ വിഷു രാജയ്ക്ക് തന്നെയാണെന്നാണ് ആരാധകരുടെ അവകാശ വാദം. ഇത്തവണ രാഷ്ട്രീയക്കാരനായാണ് രാജയെത്തുന്നതെന്ന തരത്തിലുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. വിഷു ബോക്സോഫീസ് ഇക്കയിങ്ങ് എടുത്തുവെന്നാണ് അവരുടെ വാദം.

സണ്ണി ലിയോണിന്റെ നൃത്തം
സണ്ണി ലിയോണിന്റെ നൃത്തം സിനിമയിലുണ്ടെന്നറിഞ്ഞപ്പോള് മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. അദ്ദേഹത്തെ കാണണമെന്നും ഒരുമിച്ച് അഭിനയിക്കണമെന്നും മനസ്സില്‍ ആഗ്രഹിച്ചിരുന്നുവെന്നും ഇപ്പോഴാണ് അത് സാധ്യമായതെന്നുമായിരുന്നു സണ്ണി ലിയോണ്‍ പറഞ്ഞത്. എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള പാട്ടുമായാണ് താനെത്തുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു. മധുരരാജയ്ക്ക് പിന്നാലെ താരം രംഗീലയിലും എത്തുന്നുണ്ട്. നായികയായാണ് അഭിനയിക്കുന്നത്.

പൃഥ്വിരാജില്ല
പോക്കിരി രജായില് മമ്മൂട്ടിയുടെ സഹോദരനായെത്തിയത് പൃഥ്വിരാജായിരുന്നു. യുവ സൂപ്പര്‍ സ്റ്റാറും മെഗാസ്റ്റാറും ഒരുമിച്ചെത്തിയപ്പോള്‍ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. തമിഴ് താരമായ ജയ് യാണ് ഇത്തവണ സഹോദര വേഷത്തിലെത്തുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കണമെന്നുണ്ടായിരുന്നുവെങ്കിലും ആരും തന്നെ ക്ഷണിച്ചില്ലെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. സംവിധാനവും നിര്‍മ്മാണവുമൊക്കെയായി ആകെ തിരക്കിലാണ് താരപുത്രന്.