മോഹന്‍ലാലിന്റെ പുലി മുരുകന്‍
2013ല്‍ പ്രഖ്യാപിക്കപ്പെട്ട ഒട്ടേറെ പുതിയ ചിത്രങ്ങളുണ്ട് സൂപ്പര്‍താരം മോഹന്‍ലാലിന്. ഇതില്‍ മിക്കവയും 2014ലെ വന്‍ വിജയങ്ങളാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രമാണ്. 2013 മോഹന്‍ലാലിനെ സംബന്ധിച്ച് അത്ര മികച്ചൊരു വര്‍ഷമായിരുന്നു. എന്നാല്‍ വര്‍ഷാവസാനത്തിലെത്തിയ ദൃശ്യം മൊത്തം വര്‍ഷത്തിന്റെയും കുറ്റം തീര്‍ക്കുന്ന തരത്തിലുള്ള വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്.
ദൃശ്യത്തിന്റെ വിജയത്തിന് പിന്നാലെ 2014ലെ പ്രൊജക്ടുകളിലെല്ലാം ലാല്‍ മാറ്റം വരുത്താന്‍പോകുന്നുവെന്നാണ്‌കേള്‍ക്കുന്നത്. നേരത്തേ കരാറിലൊപ്പുവച്ച ചിത്രങ്ങളില്‍ പലതും മാറ്റിവച്ച് പുത്തന്‍ ചിത്രങ്ങള്‍,അതും പക്കാ കൊമേഴ്‌സ്യല്‍ ചിത്രങ്ങള്‍ ചെയ്യാനാണത്രേ ലാലിന്റെ പ്ലാന്‍. 2014ല്‍ തയ്യാറാകുമെന്ന് പറയപ്പെടുന്ന ലാല്‍ ചിത്രങ്ങളുടെ പട്ടികയില്‍ ഇല്ലാത്തൊരു ചിത്രത്തിനായി അദ്ദേഹം തയ്യാറെടുക്കുകയാണെന്നാണ് സൂചന. പുലി മുരുകന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം ഒരുപക്കാ കോമേഴ്‌സ്യല്‍ ചിത്രമായിരിക്കുമെന്നാണ് കേള്‍ക്കുന്നത്.

കോടികളുടെ ബജറ്റില്‍ ഒരുക്കുന്നൊരു ആക്ഷന്‍ ത്രില്ലറാണ് ചിത്രം. വൈശാഖാണ് ലാലിനെ നായകനാക്കി പുത്തന്‍ചിത്രമൊരുക്കുന്നത്. 2014 സെപ്റ്റംബര്‍ ആദ്യവാരത്തില്‍ ഈ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് അറിയുന്നത്. ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.
സീനിയേഴ്‌സ്, പോക്കിരിരാജ, മല്ലു സിങ്, സൗണ്ട് തോമ തുടങ്ങിയ വമ്പന്‍ കോമേഴ്‌സ്യല്‍ ഹിറ്റുകളുടെ സംവിധായകനാണ് വൈശാഖ്. ഏറ്റവും ഒടുവില്‍ വന്ന വിശുദ്ധന്‍ എന്ന ചിത്രം വൈശാഖിന്റെ സ്ഥിരം ശൈലിയില്‍ നിന്നും മാറിനില്‍ക്കുന്ന ചിത്രമാണ്. പക്ഷേ ഇത് ബോക്‌സ് ഓഫീസില്‍ വേണ്ടത്ര മികച്ച പ്രകടനം കാഴ്ചവച്ചില്ല. അടുത്തതായി വീണ്ടും അടിപൊളി പടം ചെയ്യുകയെന്നതാണ് വൈശാഖിന്റെ തീരുമാനം. അതാണ് പുലി മുരുകന്‍


Click it and Unblock the Notifications











