»   » പുലിമുരുകന്റെ നൂറു കോടി വിജയം! ആരാധകര്‍ക്കായി സംവിധായകന്റെ സ്‌പെഷ്യല്‍ മെസേജ്, എന്താണത്?

പുലിമുരുകന്റെ നൂറു കോടി വിജയം! ആരാധകര്‍ക്കായി സംവിധായകന്റെ സ്‌പെഷ്യല്‍ മെസേജ്, എന്താണത്?

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ ആദ്യത്തെ നൂറു കോടി ചിത്രം എന്ന സ്വപ്‌നമാണ് പുലിമുരുകന്‍ സ്വന്തമാക്കിയത്. ചിത്രീകരണം മുതല്‍ ഒരുപാട് വെല്ലുവിളികളും കഷ്ടപാടുകളും നേരിട്ടാണ് പുലിമുരുകനെ ഇത്രയും മികച്ചൊരു ചിത്രമാക്കി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചതെന്ന് സംവിധായകനും നിര്‍മാതാവും മുമ്പ് പറഞ്ഞിരുന്നു.

എന്തായാലും നല്ലൊരു സിനിമ ചെയ്യുക എന്ന സംവിധായകന്റെയും സംഘത്തിന്റെയും ആഗ്രഹമാണ് സഫലമായത്. മലയാള സിനിമയിലെ തന്നെ സകല റെക്കോര്‍ഡും തകര്‍ത്ത ചിത്രത്തിന്റെ മുന്നേറ്റം. ചിത്രം കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് 150 കോടി കടക്കുമെന്നാണ് വിലയിരുത്തുന്നത്.


ഇതാ ചിത്രത്തിന്റെ നൂറു കോടി വിജയത്തിന്റെ സന്തോഷം പങ്കു വച്ച് സംവിധായകന്‍ വൈശാഖ്. ഫേസ്ബുക്ക് പേജിലൂടെയാണ് വൈശാഖ് പറഞ്ഞത്. കൂടാതെ ആരാധകരോടായി ഒരു മെസേജും വൈശാഖ് പങ്കു വയ്ക്കുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.


നൂറു കോടി സ്വപ്‌നം

മലയാള സിനിമയുടെ നൂറു കോടി സ്വപ്‌നമാണ് ഇപ്പോള്‍ പുലിമുരുകനിലൂടെ സാധ്യമായിരിക്കുന്നത്. നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം, തിരക്കഥാകൃത്ത് ഉദയ്കൃഷ്ണന്‍, എഡിറ്റര്‍ ജോണ്‍കുട്ടി, ഛായാഗ്രാഹകന്‍ ഷാജി, മോഹന്‍ലാല്‍ പീറ്റര്‍ ഹെയ്ന്‍ എന്നിവര്‍ക്ക് നന്ദി പറഞ്ഞാണ് വൈശാഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്.


പൈറസിയെ പ്രോത്സാഹിപ്പിക്കരുത്

പുലിമുരുകന്റെ പൂര്‍ണമായ ആസ്വാദനം അത് തിയേറ്ററുകളില്‍ നിന്ന് മാത്രം ആസ്വദിക്കാന്‍ കഴിയുന്നതാണ്. ദയവായി പൈറസിയെ പ്രോത്സാഹിപ്പിക്കാതിരിപ്പിക്കുക.


150 കോടി കടക്കും

ഈശ്വരന്റെയും പ്രേക്ഷകന്റെയും അനുഗ്രഹത്താല്‍ പുലിമുരുകന്‍ 150 കോടിയും കടന്ന് യാത്ര തുടരുന്നത് നമുക്ക് കാണാന്‍ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയും വിശ്വാസമെന്നും വൈശാഖ് പറയുന്നു.


ഫേസ്ബുക്ക് പോസ്റ്റ്

വൈശാഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്


English summary
Vyshak facebook post about Pulimurugan.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam